Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
കൈയ്യിലെ ഈ രേഖകളില്‍ നിങ്ങളുടെ ആയുസ്സും ഭാവിയും
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നമുക്ക് ചുറ്റുമുള്ളവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെ കൃത്യമായ അവസ്ഥ എന്തെന്ന് നമുക്കൊന്നും അറിയില്ല. കൈയ്യിലെ ചില പ്രത്യേക രേഖകളുടെ അടിസ്ഥാനത്തില്‍ ഭാവിയിലും ഇപ്പോഴും സംഭവിച്ചതും സംഭവിക്കാന്‍ പോവുന്നതുമായ ചില കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ചെയ്യുന്നത്. ചിലര്‍ ഇതില്‍ വിശ്വസിക്കുന്നു. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുകയില്ല. എങ്കിലും ഹസ്തരേഖാ ശാസ്ത്രത്തിന് നല്ല വേരോട്ടമുള്ള മണ്ണാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പല കാര്യങ്ങളും ഹസ്തരേഖാ ശാസ്ത്രപ്രകാരം പലരും പ്രവചിച്ചിട്ടുള്ളതാണ് എന്ന് നിങ്ങള്‍ അത് സംഭവിച്ച് കഴിഞ്ഞതിനു ശേഷം പറയുന്നു.
കൈകളിലെ രേഖകളാണ് ഇതിനെല്ലാം നിങ്ങളെ സഹായിക്കുന്നത്. ജീവിതത്തില്‍ ഹസ്തരേഖാശാസ്ത്രപ്രകാരം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ചില രേഖകള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഓരോ രേഖക്കും പുറകില്‍ ഓരോ തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നത് എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. നിങ്ങളുടെ കൈയ്യിലെ ഓരോ രേഖകളും എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്ന് നോക്കാം.

ഹൃദയ രേഖ
ഹൃദയരേഖയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് പ്രതിനിധാനം ചെയ്യുന്നത് സ്നേഹം, വികാരം, ദയ, അനുകമ്പ, അരക്ഷിതത്വ ബോധം, വിവാഹം, സ്വാതന്ത്ര്യബോധം എന്നിവയെ ആണ്. പരസ്പരം ആശ്രയിക്കുന്നതിനുള്ള സാഹചര്യവും സൃഷ്ടിക്കപ്പടുന്നത് ഹൃദയരേഖയിലൂടെയാണ്. മാത്രമല്ല ഹൃദയ രേഖ നോക്കിയാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ വരെ ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

തലവര (ശിരോരേഖ)
ശിരോരേഖ നോക്കിയും ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങളുടെ വിജയ സാധ്യതകള്‍, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള കഴിവ്, വിവേകം, ബുദ്ധി, ജോലി, കഴിവുകള്‍ എന്നിവയെല്ലാമാണ് ശിരോരേഖ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ആവാന്‍ പറ്റുമോ എത്രത്തോളം ഉയരത്തില്‍ എത്താന്‍ സാധിക്കുമോ ഇവയെല്ലാം ശിരോരേഖ നോക്കി മനസ്സിലാക്കാന്‍ സാധിക്കും. ബുദ്ധിപരമായ പല കാര്യങ്ങള്‍ നിങ്ങളില്‍ അളക്കുന്നത് സഹായിക്കുന്നത് ശിരോരേഖയാണ്.

ജീവരേഖ
ജീവരേഖ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഒരിക്കലും ജീവിതത്തിന്റെ ദൈര്‍ഘ്യമല്ല ഇതിലൂടെ സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടവും, രീതിയുമെല്ലാമാണ് ഇത്തരം ജീവ രേഖ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആത്മവിശ്വാസം, വിവേചനം, ബുദ്ധി, ജീവിത സാഹചര്യം എല്ലാം മനസ്സിലാക്കി കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന ഒന്നാണ് ജീവരേഖ.

ബുധ രേഖ
കൈയ്യിലെ ബുധ രേഖയെക്കുറിച്ച് പലരും അറിയുന്നില്ല. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചില്ലറയല്ല. നിങ്ങളുടെ ആരോഗ്യം, വ്യാപാരത്തിലെ നേട്ടം, വാണിജ്യം, സാഹസികമായ കാര്യങ്ങള്‍ എന്നിവയെല്ലാം പറയുന്നത് ബുധരേഖ നോക്കിയാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പലരും ബുധരേഖ നോക്കിയാണ് അറിയുന്നത്.

സൂര്യ രേഖ
കൈയ്യിലെ സൂര്യ രേഖയെക്കുറിച്ചും ആരും അത്രക്കങ്ങോട്ട് കേട്ടിട്ടുണ്ടാവില്ല. ശാരീരികോര്‍ജ്ജം, നിങ്ങളുടെ കലാപരമായ കഴിവുകള്‍, ചിന്താശേഷി എന്നിവയെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സൂര്യ രേഖ. സൂര്യ രേഖ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. മുന്നോട്ടുള്ള ജീവിതത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ് സൂര്യ രേഖ.

ശനി രേഖ
ശനി രേഖ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സ്വഭാവ ശുദ്ധി, മഹിമ, തൊഴില്‍ രംഗത്തെ പുരോഗതി, ദൈനം ദിന ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ശനിരേഖ. ശനി രേഖ നോക്കി നമുക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ശനി രേഖ നോക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications