Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ജൂലൈയില്‍ ജനിച്ചവര്‍ക്ക് പ്രത്യേകതകളുണ്ട്, അറിയൂ
ജൂലൈയില്‍ ജനിച്ചവര്‍ക്ക് പ്രത്യേകതകളുണ്ട്, അറിയൂ
നാം ജനിയ്ക്കുന്ന ദിവസവും മാസവും വര്‍ഷവുമെല്ലാം നമ്മുടെ ജീവിതത്തില്‍ നാം അറിയാതെ തന്നെ സ്വാധീനങ്ങള്‍ ചെലുത്തുന്നുണ്ടെന്നതാണ് വാസ്തവം. ഇതനുസരിച്ച് നമ്മുടെ സ്വഭാവത്തിലും എന്തിന് രൂപത്തില്‍ വരെയും വ്യത്യാസങ്ങളും പ്രത്യേകതകളും കാണാം. നല്ലതും ചീത്തയുമായ പലതും ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.
ഏഴാമത്തെ മാസമായ ജൂലൈയില്‍ ജനിച്ചവര്‍ക്കും ചില പ്രത്യേകതകളുണ്ട്. ചില പ്രത്യേക സ്വഭാവ വിശേഷങ്ങളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പൊതുവെ തമാശക്കാരാണ്
പൊതുവെ തമാശക്കാരാണ് ജൂലൈയില്‍ ജനിച്ചവര്‍. മറ്റുള്ളവരെ ചിരിപ്പിയ്ക്കുന്ന ഇക്കൂട്ടര്‍ ഇതുകൊണ്ടു തന്നെ സൗഹൃദങ്ങളും നേടും. വ്യംഗ്യാര്‍ത്ഥ പ്രയോഗം ഇക്കൂട്ടരുടെ പ്രത്യേകതയുമാണ്. തമാശകള്‍ പറയുന്ന ഇവരെ ചിലപ്പോഴെങ്കിലും മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കും. എന്നാല്‍ ഇവരുടെ ഉദ്ദേശ്യം ഒരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തലല്ല. അല്പം എടുത്തുചാട്ടക്കാരാണ് ഇവര്‍.

ഫാമിലി പീപ്പിള്‍
ജൂലൈയില്‍ ജനിച്ചവരെ ഫാമിലി പീപ്പിള്‍ എന്ന ഗണത്തില്‍ പെടുത്താം. കുടുംബവുമായി ഏറെ അടുത്തു നില്‍ക്കുന്നവരാണ് ഇവര്‍. കുടുംബക്കാരെ ഏറെ സ്നേഹിയ്ക്കുകയും അവരോടൊപ്പം നില്‍ക്കുകയും അവരെ സംരക്ഷിയ്ക്കുകയും ചെയ്യുന്നവര്‍. സ്വന്തം കുട്ടികളുമായി ഏറെ അടുപ്പമുള്ള ഇവരോടു കാര്യങ്ങള്‍ തുറന്നു പറയാന്‍ കുട്ടികള്‍ തയ്യാറാകുകയും ചെയ്യും. കുടംബാംഗങ്ങളുടെ ആരോഗ്യമുള്‍പ്പെടെയുള്ള ഏതു കാര്യങ്ങളിലും ശ്രദ്ധിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍.

ചിട്ട
വളരെ ചിട്ടകളുള്ള ഇവര്‍ ജോലികളെല്ലാം പ്ലാന്‍ ചെയ്ത് കൃത്യമായ ചെയ്യുകയും ചെയ്യും. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറെ മിടുക്കുള്ളവരാണ് ഇവര്‍. കാര്യങ്ങളില്‍ ആദര്‍ശം കാത്തു സൂക്ഷിയ്ക്കുന്നവരുമാണ് ഇവര്‍. നല്ല ടീം ലീഡറാകാന്‍ കഴിവുള്ള ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് മാതൃകയാകാനും സാധിയ്ക്കും. എന്നാല്‍ വൈകാരികമായി പെട്ടെന്നു തന്നെ അസ്വസ്ഥമാകുന്ന പ്രകൃതമാണ് ഇവരുടേത്. ഇവരുടെ മനസില്‍ എന്തെന്ന് അടുപ്പമുള്ളവര്‍ക്കു പോലും മനസിലായില്ല എന്നു വരും.

