Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
ജനനവര്‍ഷത്തെ അവസാന അക്കം,ആ സത്യം
ജനനവര്‍ഷത്തെ അവസാന അക്കം,ആ സത്യം
ജനിച്ച ദിവസവും മാസവും വര്‍ഷവുമെല്ലാം നമ്മുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ സ്വഭാവത്തിലും രൂപത്തിലും ഭാവിയിലുമെല്ലാം നമ്മളറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന ഒന്നാണിത്.
ജനിച്ച വര്‍ഷവും മാസവും ദിവസവും സമയവുമെല്ലാം പ്രത്യേക സ്വാധീനങ്ങള്‍ ചെലുത്തുന്നത് നമ്മുടെ വ്യക്തിത്വത്തിലുമാണ്. നാമെന്താണ്, നമ്മുടെ വ്യക്തിത്വമെന്താണ് എന്നതു പോലെയുള്ള ചില പ്രത്യേക കാര്യങ്ങള്‍.
ജനിച്ച വര്‍ഷത്തിന്റെ അവസാനത്തെ അക്കം പറയുന്ന ചില കാര്യങ്ങളുണ്ട്. 0-9 വരെയുളള അക്കങ്ങള്‍ പറയുന്ന ചിലത്. ഉദാഹരണത്തിന് 1983 ആണ് ജനിച്ച വര്‍ഷമെങ്കില്‍ 3 ആണ് അവസാന അക്കം. 1970 ആണെങ്കില്‍ 0.
നിങ്ങളുടെ ജനന വര്‍ഷത്തിന്റെ അവസാന അക്കം എന്തെന്നു നോക്കൂ, ഇതു വിവരിയ്ക്കുന്ന ചില കാര്യങ്ങളെക കുറിച്ച് അറിയൂ,

1
1 എന്ന അക്കമാണ് ജനിച്ച വര്‍ഷത്തെ അവസാന അക്കമെങ്കില്‍ ഇത്തരക്കാര്‍ അങ്ങേയറ്റം മത്സര ബുദ്ധിയുള്ളവരും വിജയിച്ചു ജയിക്കുന്നവരുമാകും. ആഗ്രഹമുള്ള, സ്വന്തം സ്വപ്നങ്ങളിലേയ്ക്ക് യുദ്ധം ചെയ്ത് എത്തുന്ന തരക്കാര്‍. എളുപ്പത്തില്‍ തോല്‍വി സമ്മതിയ്ക്കാത്ത ഇത്തരക്കാര്‍ അവസാന ശ്വാസം വരെയും വിജയത്തിനായി ശ്രമിയ്ക്കുന്നവരാണ്.

2
2 എന്ന അക്കമാണ് അവസാനമെങ്കില്‍ പൊതുവേ ദയാലുവായ ആളാണെന്നര്ത്ഥം. തങ്ങളോട് ഏറെ അടുപ്പമുള്ളവരേയും അല്ലാത്തവരേയും രണ്ടു തരത്തില്‍ കാണുന്നവര്‍. നിങ്ങളോട് അടുത്തവര്ക്കായിരിയ്ക്കും നിങ്ങള്‍ എന്തെന്നുള്ളത് കൃത്യമായി വെളിപ്പെടുത്തിക്കൊടുക്കൂ. അല്ലാത്തവര്‍ക്ക് നിങ്ങള്‍ മറ്റൊരാളാകും. അതായത് നിങ്ങള്‍ സ്നേഹിയ്ക്കുന്നവര്‍ക്കും നിങ്ങളോട് അടുത്തവര്‍ക്കും മാത്രമേ നിങ്ങളെക്കുറിച്ചു നല്ലപോലെ അടുത്തറിയാനാകൂ. അകലം പാലിയ്ക്കേണ്ടവരെ അകലം പാലിച്ചു നിര്‍ത്തുന്ന തരക്കാരുമാകും.

3
3 ആണ് അവസാന സംഖ്യയെങ്കില്‍ പല വീക്ഷണ കോണുകളില്‍ നിന്നും കാര്യങ്ങള്‍ നോക്കിക്കാണുന്ന ആളെന്നര്‍ത്ഥം. പല ആളുകളെ കണക്കിലെടുത്ത് അവരുടേയും നിങ്ങളുടേയും നിങ്ങള്‍ക്ക് എതിരു പറയുന്നവരുടേയും നിങ്ങളെ സനേഹിയ്ക്കുന്നവരുടേയും അഭിപ്രായം കണക്കിലെടുത്ത് ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നവര്‍.

