2018 നിങ്ങള്‍ക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ,പറയാം

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ഭാഗ്യമുണ്ടാകണമെന്നായിരിയ്ക്കും നാമെല്ലാവരും ആഗ്രഹിയ്ക്കുക. ഇതിനായ പല വഴികളും തേടുകയും ചെയ്യും നമ്മെ കാത്തിരിയ്ക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയാന്‍ താല്‍പര്യമുണ്ടാകുകയും ചെയ്യും

നമ്മുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യക്കണക്കുകള്‍ നിശ്ചയിക്കുന്നതില്‍ ജനനസമയത്തിനു ദിവസത്തിനും മാസത്തിനും രാശിയ്ക്കുമെല്ലാം വലിയ പങ്കുണ്ട്. സോഡിയാക് സൈന്‍ അഥവാ രാശി ജനിച്ച മാസപ്രകാരം, അതായത് ഒരു പ്രത്യേക മാസത്തിലെ പ്രത്യേക തീയതി തുടങ്ങി അടുത്ത മാസത്തിലെ പ്രത്യേക തീയതിയിയാലും അവസാനിയ്ക്കുക.

സോഡിയാക് സൈന്‍ പ്രകാരം 2018ല്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യവും മറ്റു ചിലര്‍ക്കു നിര്‍ഭാഗ്യവുമാണ്. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ നിങ്ങള്‍ പെടുന്നുണ്ടോ, എന്താണ് ആ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്നിവയെക്കുറിച്ചറിയൂ,

ജ്യോതിഷപ്രകാരം സൂര്യന്‍, ജലം, വായു എന്നിവയുടെ സ്വാധീനം കൂടുതലുള്ള രാശിക്കാര്‍ക്കു മാത്രമേ നല്ലതായുള്ളൂ. അതായത് കൂടുതല്‍ രാശിക്കാര്‍ക്കും 2018 ബുദ്ധിമുട്ടുകളുടേതാകുമെന്നര്‍ത്ഥം.

2018

2018

ശാസ്ത്ര പ്രകാരം ലിബ്ര, അക്വേറിയസ്, ലിയോ, ജെമിനി, സ്‌കോര്‍പിയോ, ക്യാന്‍സര്‍, പൈസസ് വിഭാഗക്കാര്‍ക്ക് മാത്രമേ 2018 ഭാഗ്യം നല്‍കുന്നുള്ളൂ. മറ്റു രാശിക്കാര്‍ക്ക് പൊതുവേ ബുദ്ധിമുട്ടുള്ള സമയമാണിത്.

രാശിക്കാര്‍ക്ക്

രാശിക്കാര്‍ക്ക്

ഈ രാശിക്കാര്‍ക്ക് പേടിച്ചെടുക്കാതിരുന്നിരുന്ന എന്തു റിസ്‌കുകളും ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ പറ്റിയ സമയമാണിത്. പണം ധൈര്യപൂര്‍വം നിക്ഷേപിയ്ക്കാം, ആരോഗ്യപരമായും നല്ല സമയം തന്നെയാണിത്. എന്നു കരുതി എന്തും ചെയ്യാമെന്ന ചിന്ത തെറ്റാണെന്നുള്ളതും പ്രധാനം. പൊതുവേ ഭാഗ്യമുള്ള വര്‍ഷമാണിതെന്നര്‍ത്ഥം.

ടോറസ്, സാജിറ്റേറിയസ്, ഏറീസ്, വിര്‍ഗോ

ടോറസ്, സാജിറ്റേറിയസ്, ഏറീസ്, വിര്‍ഗോ

ടോറസ്, സാജിറ്റേറിയസ്, ഏറീസ്, വിര്‍ഗോ എന്നീ സോഡിയാകാ് സൈനുകള്‍ക്ക് ഈ വര്‍ഷം അത്ര കണ്ടു നല്ലതല്ല. എല്ലാക്കാര്യങ്ങളിലും ബുദ്ധിപൂര്‍വകമായി ആലോചിച്ചുറപ്പിച്ചു വേണം, തീരുമാനങ്ങളെടുക്കുവാന്‍. മെഡിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, അവസരങ്ങള്‍ നഷ്ടപ്പെടുക, മനസിനു മുറിവേല്‍ക്കുന്ന സംഭവങ്ങളുണ്ടാകുക തുടങ്ങിയ പല കാര്യങ്ങളും ഈ രാശിക്കാര്‍ക്ക് അനുഭവമാകും.

വര്‍ഷാവസാനത്തോടെ

വര്‍ഷാവസാനത്തോടെ

ഈ സോഡിയാക് സൈനുകള്‍ക്ക് ഈ വര്‍ഷം പൊതുവെ ബുദ്ധിമുട്ടേറിയതാകുമെങ്കിലും തീരെ മോശമെന്നും പറയാനാകില്ല. വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ മാറിത്തുടങ്ങും. ആയാസമേറിയ യാത്രകള്‍, വൈറസ് അണുബാധകള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാനുളള വഴികള്‍ പരീക്ഷിയ്ക്കുക.

തൊഴില്‍പരമായ അഭിവൃദ്ധി

തൊഴില്‍പരമായ അഭിവൃദ്ധി

ചില പ്രത്യേക വര്‍ഷങ്ങളില്‍ ജനിച്ച എല്ലാ രാശിക്കാര്‍ക്കും ഈ വര്‍ഷം തൊഴില്‍പരമായ അഭിവൃദ്ധിയ്ക്കു സാധ്യതയുണ്ട്. 1993, 1981, 2000, 1988, 1776, 1964, 1982, 1970 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്കാണ് ഇതിന് സാധ്യതയേറെ.

ബിസിനസ്

ബിസിനസ്

1990, 1978, 1966, 1994, 1982, 1970, 19861974, 1962 എന്നീ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് ബിസിനസ് സംബന്ധമായ മേഖലകളില്‍ 2018ല്‍ വിജയമുണ്ടാകും

അപകീര്‍ത്തി

അപകീര്‍ത്തി

1991, 1979, 1967, 1983, 1971, 1996, 1984, 1972, 1960 എന്നീ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് അപകീര്‍ത്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ ഗോസിപ്പുകളുടെ ഇരയായിത്തീരാനും സാധ്യതയേറെയാണ്.

വിവാഹം

വിവാഹം

1988, 1976, 1990, 1978, 1996, 1984, 1972 എന്നീ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് വിവാഹം കഴിയ്ക്കാനും അല്ലെങ്കില്‍ പുതിയ കുടുംബജീവിതം തുടങ്ങാനും സാധ്യതയേറെയാണ്.

ആരോഗ്യകാര്യത്തില്‍

ആരോഗ്യകാര്യത്തില്‍

2009, 1997, 1985, 1973, 1961, 2011, 1999, 1987, 1975, 1963, 2016, 2004, 1992, 1980, 1968 എന്നീ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയുള്ള വര്‍ഷമാണ് 2018. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നര്‍ത്ഥം.

English summary

Know if your Zodiac Sign will be Lucky or Unlucky in 2018

Know if your Zodiac Sign will be Lucky or Unlucky in 2018, read more to know about this,
Story first published: Monday, January 22, 2018, 15:57 [IST]
Subscribe Newsletter