Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
വീട്ടിലേയ്ക്കു ഭാഗ്യം പടി കടന്നു വരാന്‍ ഇത്
വീട്ടിലേയ്ക്കു ഭാഗ്യം പടി കടന്നു വരാന്‍ ഇത്
നാം എല്ലാവരും ജീവിതത്തില്‍ നല്ലതു വരണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്. ഭാഗ്യമുണ്ടാകണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍. ഇതിനു വേണ്ടി അറിയാവുന്ന വഴിയളെല്ലാം തേടുന്നവരും.
വീടാണ് നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരിടം. പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമെല്ലാം ഇങ്ങോട്ടു തന്നെ. ലോകത്ത് എവിടെ ആയാലും നമുക്കു മുന്നിലുള്ള അവസാന വാതില്‍, അത് വീടു തന്നെയാകും.
വീട് നമുക്കു സന്തോഷവും സമാധാനവും ഐശ്വര്യവും ഭാഗ്യവുമെല്ലാം കൊണ്ടുവരണമെന്നാണ് നാമെല്ലാവരും ആഗ്രഹിയ്ക്കുക. ഇതിനായി വീടു പണിയുമ്പോള്‍ തന്നെ വാസ്തു പോലുള്ള കാര്യങ്ങള്‍ നോക്കുന്നവരുണ്ട്. വീട്ടില്‍ വയ്ക്കുന്ന സാധനങ്ങളിലും ഭാഗ്യവും നിര്‍ഭാഗ്യവും തേടുന്നവരാണ് നാം പലരും. ഇതിനായി വാസ്തുവിനേയും ഫെംഗ്ഷുയിയേയുമെല്ലാം കൂട്ടു പിടിയ്ക്കുന്നവര്‍.
ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ വയ്ക്കുന്നത് ഭാഗ്യം കൊണ്ടു വരും, നിര്‍ഭാഗ്യം അകറ്റാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയൂ

മുള
മുള വീട്ടില്‍ അലങ്കാരത്തിനു ചേര്‍ന്ന ഒന്നാണ്. മുള കൊണ്ടുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിയിക്കുന്നത് ഭാഗ്യം നല്‍കുമെന്നാണ് വിശ്വാസം. ഇത് ഏതു രൂപത്തില്‍ വേണമെങ്കിലും ആകാം. ഫര്ണിച്ചറായോ ഷോ പീസായോ എന്തായിട്ടാണെങ്കിലും.

ആനയുടെ രൂപം
വിട്ടില്‍ ആനയുടെ രൂപം, ഇത് ചെറിയൊരു ആഭരണത്തിന്റെ രൂപത്തിലായാല്‍ പോലും മതിയാകും, ഭാഗ്യം കൊണ്ടു വരുന്ന ഒന്നാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പരം കെയറിംഗ്, അടുപ്പം ഇവയെല്ലാം വളര്‍ത്തുന്ന ഒന്നാണ് ആനയുടെ രൂപം.

നാരങ്ങാവര്‍ഗത്തില്‍ പെട്ട ഫലങ്ങള്‍
വീട്ടില്‍ നാരങ്ങാവര്‍ഗത്തില്‍ പെട്ട ഫലങ്ങള്‍ സൂക്ഷിയ്ക്കുന്നത് പണം വരാന്‍ നല്ലതാണെന്നാണ് വിശ്വാസം. ഇവ വീട്ടിലേയേക്കു പൊസറ്റീവ് ഊര്‍ജം കൊണ്ടുവരാനും ഏറെ നല്ലതു തന്നെയാണ്.

കണ്ണാടി
പൂന്തോട്ടമുണ്ടെങ്കില്‍, അല്ലെങ്കില്‍ ചെടികള്‍ വളര്ത്തിയിട്ടുണ്ടെങ്കില് ഇതു പ്രതിഫലിയ്ക്കുന്ന രീതിയില്‍ വീട്ടില്‍ കണ്ണാടി വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭാഗ്യവും പൊസറ്റീവ് ഊര്‍ജവുമെല്ലാം കൊണ്ടുവരാന്‍ ഏറെ നല്ലതാണ്.

വെളുത്ത നിറത്തില്‍ സ്ട്രിംഗ് പോലെയുള്ള ലൈറ്റുകള്‍
വെളുത്ത നിറത്തില്‍ സ്ട്രിംഗ് പോലെയുള്ള ലൈറ്റുകള്‍ വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഭാഗ്യം കൊണ്ടു വരാനുമെല്ലാം അത്യുത്തമമാണ്.

ഫ്രഷ് പൂക്കള്‍
പ്ലാസ്റ്റിക് അല്ല, ഫ്രഷ് പൂക്കള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് വീട്ടില്‍ ഭാഗ്യം നിറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കുകയും ചെയ്യും. വാടിയതോ പഴകിയതോ ആയ പൂക്കള്‍ വയ്ക്കരുത്.

ചില പ്രത്യേക സസ്യങ്ങള്‍
ചില പ്രത്യേക സസ്യങ്ങള്‍ വീട്ടില്‍ ഭാഗ്യം കൊണ്ടു വരും. മണിപ്ലാന്റ് പണം വരാന്‍ നല്ലതാണ്. ഇതല്ലാതെ ലക്കി ബാംബൂ, തുളസി, പനിക്കൂര്‍ക്ക, മുല്ല, ലെമണ്‍ ഗ്രാസ്, റോസ്, ഓര്‍ക്കിഡുകള്‍ എന്നിവയെല്ലാം വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും നല്കുന്ന ചിലതാണ്.

വീട്ടില്‍ ജലസ്രോതസുണ്ടാകുന്നത്
വീട്ടില്‍ ജലസ്രോതസുണ്ടാകുന്നത്, അതായത് ഫൗണ്ടനുകളോ അക്വേറിയമോ ഉണ്ടാകുന്നത് പൊസറ്റീവ് ഊര്‍ജത്തിനു നല്ലതാണ് ഇത് പൊതുവേ ഭാഗ്യം കൊണ്ടു വരുമെന്നും വിശ്വാസമുണ്ട്.

ഹോഴ്സ്ഷൂ
ഹോഴ്സ്ഷൂ വീട്ടില്‍ വയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരാന്‍ സഹായിക്കുന്ന ഒന്നാണ്. കുതിരകള്‍ സാധാരണ ഭാഗ്യം കൊണ്ടു വരുന്നവയാണെന്നാണ് വിശ്വാസം. ഇതോടെ ഹോഴ്സ് ഷൂ വീടിനെ ദുഷ്ട ശക്തികളില്‍ നിന്നും സംരക്ഷിയ്ക്കുമെന്നാണ് വിശ്വാസം.

റൗണ്ട് ഇലകളുള്ള ചെടികള്‍
റൗണ്ട് ഇലകളുള്ള ചെടികള്‍ വീടിനു മുന്‍വശത്തു വയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരും. ഇത് പൊസറ്റീവ് ഊര്‍ജം കൊണ്ടു വരാന്‍ ഏറെ നല്ലതാണ്.



Click it and Unblock the Notifications
