For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനനഷ്ടം തടയാന്‍ അടുക്കളവാസ്തു

വാസ്തുപ്രകാരം അടുക്കള വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏതൊക്കെ വഴികളുണ്ടെന്നു നോക്കൂ,

|

വീട്ടില്‍ പൊസറ്റീവിറ്റി നിറയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവരാകും, എല്ലാവരും. ഇത് വീട്ടിലെ ഐശ്വര്യത്തിനു മാത്രമല്ല, കുടുംബാംഗങ്ങളിലും പൊസറ്റീവ് ഊര്‍ജം നിറയാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വീട്ടില്‍ ഐശ്വര്യം നിറയാന്‍ സഹായിക്കുന്ന, പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വാസ്തു

സ്ഥലം വാങ്ങുമ്പോഴും വീടു പണിയുമ്പോഴുമെല്ലാം വാസ്തു നോക്കുന്നവരുണ്ട്. വാസ്തു പ്രകാരം ഓരോ മുറിയ്ക്കും ഓരോ സ്ഥാനമുണ്ട്. ഇതു കൃത്യമായില്ലെങ്കില്‍ ദോഷങ്ങളാണ് ഫലം. ഇത് വീട്ടിലുള്ളവരെ ബാധിയ്ക്കാം. പലതരത്തിലും.

വീടിന്റെ ഒരു പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഐശ്വര്യലക്ഷ്മി വസിയ്ക്കുന്ന ഇടമെന്നു പറയും. ഇതുകൊണ്ടാണ് പണ്ടു കാലത്ത് മുത്തശിമാര്‍ അടുക്കള ശുദ്ധി പാലിച്ചിരുന്നതും.

വാസ്തു പ്രകാരം വീടിന്റെ അടുക്കളയ്ക്ക് പ്രധാനപ്പെട്ട പല വാസ്തു ചിട്ടകളും പാലിക്കാനുണ്ട്. അടുക്കള ശരിയല്ലെങ്കില്‍ ദോഷങ്ങള്‍ ഒഴിയുകയുമില്ല.

വാസ്തുപ്രകാരം അടുക്കള വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏതൊക്കെ വഴികളുണ്ടെന്നു നോക്കൂ,

അടുക്കള

അടുക്കള

അടുക്കള തെക്കുകിഴക്ക് ദിശയിലാകുന്നതാണ് ഏറ്റവും നല്ലത്. ഇത് പൊസറ്റീവ് ഊര്‍ജം കളയും. വടക്കുകിഴക്കു ദിശയിലാണ് അടുക്കളയെങ്കില്‍ നെഗറ്റീവ് ഊര്‍ജമാണ് ഫലം. തെക്കുപടിഞ്ഞാറെങ്കില്‍ ദമ്പതിമാര്‍ക്കിടയില്‍ കലഹമാണ് പറയുന്നത്. വടക്കു പടിഞ്ഞാറാണ് അടുക്കളയെങ്കില്‍ അനാവശ്യ ചെലവുകളാണ് ഫലമായി പറയുന്നത്. വടക്കു ദിശയിലെങ്കില്‍ പ്രതീക്ഷിക്കാത്ത ചെലവുകളാണ് ഫലമെന്നു പറയുന്നു തെക്കു കിഴക്കാണ് അടുക്കളയ്ക്കു പറ്റിയ ഉത്തമസ്ഥാനം.

അടുക്കള ടോയ്‌ലറ്റിനു താഴേയോ മുകളിലോ

അടുക്കള ടോയ്‌ലറ്റിനു താഴേയോ മുകളിലോ

അടുക്കള ടോയ്‌ലറ്റിനു താഴേയോ മുകളിലോ പാടില്ല. ഇത് നെഗറ്റീവിറ്റി മാത്രമല്ല, ഭക്ഷണത്തിനും ദോഷം വരുത്തും. ഇതുപോലെ അടുക്കള പൂജാമുറിയ്ക്കു മുകളിലോ താഴേയോ ആയും പാടില്ല. ഇതും ദോഷം വരുത്തുന്ന ഒന്നാണ്. ബെഡ്‌റൂമിനു മുകളിലോ താഴെയോ ആയി അടുക്കള പാടില്ല. ഇതും വാസ്തു പ്രകാരം ദോഷം വരുത്തും.

അടുക്കളയുടെ ചുവരുകള്‍ക്ക്

അടുക്കളയുടെ ചുവരുകള്‍ക്ക്

അടുക്കളയുടെ ചുവരുകള്‍ക്ക് കറുത്ത പെയിന്റടിയ്ക്കരുത്. ഇത് വാസ്തു പ്രകാരം ദോഷം വരുത്തും. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കലേറ്റ്, ചുവന്ന നിറങ്ങളാണ് ചുവരിന് നല്ലത്.

പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍

പാചകം ചെയ്യുമ്പോള്‍ തെക്കോട്ടു തിരിഞ്ഞു നിന്നു പാചകം ചെയ്യരുത്. ഇത് ധനഷ്ടത്തിനു കാരണാകുമെന്നു വാസ്തു പറയുന്നു. പടിഞ്ഞാറു ദിശയിലേയ്ക്കു തിരിഞ്ഞു നിന്നു പാചകം ചെയ്യുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരുത്തും. ഇത് പാചകം ചെയ്യുന്നയാള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആകാം. കിഴക്കോട്ടു തിരിഞ്ഞു നിന്നു പാചകം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

അടുക്കളയുടെ വാതില്‍

അടുക്കളയുടെ വാതില്‍

അടുക്കളയുടെ വാതില്‍ പടിഞ്ഞാറോട്ടോ വടക്കുകിഴക്കോ ആകണം. ഇതുപോലെ ഇത് മൂലയിലാകരുതെന്നും വാസ്തു ശാസ്ത്രം പറയുന്നു.

ഫ്രിഡ്ജ്

ഫ്രിഡ്ജ്

ഫ്രിഡ്ജ് വടക്കു കിഴക്കു ദിശയില്‍ ഇടരുത്. തെക്കു കിഴക്കു ദിശയില്‍ ഇടാം. തെക്കു പടിഞ്ഞാറു ദിശയിലും വടക്കു ദിശയിലുമിടാം. എന്നാല്‍ വടക്കുകിഴക്കുദിശ നിശ്ചയമായും ഒഴിവാക്കുക.

 ഗ്യാസ് സ്റ്റൗ

ഗ്യാസ് സ്റ്റൗ

അടുക്കളയിലേയ്ക്കുള്ള പ്രവേശനഭാഗത്ത് മുന്‍പിലായി ഗ്യാസ് സ്റ്റൗ വയ്ക്കരുത്. അതായത് അടുക്കളയിലേയ്ക്കു കടക്കുമ്പോള്‍ മുന്‍പില്‍ തന്നെ ഗ്യാസ് സ്റ്റൗ കാണരുതെന്നര്‍ത്ഥം. തെക്കു കിഴക്കു ദിശയില്‍ ഗ്യാസ് സ്റ്റൗ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ചുവലില്‍ നിന്നും അല്‍പം അകറ്റി വയ്ക്കുകയും ചെയ്യുക.

അടുക്കളയില്‍

അടുക്കളയില്‍

അടുക്കളയില്‍ ധാന്യങ്ങള്‍ വയ്ക്കാനും പ്രത്യേക സ്ഥാനങ്ങള്‍ വാസ്തു പറയുന്നു. ഇതു പ്രകാരം വച്ചാല്‍ ഐശ്വര്യമാണ് ഫലം. ഇതു പ്രകാരം തെക്കു ദിക്കിലും പടിഞ്ഞാറു ദിക്കിലും ധാന്യങ്ങള്‍, മസാല, ഉപ്പ് തുടങ്ങിയവ പോലുള്ള സാധനങ്ങള്‍ സൂക്ഷിയ്ക്കുക.

വെള്ളമോ ഇതിനുള്ള പാത്രങ്ങളോ കുപ്പികളോ

വെള്ളമോ ഇതിനുള്ള പാത്രങ്ങളോ കുപ്പികളോ

വെള്ളമോ ഇതിനുള്ള പാത്രങ്ങളോ കുപ്പികളോ കണ്ടയ്‌നറുകളോ തെക്കു ദിക്കില്‍ വേണം, വയ്ക്കാന്‍. കനം കുറഞ്ഞ വസ്തുക്കള്‍ വടക്കു ദിശയില്‍ വയ്ക്കാം. അല്ലെങ്കില്‍ കിഴക്കു ദിക്കില്‍. സിങ്ക് വടക്കു കിഴക്കായി വയ്ക്കുക. കിഴക്ക്, പടിഞ്ഞാറ് ദിശകള്‍ എക്‌സ്‌ഹോസ്റ്റ് ഫാനിനായി വയ്ക്കാം. കിഴക്കും വടക്കും കനം കുറഞ്ഞ സാധനങ്ങള്‍ മാത്രം വയ്ക്കുക.

ഡൈനിംഗ് ടേബിള്‍

ഡൈനിംഗ് ടേബിള്‍

ഡൈനിംഗ് ടേബിള്‍ വടക്കു പടിഞ്ഞാറോ അല്ലെങ്കില്‍ പടിഞ്ഞാറോ ഇടുന്നതാണ് ഏറ്റവും നല്ലത്. ഇതാണ് വാസ്തു പറയുന്നത്.

സിങ്കില്‍

സിങ്കില്‍

അടുക്കള എപ്പോഴും വൃത്തിയായി വയക്കുക. സിങ്കില്‍ പാത്രങ്ങള്‍ കുന്നുകൂടിക്കിടക്കരുത്. ഇത് വീട്ടിലുള്ളവര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ശാപമാകും.

English summary

Kitchen Vastu Tips For Positive Energy

Kitchen Vastu Tips For Positive Energy, Read more to know about
Story first published: Wednesday, May 2, 2018, 23:10 [IST]
X
Desktop Bottom Promotion