TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഈ കല്ലുകള്‍ കയ്യില്‍ വയ്ക്കൂ, പണക്കാരനാകാം,
പണമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികള്‍ തേടുന്നവരാണ് മനുഷ്യര്‍. പല വിശ്വാസങ്ങളും പിന്തുടരുന്നവര്.
ചില കല്ലുകള്‍, രത്നക്കല്ലുകളും മറ്റും നമുക്കു ഭാഗ്യം കൊണ്ടുവരുമെന്നു പൊതുവെ പറയപ്പെടുന്നു. പലരുടെ കയ്യുകളിലും ഇത്തരം കല്ലുകള്‍ പതിപ്പിച്ച മോതിരങ്ങള്‍ കാണുന്നതിന്റെ രഹസ്യവും ഇതു തന്നെയാണ്.
ചില പ്രത്യേകയിനം കല്ലുകള്‍ കയ്യില്‍ വച്ചാല്‍ ഭാഗ്യം തേടിയെത്തുമെന്നു പറയപ്പെടുന്നു. ഇത്തരത്തിലെ ചില കല്ലുകളെക്കുറിച്ചറിയൂ, നിങ്ങളെ പണക്കാരനാക്കുന്ന ചില കല്ലുകള്‍.
സണ്‍സ്റ്റോണ്‍
സണ്‍സ്റ്റോണ്‍ എന്ന പ്രത്യേകയിനം കല്ലുണ്ട്. ഇത് കയ്യില്‍ സൂക്ഷിയ്ക്കുന്നത് പണം വന്നെത്തുവാന്‍ നല്ലതാണെന്നു പൊതുവെ പറയപ്പെടുന്നു. ഇത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കുകയും ഭയമില്ലാതാകാന് സഹായിക്കുകയും ചെയ്യുന്നു. സൂര്യകാന്തക്കല്ല് എന്നാണിത് മലയാളത്തില്‍ അറിയപ്പെടുന്നത്.
അവെന്റെറൈന്
അവെന്റെറൈന് എന്നൊരു കല്ലുമുണ്ട്. ഇതും ധനാകര്‍ഷണത്തിന് നല്ലതാണ്. ഗ്യാംബ്ലര്‍ സ്റ്റോണ്‍ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നതും. ധനഭാഗ്യം കൊണ്ടുവരുന്ന ഇത് പച്ച നിറത്തിലേതാണ് കൂടുതല്‍ നല്ലത്. സല്‍ക്കീര്‍ത്തിയ്ക്കും ഇത് ഏറെ നല്ലതാണ്.
സിട്രൈന്‍
സിട്രൈന്‍ എന്ന ഒരു കല്ലുണ്ട്. സ്ഫടികക്കല്ലിന്റെ ഒരു രൂപമാണ് ഇത്. മെര്‍ച്ചന്റ് സ്റ്റോണ്‍ അഥവാ കച്ചവടക്കാരുടെ കല്ലെന്നറിയപ്പെടുന്ന ഇതും പണം നല്കുമെന്നു വിശ്വസിയ്ക്കപ്പെടുന്ന ഒന്നാണ്. കട നടത്തുന്നവര്‍ക്കും മറ്റും ഏറെ അഭിവൃദ്ധി കൊണ്ടുവരുമെന്നു വിശ്വസിയ്ക്കപ്പെടുന്ന ഒന്നാണിത്. ധാരാളം പണം കൊണ്ടുവരുമെന്നു വിശ്വസിയ്ക്കപ്പെടുന്ന ഒന്നാണിത്.
അയേണ്‍ പൈറൈറ്റ്
അയേണ്‍ പൈറൈറ്റ് എന്നൊരു കല്ലുമുണ്ട്. മററുള്ളവരാല്‍ കബളിപ്പിയ്ക്കപ്പെടാതിരിയ്ക്കാന് സഹായിക്കുന്ന ഒന്നാണിത്. ഫൂള്‍സ് ഗോള്‍ഡ് എ്ന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
മരതകം അഥവാ ജേഡ്
മരതകം അഥവാ ജേഡ് ഏറെ ഭാഗ്യദായകമാണെന്നു വിശ്വസിയ്ക്കപ്പെടുന്നു. പൊസറ്റീവ് എനര്‍ജി കൊണ്ടുവരാനും ഇത് ഏറെ നല്ലതാണ്. ഹൃദയചക്രത്തോടു ചേര്‍ന്ന ധനത്തിനായുള്ള മിതമായ ആഗ്രഹം സൂക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഇത് വൈകാരികമായ ആഗ്രഹങ്ങളേയും നിയന്ത്രിയ്ക്കുന്നു.
സോഡാലൈറ്റ്
സോഡാലൈറ്റ് എന്നൊരിനം കല്ലുണ്ട്. പോയറ്റ്സ് സ്റ്റോണ്‍ എന്നറിയപ്പെടുന്ന ഇത് ചതികള്‍ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ്. നിങ്ങളുടെ വഴിയിലെ തടസങ്ങള്‍ തീര്‍ക്കാന്‍ ഏറെ സഹായകം.