Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
ഡി വച്ചു തുടങ്ങുന്ന പേരെങ്കില്‍ രഹസ്യം
ഡി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ സൂചിപ്പിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,
ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വച്ചാണ നമ്മുടെ പേരുകള്‍. ഒരു കുഞ്ഞിന്റെ പേരിടല്‍ കര്‍മം എന്നാല്‍ ഏറെ പ്രധാനപ്പെട്ട ഒന്നുമാണ്.
ഒരു കുഞ്ഞിന് പേരിടുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. ചിലര്‍ക്ക് ചില പ്രത്യേക അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ വേണമെന്നുണ്ട്. മറ്റു ചിലര്‍ മാതാപിതാക്കളുടെ പേരുമായി സാമ്യമുളള പേരു കണ്ടെത്തുന്നു. വേറെ ചിലരാകട്ടെ, ഭാഗ്യമുള്ള പേരുകളും മറ്റു ചിലര്‍ വ്യത്യസ്തമായ പേരുകള്‍ കണ്ടെത്തുന്നവരും.
പേരുകള്‍ ഒരാളെ തിരിച്ചറിയാനുള്ള ഒന്നു മാത്രമല്ല, ചില സൂചനകളുമാണ്. കാര്യം അധികമൊന്നും ചിന്തിയ്ക്കാതെയാണ് പലരും പേരിടുകയെങ്കിലും പേരിന്റെ ആദ്യാക്ഷരം വെളിപ്പെടുത്തുന്ന പല വാസ്തവങ്ങളുമുണ്ട്.
ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് ഡി. ഡി വച്ചു തുടങ്ങുന്ന പേരുകള്‍ സാധാരണയുമാണ്. ഡി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ സൂചിപ്പിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ഡി
ഡി എന്ന അക്ഷരം സ്ംഖ്യാശാസ്ത്രത്തില് 4 എ്ന്ന അക്കത്തിനു സമമാണ്. ഇതായത് ഡിയുടെ ന്യൂമറിക് എനര്‍ജി 4 എന്നാണെന്നു വേണം, പറയാന്‍. 4 എന്ന നമ്പര്‍ സംഖ്യാശാസ്ത്ര പ്രകാരം ഊര്‍ജവും കഠിനാധ്വാനവും സുരക്ഷയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഡി ഏറെ നല്ലതാണെന്നു വേണം, പറയാന്‍.

വളരെ ഭാഗ്യമുള്ള ഒരു അക്ഷരമാണ്
വളരെ ഭാഗ്യമുള്ള ഒരു അക്ഷരമാണ് ഡി. ഡി എന്ന പേരില്‍ തുടങ്ങുന്നവര്‍ കഠിനാധ്വാനം ചെയ്യുന്നവരും ജീവിതത്തില്‍ ഉയര്‍ച്ച നേടുന്നവരുമാകും. പൊതുവെ ജീവിതത്തില്‍ വിജയിക്കുന്ന കൂട്ടരാകും, ഇവര്‍.

പേരുകാര്‍
ഈ അക്ഷരത്തിലുള്ള പേരുകാര്‍ പൊതുവെ നല്ല ഭാഗ്യമുള്ളവരാണ്. പണത്തിന്റെ കാര്യത്തിനും ഇവര്‍ക്ക് പൊസറ്റീവായാണ് കാര്യങ്ങള്‍. ഇതുപോലെ ബിസിനസും ഇക്കൂട്ടര്‍ക്ക് ഉയര്‍ച്ച നല്‍കും. പണത്തിനും ബിസിനസിനും നല്ലതാണ് ഡി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര്.