മൂഡുമാറ്റമുണ്ടാകുന്ന കൂട്ടരാണ്
പെട്ടെന്നു തന്നെ മൂഡുമാറ്റമുണ്ടാകുന്ന കൂട്ടരാണ് ഇവര്‍. ചിലപ്പോള്‍ വളരെ ശാന്തരും സന്തോഷമുള്ളവരുമാകും, അടുത്ത നിമിഷം പൊട്ടിത്തെറിയ്ക്കും. തങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ഇവര്‍ ശ്രമിയ്ക്കുമെങ്കിലും ഈ സ്വഭാവം കൊണ്ട് ഇവര്‍ അടുത്ത നിമിഷം എങ്ങനെയാകും എന്നു പ്രവചിയ്ക്കാന്‍ സാധിയ്ക്കില്ല.

മറ്റുള്ളവരെ മനസിലാക്കുകയും സഹായിക്കുകയും ചെയ്യുന്ന കൂട്ടരാണ്
മറ്റുള്ളവരെ മനസിലാക്കുകയും സഹായിക്കുകയും ചെയ്യുന്ന കൂട്ടരാണ് ഇവര്‍. സ്വന്തം കാര്യം മാത്രമല്ല നോക്കുക എന്നര്‍ത്ഥം. മറ്റുള്ളവര്‍ ഏതെങ്കിലും പ്രശ്നത്തിലെങ്കില്‍ ഇവര്‍ രക്ഷിയ്ക്കാന്‍ മുന്നോട്ടു വരികയും ചെയ്യും.

ശാന്തരും മൃദുഭാഷികളും
പൊതുവെ ശാന്തരും മൃദുഭാഷികളും ആയ ഇവരുടെ സംസാരം എത്ര ദേഷ്യപ്പെട്ടു നില്‍ക്കുന്നവരുടേയും ദേഷ്യം കെടുത്താന്‍ സഹായിക്കും. മറ്റുള്ളവരോടു വൈരാഗ്യം മനസില്‍ സൂക്ഷിയ്ക്കാതെ പെട്ടെന്നു തന്നെ ക്ഷമിയ്ക്കാന്‍ പറ്റുന്ന പ്രകൃതക്കാരുമാണ് ഇവര്‍. എന്നാല്‍ ക്ഷമിയ്ക്കുമെങ്കിലും മറക്കുന്ന പ്രകൃതവുമല്ല, ഇവരുടേത് എന്നു വേണം, പറയാന്‍.

പ്രതികാരം
ഇതൊക്കെയാണെങ്കിലും പ്രതികാരം തോന്നിയാല്‍ അത് പ്രകടിപ്പിയ്ക്കുകയും ചെയ്യും. അത് അവരെ മുറിപ്പെടുത്തിക്കൊണ്ടാകില്ല, നേരെ മറിച്ച് അവരെ അവഗണിച്ചു കൊണ്ടാകും. സ്വന്തം പേരിനു കോട്ടം വരുത്തുന്ന മററു പ്രതികാര നടപടികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടാകില്ല.

ഈസി ഗോയിംഗ്
ഈസി ഗോയിംഗ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന കൂട്ടരാണ് ഇവര്‍. ഇതുകൊണ്ടുതന്ന മറ്റുള്ളവര്‍ ഇവരെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യും. സന്തോഷവാന്മാരായ ഇവര്‍ ജീവിതത്തില്‍ വരുന്നതിനോട് പൊരുത്തപ്പെടു പോവുകയും ചെയ്യുന്ന തരക്കാരുമാണ്. തങ്ങളോട് തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് രണ്ടാമതും ഒരു അവസരം കൂടി കൊടുക്കാന്‍ തയ്യാറാകുന്ന ഇക്കൂട്ടര്‍ തങ്ങളുടെ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നവരും കൂടിയാണ്.

സാമ്പത്തിക ഭദ്രത
സാമ്പത്തിക ഭദ്രത ഇക്കൂട്ടര്‍ പ്രധാന്യം നല്കുന്ന ഒന്നാണ്. ഇതുകൊണ്ടതുന്നെ കഠിനാധ്വാനം ചെയ്യാനും തയ്യാറുള്ളവര്‍. അധ്വാനിച്ചു തന്നെ ഇവര്‍ നേടാനും ശ്രമിയ്ക്കും. ജീവിതത്തില്‍ വിജയികളായ ആളുകളോട് ഇവര്‍ക്ക് അടുപ്പവും തോന്നും.



Click it and Unblock the Notifications
