For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം സൂക്ഷിച്ചാല്‍ പണം ഇരട്ടി

|

വാസ്തുവില്‍ വിശ്വസിയ്ക്കുന്നവരാണ് നാം പലരും. വാസ്തു നോക്കിയാണ് ഭൂമി വാങ്ങുന്നതും വീടു പണിയുന്നതും വീട്ടിലെ ഓരോ മുറികളുടെ സ്ഥാനം നിര്‍ണയിക്കുന്നതുമെല്ലാം.

വാസ്തുപ്രകാരം ധനം നേടാനും നഷ്ടപ്പെടാതിരിയ്ക്കാനുമുള്ള ചില പ്രത്യേക വിദ്യകളെക്കുറിച്ചും പറയുന്നുണ്ട്. ചില പ്രത്യേക രീതികളില്‍ പണം സൂക്ഷിയ്ക്കുന്നതും സൂക്ഷിയ്ക്കാതിരിയ്ക്കുന്നതും പണം നേടാന്‍ സഹായിക്കുന്നവെന്നാണ് പറയപ്പെടുന്നത്.

പണവും സ്വര്‍ണവും

പണവും സ്വര്‍ണവും

പണവും സ്വര്‍ണവും ഇതുപോലെ വിലപിടിപ്പുളള വസ്തുക്കളും പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നവരുണ്ട്. ഇത് ദോഷമാണ്. ഇവ ബെഡ്‌റൂമിയോ മറ്റോ സൂക്ഷിയ്ക്കാം. വീടിന്റെ മുന്‍വാതിലോ ഗേറ്റോ തുറന്നു വരുമ്പോള്‍ തന്നെ പണപ്പെട്ടിയോ പണമോ വച്ചിരിയ്ക്കുന്ന മുറി കാണരുത്. ഇത് ധനഷ്ടമാണ് സൂചിപ്പിയ്ക്കുന്നത്.

 കണ്ണാടി

കണ്ണാടി

പണം വച്ചിരിയ്ക്കുന്ന ക്യാഷ് ബോക്‌സിന് എതിര്‍ ഭാഗത്തായി ഒരു കണ്ണാടി വച്ചാല്‍ വാസ്തു പ്രകാരം പണം വരാന്‍ സഹായിക്കും.

പണപ്പെട്ടി

പണപ്പെട്ടി

ബാത്ത്‌റൂം, ടോയ്‌ലറ്റ്, അടുക്കള, സ്‌റ്റോര്‍റൂം, ബെയ്‌സ്‌മെന്റ്, സ്‌റ്റെയര്‍ എന്നിവയ്ക്ക് അഭിമുഖമായി പണപ്പെട്ടി സൂക്ഷിക്കരുത്.

ലക്ഷ്മീദേവി

ലക്ഷ്മീദേവി

പണം വച്ചിരിയ്ക്കുന്ന സേഫില്‍ വടക്കുഭാഗത്തായി വെള്ളിനാണയവും ലക്ഷ്മീദേവിയുടെ ചിത്രമോ രൂപമോ ഉണ്ടെങ്കില്‍ അതും വയ്ക്കുക. നാണയത്തോടു കൂടിയ ലക്ഷ്ണീദേവിയായാലും മതി.

പണപ്പെട്ടി

പണപ്പെട്ടി

പണപ്പെട്ടി ഒഴിയാന്‍ അനുവദിക്കരുത്. എപ്പോഴും ഒരു രൂപയെങ്കിലും അതിനകത്ത് ഉണ്ടാവണം .

ഇതുപോലെ പേഴ്‌സിലും ഒരു രൂപയെങ്കിലും എപ്പോഴും ഉണ്ടാകണം. പണം സൂക്ഷിച്ചിരിയ്ക്കുന്നിടത്തും പേഴ്‌സിലുമെല്ലാം ലക്ഷ്മീദേവിയുടെ ചിത്രം സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

പണം, സ്വര്‍ണ്ണം

പണം, സ്വര്‍ണ്ണം

പണം, സ്വര്‍ണ്ണം പോലുള്ള വിലപിടിപ്പുളള സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം വൃത്തിയായിരിക്കണം . വൃത്തിയും വെടിപ്പുമുള്ളിടത്തേ ലക്ഷ്മീദേവി വസിയ്ക്കുകയുള്ളൂ

പണം

പണം

ഫയലുകള്‍, മറ്റ് രേഖകള്‍ എന്നിവയ്‌ക്കൊപ്പം പണം സൂക്ഷിക്കരുത്. ഇതുപോലെ പണം സൂക്ഷിയ്ക്കുന്ന പേഴ്‌സിലും പണപ്പെട്ടിയിലുമെല്ലാം കടം സൂചിപ്പിയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡോ ബില്ലുകളോ വയ്ക്കുകയുമരുത്.

പണപ്പെട്ടി

പണപ്പെട്ടി

വീട്ടിലെ ആദ്യമുറിയിലോ അവസാന മുറിയിലോ പണപ്പെട്ടി സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇതു പണം നഷ്ടപ്പെടുന്നതിനെ കാണിയ്ക്കുന്നു.ജനല്‍ പോലുള്ളവയ്ക്ക് അരികില്‍ പണപ്പെട്ടി വയ്ക്കാന്‍ പാടില്ല. പണം പോകുമെന്നതിന്റെ ലക്ഷണമാണിത്

പോസിറ്റീവ് എനര്‍ജിയുള്ള സ്ഥലങ്ങളില്‍

പോസിറ്റീവ് എനര്‍ജിയുള്ള സ്ഥലങ്ങളില്‍

പോസിറ്റീവ് എനര്‍ജിയുള്ള സ്ഥലങ്ങളില്‍ മാത്രം പണപ്പെട്ടി സൂക്ഷിക്കുക. അതായത് മോശം സ്ഥലങ്ങളില്‍ പണം വയ്ക്കരുത്. പണം സൂക്ഷിച്ചു വയ്ക്കുന്ന ക്യാഷ് ബോക്‌സും.

പണപ്പെട്ടിയോ പണം വയ്ക്കുന്ന സ്ഥലമോ

പണപ്പെട്ടിയോ പണം വയ്ക്കുന്ന സ്ഥലമോ

പണപ്പെട്ടിയോ പണം വയ്ക്കുന്ന സ്ഥലമോ വടക്കുദിശയില്‍ വയ്ക്കുക. ഇതാണ് കുബേരന്റെ സ്ഥാനമായി വിശേഷിപ്പിയ്ക്കപ്പെടുന്നത്.

പണം, സ്വര്‍ണ്ണം

പണം, സ്വര്‍ണ്ണം

പണം, സ്വര്‍ണ്ണം മുതലായവ ഒരിക്കലും തെക്ക് ദിശയില്‍ വയ്ക്കരുത്. ഇവ സൂക്ഷിക്കുന്ന പെട്ടിയുടെ വാതില്‍ പോലും തെക്ക് ദിശയില്‍ വരാന്‍ പാടില്ല. ഇതു പണം നഷ്ടപ്പെടുന്നതിനെ കാണിയ്ക്കുന്നു.

English summary

Keep These Tips To Double Money According To Vastu

Keep These Tips To Double Money According To Vastu, Read more to know about
Story first published: Saturday, May 12, 2018, 20:58 [IST]
X
Desktop Bottom Promotion