ജനിച്ച ഡേറ്റ് പ്രകാരം ഇവയെങ്കില്‍ പണക്കാരനാകാം

Posted By:
Subscribe to Boldsky

ജനിച്ച തീയതി അതായത് ഡേറ്റ് ഓഫ് ബര്‍ത്ത് നമ്മുടെയെല്ലാം ജീവിതത്തില്‍ ഏറെ പ്രധാനമാണ്. പല കാര്യങ്ങളും ഇതടിസ്ഥാനമാക്കിയാണ് നാം പറയാറുള്ളതും.

ധനവാനാകണമെങ്കിലും ജനനത്തീയതി നമ്മെ ഒരു പരിധി വരെ സഹായിക്കുമെന്നു വേണം, പറയാന്‍. ചില പ്രത്യേക തീയതികളില്‍ ജനിച്ചവര്‍ ചില പ്രത്യേക സാധനങ്ങള്‍ കയ്യില്‍ വച്ചാല്‍ പണക്കാരാനാകാമെന്നതാണ് പ്രധാനം.

ഇതിനായി ജനനത്തീയതി നോക്കണം. 1 മുതല്‍ 9 വരെയുള്ള അക്കങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇരട്ടയക്ക ഡേറ്റില്‍ ജനിച്ചവരെങ്കില്‍ ഇത് കൂട്ടി നോക്കി കിട്ടുന്ന സംഖ്യയാണ് നോക്കേണ്ടത്. ഉദാഹരണത്തിന് 11 ആണ് ജനനത്തീയതിയെങ്കില്‍ 1 1, അതായത് 2.

ഓരോ തീയതികളില്‍ ജനിച്ചവര്‍ ഏതെല്ലാം സാധനങ്ങള്‍ കയ്യില്‍ വച്ചാലാണ് പണമുണ്ടാക്കാനാകുകയെന്നറിയൂ,

1

1

ജനനസംഖ്യ 1 ആണെങ്കില്‍ ഇവര്‍ മരം കൊണ്ടുള്ള ഓടക്കുഴല്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. 1, 10, 19, 289 തീയതികളില്‍ ജനിച്ചവര്‍ 1 എന്ന സംഖ്യയ്ക്കു കീഴേ വരുന്നവരാണ്.

2

2

2 ആണ് ജനനത്തീയതിയെങ്കില്‍ വെള്ള നിറത്തിലെ ഏതെങ്കിലും അലങ്കാരവസ്തു വീടിന്റെ വടക്കുകിഴക്കു ദിശയില്‍ വയ്ക്കുന്നത് ഏറെ നല്ലതാണ് 2. 11, 29 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടും.

3

3

3 തീയതിയില്‍ ജനിച്ചവര്‍ രൂദ്രാക്ഷം വീടിന്റെ വടക്കു കിഴക്കു വയ്ക്കുന്നത് നല്ലതാണ്. 3, 12, 21, 30 തീയതികളില്‍ ജനിച്ചവരാണെങ്കില്‍.

4

4

4 ആണ് ജനനസംഖ്യയെങ്കില്‍ ഒരു കഷ്ണം ഗ്ലാസ് പടിഞ്ഞാറു ദിശയില്‍ വയ്ക്കുന്നത് നല്ലതാകും. 4, 12, 22 തീയതികളില്‍ ജനിച്ചവര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്ക്കും.

5

5

5 ആണ് ജനനസംഖ്യയെങ്കില്‍ കുബേരന്‍, ലക്ഷ്മീദേവി എന്നിവരുടെ ചിത്രങ്ങള്‍ വീടിന്റെ വടക്കുഭാഗത്തു വയ്ക്കാം. ഇവര്‍ ഒരുമിച്ചുള്ളതോ വെവ്വേറെയുള്ളതോ ആകാം. 5, 14, 23 തീയതികള്‍ ഇതില്‍ പെടും.

മയില്‍പ്പീലി

മയില്‍പ്പീലി

6 ആണ് ജന്മസംഖ്യയെങ്കില്‍ മയില്‍പ്പീലിയാണ് ഭാഗ്യവസ്തു. ഒരു മയില്‍പ്പീല് വീടിന്റെ തെക്കുകിഴക്കു ദിശയില്‍ വയ്ക്കുന്നത് നല്ലതാണ്. 6, 15, 24 തീയതിക്കാര്‍ ഇതു ചെയ്യാം.

7

7

7 ആണ് തീയതിയെങ്കില്‍ ഇരുണ്ട നിറത്തിലെ രുദ്രാക്ഷം വീടിന്റെ തെക്കു കിഴക്കു ദിശയില്‍ വയ്ക്കുന്നതു നല്ലതാണ്. 7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ഈ ഗുണം ലഭിയ്ക്കും.

8

8

8 തീയതിയില്‍ ജനിച്ചവര്‍ക്ക് കറുത്ത ക്രിസ്റ്റല്‍ വീടിന്റെ തെക്കുദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.8, 17, 26 തീയതികള്‍ ഇതില്‍ പെടും.

9

9

9ല്‍ ജനിച്ചവര്‍ ചെറിയ രണ്ടു പിരമിഡുകള്‍ തെക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.9, 18, 27 തീയതികള്‍ ഇതില്‍ പെടും.

Read more about: pulse life
English summary

Keep These Things With You To Get Wealth

Keep These Things With You To Get Wealth, read more to know about,