Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെറ്റില പച്ചയ്ക്കു കെട്ടി പോക്കറ്റിലെങ്കില് ധനം..
ഇവ പോക്കറ്റില് വച്ചാല് ധനം വരും...
ധന സമ്പാദനത്തിനായി കഷ്ടപ്പെടുന്നവരാണ് കൂടുതല് പേരും. പണമുണ്ടാക്കിയവര്ക്ക് ഇത് ഇരട്ടിപ്പിയ്ക്കാനും ഇല്ലാത്തവര്ക്ക് ഇത് ഉണ്ടാക്കാനുമുളള നെട്ടോട്ടം. പണം ജീവിത സൗകര്യങ്ങള് നല്കും, എന്നാല് ഇതു കൊണ്ട് സന്തോഷവും മനസമാധാനവും കിട്ടില്ലെന്നതും വാസ്തവമാണ.്
ധനമുണ്ടാക്കാനായി പല തരം വിശ്വാസങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരുമുണ്ട്. ഇതിനായി പല തരം വഴികളും നോക്കുന്നവരും ധാരാളം. പൂജാദി കര്മങ്ങളും നിമിത്തവും എല്ലാം നോക്കുന്നവര് ധാരാളം.
ധനമുണ്ടാകാന് ചില പ്രത്യേക കാര്യങ്ങള് പേഴ്സില് വയ്ക്കുന്നതു നല്ലതാണെന്നു പറയാം. ഇതുപോലെ ചില പ്രത്യേക കാര്യങ്ങള്, ചില പ്രത്യേക വസ്തുക്കള് പോക്കറ്റില് സൂക്ഷിയ്ക്കുന്നത് ധനമുണ്ടാകാന് ഏറെ നല്ലതാണ്. ഇത്തരം ചില വസ്തുക്കളെ കുറിച്ചറിയൂ,

കീശയിലോ പഴ്സിലോ ഒറ്റരൂപാ നാണയം
കീശയിലോ പഴ്സിലോ ഒറ്റരൂപാ നാണയം സൂക്ഷിയ്ക്കുന്നത് ധനമുണ്ടാകാന് ഏറെ നല്ലതാണെന്നു പറയാം. ഇത് സില്വര് പേപ്പറില് പൊതിഞ്ഞു വയ്ക്കുന്നതാണ് കൂടുതല് ഗുണകരം. ഇത്തരം ഒരു വെള്ളനാണയം ഷോപ്പിലെ പണം സൂക്ഷിയ്ക്കുന്നിടത്തും വീട്ടില് പണം സൂക്ഷിയ്ക്കുന്ന ലോക്കറിലുമെല്ലാം വയ്ക്കുന്നത് ഏറെ നല്ലതാണ്.പേഴ്സില് ഒരു ഒറ്റരൂപാ നാണയം എപ്പോഴും ഉണ്ടാകണമെന്നു പറയുംഒരു ദിവസം ആദ്യം ലഭിയ്ക്കുന്ന നാണയം പോക്കറ്റില് വയ്ക്കുന്നത് പണം വരാന് സഹായിക്കും.

മഞ്ഞ നിറത്തിലെ ഒരു കഷ്ണം തുണി
ഇതുപോലെ പോക്കറ്റില് മഞ്ഞ നിറത്തിലെ ഒരു കഷ്ണം തുണി, സൂക്ഷിയ്ക്കുന്നതും ധനമുണ്ടാകാന് ഏറെ നല്ലതാണ്. ഇത് പട്ടു തുണിയെങ്കില് ഏറെ നല്ലതാണ്. ഉപയോഗിച്ച തുണിയാകരുത്. ഇത് പണം നിറയാനും ഐശ്വര്യത്തിനും നല്ലതാണ്.

ജന്മനക്ഷത്രക്കല്ലുകള്
ജന്മനക്ഷത്രക്കല്ലുകള് പലരും പണം വരാന് വേണ്ടി സൂക്ഷിയ്ക്കുകയും ധരിയ്ക്കുകയും ചെയ്യാറുണ്ട്. ഇവ ദോഷങ്ങള് നീക്കി സര്വ്വൈശ്വര്യം വരുത്തുമെന്ന ചിന്തയാണ് ഇതിനു പുറകില്. ഇത്തരം കല്ലുകള്ക്കു പകരം ഓവല് ആകൃതിയിലെ കല്ല് പോക്കറ്റില് സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഈ കല്ലു വെളുത്തു നിറത്തിലാകാന് ശ്രദ്ധിയ്ക്കുകയും വേണം.