വളരെ ചിട്ടയായ ജീവിതം നയിക്കുന്ന
വളരെ ചിട്ടയായ ജീവിതം നയിക്കുന്ന ഇക്കൂട്ടര്‍ വളരെ വൃത്തിയും വെടിപ്പുമുളളവരുമാകും. ഇത്തരം ചുറ്റുപാടില്‍ ജീവിയ്ക്കാന്‍ താല്പര്യപ്പെടുന്നവര്. വലിച്ചുവാരിയുളള രീതികള്‍ ജീവിതത്തില്‍ ഇഷ്ടപ്പെടാത്തവരാകും, ഇവര്‍. സ്വന്തമായും തങ്ങളുടെ ചുറ്റുപാടുകളുമെല്ലാം ഏറെ വൃത്തിയുള്ളതാകണമെന്ന് ആഗ്രഹിയ്ക്കുന്നവരും തോന്നിയ പോലെ ജീവിയ്ക്കാത്തവരുമാകും.

സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും
സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും നല്ലപോലെ മനസിലാക്കിയവരും തിരിച്ചറിയുന്നവരുമാകും, ഡി എന്ന പേരില്‍ തുടങ്ങുന്ന പേരുകാര്‍. ഏതു ലക്ഷ്യത്തിലേയ്ക്കാണ് തുടങ്ങിയതെങ്കില്‍ ആ ലക്ഷ്യത്തിലേയ്ക്കു തന്നെ എത്തിച്ചേരുന്നവരുമാകും. ജീവിതത്തില്‍ ആശയക്കുഴപ്പവും ചിന്താക്കുഴപ്പവും ഇല്ലാത്തവര്‍. തങ്ങളുടെ ലക്ഷ്യങ്ങളിലും. ഇത് ഇവരെ വിജയത്തിലെത്തിയ്ക്കുന്നു.

വിശ്വസ്തവും കഴിവുള്ളവരുമാകും
വളരെ വിശ്വസ്തവും കഴിവുള്ളവരുമാകും, ഇവര്‍. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നവരും അവരെ സഹായിക്കുന്നവരും.

കുടുംബത്തിലും ബന്ധങ്ങളിലും
കുടുംബത്തിലും ബന്ധങ്ങളിലും ശക്തമായ അടിത്തറ ആഗ്രഹിയ്ക്കുന്ന ഇവര്‍ക്ക് ഇത്തരം ബന്ധങ്ങള്‍ ഏറെ വിലപ്പെട്ടതുമാകും. ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന, വില കല്‍പ്പിക്കുന്ന കൂട്ടരാകും, ഡി എ്ന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍.

പ്രണയത്തിന്റെ കാര്യത്തില്‍
പ്രണയത്തിന്റെ കാര്യത്തില്‍ പങ്കാളിയോട് ഏറെ ദയയുള്ളവരും അവരെ സംരക്ഷിയ്ക്കുന്നവരുമാണ് ഈ പേരുകാര്‍. ജീവിതത്തിലേയ്ക്കു വരുന്നവരെ താല്പര്യത്തോടെ കൊണ്ടുനടക്കുന്നവര്‍. ചില സന്ദര്‍ഭങ്ങളില്‍ അമിത സംരക്ഷണം കാണിയ്ക്കുന്നവര്. ജീവിതത്തില്‍ സാഹചര്യങ്ങളുടെ മുന്നില്‍ സന്ധി ചെയ്യാന്‍ താല്പര്യമില്ലാത്തവര്. ജീവിതത്തില്‍ ധാരണാപത്രം തയ്യാറാക്കാന്‍ താല്പര്യപ്പെടാത്തവരും.

കാര്‍ക്കശ്യക്കാരായ ഇവര്‍
അല്പം കാര്‍ക്കശ്യക്കാരായ ഇവര്‍ നല്ല ഇച്ഛാശക്തിയുള്ളവരുമാണ്. ജീവിതത്തില്‍ തങ്ങളുടെ തത്വങ്ങള്‍ പിന്തുടരുന്നവര്. മറ്റുള്ളവരെ നല്ലപോലെ സഹായിക്കുന്ന ഇവര്‍ ചിലപ്പോളെങ്കിലും തങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുകളുമുണ്ടാക്കാം.



Click it and Unblock the Notifications