4
4 ആണ് ജനിച്ച വര്‍ഷത്തെ അവസാന നമ്പറെങ്കില്‍ ദയാലുവായ ഒരാളാകും. നിങ്ങളെക്കുറിച്ചു തന്നെ നല്ല ബോധ്യമുള്ളയാള്‍. നിങ്ങള്‍ക്കെന്താണ് വേണ്ടതെന്നും എവിടെയാണ് നില്ക്കേണ്ടതെന്നുമല്ലൊം ഉത്തമ ബോധ്യമുള്ളയാള്‍. നിങ്ങളുടെ ചിന്തകള്‍ തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ധനവും.

5
5 എന്ന അക്കമാണ് അവസാനമെങ്കില്‍ മനുഷ്യന്റെ എല്ലാ സ്വഭാവ വിശേഷങ്ങളുമുള്ളയാള് എന്നു വേണം, പറയാന്‍. നിങ്ങള്‍ തെരഞ്ഞെടുക്കുന്നതു പോലെ എങ്ങനെ വേണമെങ്കിലും ആകാന്‍ സാധിയ്ക്കുന്ന ഒരാള്‍.

6
6 എന്ന അക്കമാണ് അവസാനമെങ്കില്‍ ഇരുട്ട് എന്നതിനെ സൂചിപ്പിയ്ക്കണം. നിങ്ങള്‍ക്കു വിരോധമുള്ള എന്തിനേയും നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍. നിങ്ങള്‍ ഒരിടയ്ക്ക് ഏറെ സ്നേഹിച്ചവര്‍ ആയിരുന്നുവെങ്കില്‍ പോലും.

7
7 എന്ന അക്കമാണ് അവസാനത്തേതെങ്കില് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പിടി കൊടുക്കാത്ത, നിങ്ങളുടെ പുഞ്ചിരിയ്ക്കുള്ളില്‍ മഹാരഹസ്യങ്ങള്‍ ഒളിച്ചു വയ്ക്കുന്ന, അതിനുള്ള കഴിവുള്ള തരക്കാരാണ്. ആകര്‍ഷകത്വമുള്ളവരും മറ്റുള്ളവര്‍ക്ക് അടുപ്പം തോന്നുന്നവരുമായ ഇക്കൂട്ടര്‍ ദയയുള്ളവരും മൃദു സ്വഭാവമുള്ളവരുമാകും. നല്ല ബുദ്ധിയുള്ള പ്രകൃതവുമാകും, ഇവര്‍.

8
8 എന്ന അക്കത്തിലാണ് അവസാനിയ്ക്കുന്നതെങ്കില്‍ ദയയുള്ള, ധാരാളം ഐഡിയകള്‍ ഉള്ള, ആഴത്തില്‍ ചിന്തിയ്ക്കുന്ന തരക്കാരാകും. സംസാരം അര്‍ത്ഥവത്താക്കാന്‍ ആഗ്രഹിയ്ക്കുന്ന, പുതിയ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന, ബൗദ്ധികമായി തങ്ങള്‍ക്കൊപ്പം നില്ക്കുന്നവരോട് സംസാരിയ്ക്കാന്‍ താല്പര്യപ്പെടുന്നവരും.

9
9 എന്ന അക്കത്തില്‍ അവസാനിയ്ക്കുന്ന ജനന വര്‍ഷമെങ്കില്‍ വളരെ ദയാലുമായ ഒരാളാകും. എല്ലാ കാര്യങ്ങളിലും പൂര്‍ണത ആശിയ്ക്കുന്നവര്. എന്തു കാര്യം പൂര്ണതോടെ ചെയ്തെങ്കിലും ഇതില്‍ തൃപ്തി വരാതെ വീണ്ടും പൂര്‍ണത ആശിയ്ക്കുന്നവരും.

0
0 ആണ് അവസാന അക്കമെങ്കില്‍ ദയാലുവായ, ഏതു സാഹചര്യത്തിലും പൊരുത്തപ്പെടുന്ന, സ്മാര്‍ട്ടായവര്‍. തങ്ങളുടെ ശരിയ്ക്കുള്ള സ്വഭാവം ഒളിച്ചു വയ്ക്കാന്‍ അറിയപ്പെടുന്നവര്‍. വളരെ തെളിച്ചമുള്ള വ്യക്തിത്വമെങ്കിലും അത്രയ്ക്കു പിടി കൊടുക്കാത്ത തരവുമാകും.



Click it and Unblock the Notifications