ഇഞ്ചി
ഇതുപോലെ പോക്കറ്റില് ചെറിയൊരു കഷ്ണം ഇഞ്ചി സൂക്ഷിയ്ക്കുന്നതും ഏറെ നല്ലതാണെന്നു വേണം, പറയാന്. ഇതും ഐശ്വര്യവും ധനലാഭവുമെല്ലാം നല്കുന്ന ഒന്നാണ്.പുറത്തു പോകുമ്പോഴും മറ്റും ഇതു സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.

വെറ്റില
വെറ്റിലയും ഇതില് പെടുന്ന ഒന്നാണ്. വെറ്റിലയെടുക്കുക. ഇതില് 5 ഏലയ്ക്ക, 5 ഗ്രാമ്പൂ എന്നിവ വയ്ക്കുക. ഇത് വെറ്റിലയോടെ മടക്കി പച്ച നിറത്തിലെ റബ്ബര് ബാന്റിട്ടു കെട്ടണം. പച്ച നിറത്തിലെ റബ്ബര് ബാന്റു തന്നെ വേണമെന്നതു പ്രധാനമാണ്. ഇതു പോക്കറ്റില് ഇട്ടു പുറത്തേയ്ക്കു പോകുന്നതും പോക്കറ്റില് ഇടുന്നതും ധന ഭാഗ്യവും കാര്യ സാധ്യവുമെല്ലാം നല്കുന്ന ഒന്നാണ്.

മരുന്നുകള്
ഇതുപോലെ പോക്കറ്റില് ചില വസ്തുക്കള് സൂക്ഷിയ്ക്കുന്നതും നല്ലതല്ല. ഇത് നിര്ഭാഗ്യവും ധന നഷ്ടവുമെല്ലാം വരുത്തുമെന്നാണ് ശാസ്ത്രം.മരുന്നുകള് പോക്കറ്റില് സൂക്ഷിയ്ക്കരുതെന്നു പറയും. ഇത് രോഗങ്ങള് വരുത്തും. ഉള്ള രോഗങ്ങള് വര്ദ്ധിപ്പിയ്ക്കും.നോട്ടുകള് മടക്കി പോക്കാറ്റില് വയ്ക്കുന്നതും വാസ്തു പ്രകാരം നല്ലതല്ലെന്നു പറയാം. ഇവ നിവര്ത്തിത്തന്നെ വയ്ക്കണം. ഇതിനായി ഇത്തരം പേഴ്സുകള് ഉപയോഗിയ്ക്കാം. ഇതുപോലെ കീറിയ നോട്ടുകളും നാണയങ്ങളും.

മൂര്ച്ചയുള്ള ആയുധങ്ങള്
മൂര്ച്ചയുള്ള ആയുധങ്ങള് പോക്കറ്റില് സൂക്ഷിയ്ക്കുന്നതും നെഗറ്റീവ് ഊര്ജം ക്ഷണിച്ചു വരുത്തുംസ്നാക്സോ കഴിയ്ക്കാനുള്ള ഭക്ഷണങ്ങളോ പോക്കറ്റില് സൂക്ഷിയ്ക്കുന്നതു നല്ലതല്ലപൂജിച്ച ചരടുകളും മറ്റും പോക്കറ്റില് സൂക്ഷിയ്ക്കുന്നതും നല്ലതല്ല. ഇത് നെഗറ്റീവ് വാസ്തു എനര്ജിയ്ക്കു കാരണമാകും

പ്രകോപനമുണ്ടാക്കുന്ന തരം ചിത്രങ്ങള്
പ്രകോപനമുണ്ടാക്കുന്ന തരം ചിത്രങ്ങള് പോക്കറ്റില് സൂക്ഷിയ്ക്കാന് പാടില്ല. ഇത് ശരീരത്തിനും തലച്ചോറിനുമെല്ലാം നെഗറ്റീവ് എനര്ജിയാണ് നല്കുന്നത്കീറിയ പേഴ്സ് പോക്കറ്റില് സൂക്ഷിയ്ക്കരുത്. ഇത് ധനനഷ്ടത്തിന് ഇടയാക്കും.



Click it and Unblock the Notifications
