For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്റെ പൂമുഖത്ത് സൂക്ഷിക്കൂ ഇതെല്ലാം, ഐശ്വര്യം

|

വീട്ടിലെ ഐശ്വര്യം തന്നെയാണ് എല്ലാവരേയും ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. വീട്ടില്‍ ഐശ്വര്യം ഉണ്ടെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ഉയര്‍ച്ചകളും നേട്ടവും എല്ലാം കാരണമാകുന്നു. ഒരു വീടിന്റെ ഐശ്വര്യവും ഭാഗ്യവും എല്ലാം അതില്‍ താമസിക്കുന്നവരുടേത് കൂടിയാണ്. എത്ര വലിയ വീടാണെങ്കിലും അവിടെ ഐശ്വര്യവും സമ്പത്തും ഇല്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലര്‍ക്കും ഇത് അറിയുകയില്ല എന്നതാണ് സത്യം. വീടിനും ചുറ്റും വളര്‍ത്തുന്ന മരങ്ങളില്‍ പോലും ഉണ്ടാവും പലപ്പോഴും വീട്ടിലെ ഐശ്വര്യത്തിന് ഒരു പങ്ക്.

Most Read: ഈ ഏഴ്‌ നക്ഷത്രക്കാരിലുണ്ട് ഭര്‍ത്താവിന്റെ ഭാഗ്യംMost Read: ഈ ഏഴ്‌ നക്ഷത്രക്കാരിലുണ്ട് ഭര്‍ത്താവിന്റെ ഭാഗ്യം

വീട്ടിലെ ഐശ്വര്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വീടിന്റെ പൂമുഖത്ത് ചില കാര്യങ്ങള്‍ വെച്ചാല്‍ അത് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം നേട്ടങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് നമ്മുടെ ഐശ്വര്യത്തിനും വളരെധികം സഹായിക്കുന്നു. ജീവിത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ പൂമുഖത്തെ വാതിലില്‍ വെക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാവുന്നതാണ്. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ചെരുപ്പ് കൂട്ടിയിടാതിരിക്കുക

ചെരുപ്പ് കൂട്ടിയിടാതിരിക്കുക

ഒരിക്കലും വീടിന്റെ മുന്‍വാതിലില്‍ ചെരുപ്പുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല അലങ്കോലങ്ങള്‍ ഏതൊക്കെ തരത്തില്‍ ഒഴിവാക്കാമോ അതെല്ലാം ഒഴിവാക്കണം. ഒരിക്കലും വീടിന്റെ മുന്‍ഭാഗത്ത് മാലിന്യങ്ങള്‍ കൂട്ടിയിടരുത്. മാത്രമല്ല ഇതിലൂടെയാണ് വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി വരുന്നത്. അതിന് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ഒരിക്കലും ഒന്നും കൂട്ടിയിടരുത്.

ചുവര്‍ ശ്രദ്ധിക്കാം

ചുവര്‍ ശ്രദ്ധിക്കാം

വീടിന്റെ പ്രധാന വാതിലിന് നേരെ ചുവര്‍ ഉണ്ടെങ്കില്‍ ആ ചുവര്‍ ഒരിക്കലും വെറുതേ ഇടരുത്. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നു. ചുവരില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും വെക്കുന്നത് നല്ലതാണ്. അതുകൊണ്ട് ദൈവത്തിന്റെ ചിത്രങ്ങളോ മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ വെക്കാന്‍ ശ്രദ്ധിക്കണം.

ശുദ്ധവായു കടന്നു വരാന്‍

ശുദ്ധവായു കടന്നു വരാന്‍

ഒരിക്കലും വീടിന്റെ പ്രധാന വാതിലും കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരിക്കലും അത് ഇടുങ്ങിയ വാതിലിലേക്ക് കടക്കുന്ന തരത്തില്‍ ആയിരിക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ കൂടുതല്‍ വീടിനകത്തേക്ക് എത്തിക്കുന്നു. മാത്രമല്ല ഹാളിലെ ജനലുകളെല്ലാം തുറന്നിട്ടിരിക്കണം. അല്ലെങ്കില്‍ അത് വീട്ടിലുള്ളവര്‍ക്കും വീടിനും പ്രധാന പ്രതിസന്ധികള്‍ക്കും ഐശ്വര്യക്കേടിനും കാരണമാകുന്നു.

അക്വേറിയം സ്ഥാപിക്കുമ്പോള്‍

അക്വേറിയം സ്ഥാപിക്കുമ്പോള്‍

വീട്ടിലെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ ഇടതു ഭാഗത്തായി അക്വേറിയം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് വീട്ടില്‍ നിറയെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. മാത്രമല്ല ഇത് വീടിനും വീട്ടിലുള്ളവര്‍ക്കും അത് ഐശ്വര്യത്തിന് വഴിവെക്കുന്നു. ഏത് ഐശ്വര്യക്കേടിനും വാസ്തുപ്രകാരം വളരെ നല്ലതാണ് അക്വേറിയം. അക്വേറിയം വീട്ടില്‍ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

അടുക്കളയും പ്രധാന വാതിലും

അടുക്കളയും പ്രധാന വാതിലും

അടുക്കളയും പ്രധാന വാതിലും നേര്‍ക്ക് നേര്‍ ആണെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഒരു തരത്തില്‍ ഇത് വാസ്തുശാസ്ത്രപരമായി നല്ലതാണെങ്കിലും അടുക്കളയില്‍ ജനലുകള്‍ രണ്ടില്‍ കൂടുതല്‍ വേണമെന്ന കാര്യം ശ്രദ്ധിക്കണം. മാത്രമല്ല അടുക്കളയിലെ സിങ്കും അടുപ്പും അടുത്തടുത്ത് വരാത്ത രീതിയില്‍ വേണം ക്രമീകരിക്കേണ്ടത്.

കുടുംബാംഗങ്ങളുടെ ചിത്രം

കുടുംബാംഗങ്ങളുടെ ചിത്രം

കുടുംബാംഗങ്ങളുടെയെല്ലാം ചിത്രങ്ങള്‍ പ്രധാന ഹാളില്‍ വെക്കുന്നതും ഐശ്വര്യത്തിന് നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള മാനസിക വിഷമങ്ങള്‍ക്കും മറ്റും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും ഐശ്വര്യത്തിനും കാരണമാകുന്നു. മാത്രമല്ല വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ഇത് സഹായിക്കുന്നു.

English summary

keep these things at your home entrance

keep these things at your home entrance, it will lead to prosperity, read on to know more.
Story first published: Tuesday, September 25, 2018, 11:45 [IST]
X
Desktop Bottom Promotion