Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ജൂണിലാണോ ജനിച്ചത്, എങ്കില്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ രാശി പ്രകാരം ജെമിനി, ക്യാന്‍സര്‍ എന്നീ സോഡിയാക് സൈനില്‍ വരുന്നവരാണ്.
നാമോരോരുത്തരും ജനിയ്ക്കുന്നത് ചില പ്രത്യേക മാസങ്ങളിലും പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തുമെല്ലാമായിരിയ്ക്കും. ജനിയ്ക്കുന്ന സമയവും ദിവസവും വര്‍ഷവുമെല്ലാം നമ്മെക്കുറിച്ചു പല കാര്യങ്ങളും പറയുകയും ചെയ്യും.
ജനിച്ച മാസവും പല കാര്യങ്ങളും നമ്മെക്കുറിച്ചു സൂചിപ്പിയ്ക്കുന്നുണ്ട്. ഇതുപ്രകാരം ജൂണില്‍ ജനിച്ചവര്‍, അതായത് ജൂണ്‍ മാസത്തില്‍ ജന്മദിനം ആഘോഷിയ്ക്കുന്വര്‍ക്കും ചില പ്രത്യേകകള്‍ ഉണ്ടായിരിയ്ക്കും.
സോഡിയാക് സൈന്‍ പ്രകാരം അഥവാ രാശി പ്രകാരമാണ് ഇത്തരം പ്രത്യേകതകള്‍ കണക്കാക്കുന്നത്. ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ രാശി പ്രകാരം ജെമിനി, ക്യാന്‍സര്‍ എന്നീ സോഡിയാക് സൈനില്‍ വരുന്നവരാണ്. ജൂണ്‍ മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകളെക്കുറിച്ചറിയൂ,

ജൂണ്‍ മാസത്തില്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ പൊതുവേ സെന്‍സിറ്റീവായ പ്രകൃതക്കാരാകും. കെയറിംഗ് ടൈപ്പ് ആളുകളെന്നു പറയാം. തങ്ങള്‍ക്കു പ്രിയപ്പെട്ടവരെ ചേര്‍ത്തു പിടിയ്ക്കുന്നവര്‍. ദിവാസ്വപ്‌നം കാണുന്ന പ്രകൃതക്കാരുമാകും, ഇക്കൂട്ടര്‍. അതേ സമയം പ്രാക്ടിക്കലുമാകും. പുതിയ കാര്യങ്ങള്‍ അറിയാനും കണ്ടെത്താനും താല്‍പര്യപ്പെടുന്നവരുമാകും, ഇവര്‍.

ആകര്‍ഷകത്വമുള്ളവരാകും
പൊതുവേ ആകര്‍ഷകത്വമുള്ളവരാകും, ഇവര്‍. ഇതുകൊണ്ടു തന്നെ പെട്ടെന്നു തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യു���. എല്ലാവരും ഇത്തരക്കാരുടെ ചങ്ങാത്തമാഗ്രഹിയ്ക്കും. ഇവര്‍ക്ക് ആകര്‍ഷകത്വമുള്ള ഗേള്‍ഫ്രണ്ടിനേയും ബോയ്ഫ്രണ്ടിനേയും ലഭിയ്ക്കുകയും ചെയ്യും. സിനിമ, പുസ്തകം, വസ്ത്രം തുടങ്ങിയ കാര്യങ്ങളില്‍ നല്ലതു നോക്കി തെരഞ്ഞെടുക്കാന്‍ കഴിവുള്ളവരുമാകും, ഇക്കൂട്ടര്‍.

വളരെ ആക്ടീവായ ഇക്കൂട്ടര്‍
വളരെ ക്രിയേറ്റീവായ ഇക്കൂട്ടര്‍ തങ്ങളില്‍ വരുന്ന ഐഡിയകള്‍ക്കു പുറകേ പോയി പുതിയ കാര്യങ്ങള്‍ കണ്ടെത്തും. വളരെ ആക്ടീവായ
ഇക്കൂട്ടര്‍ ഇത്തരം ഐഡികളോട് നോ പറയുന്നവരുമാകില്ല. ഇതുകൊണ്ടുതന്നെ വട്ടന്മാര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടേയ്ക്കും. എന്നാല്‍ ഇവര്‍ വളരെ സര്‍ഗാത്മകയുള്ളവരാണ്. ഇതാണ് മറ്റുളളവര്‍ക്കു മുന്നില്‍ ഇവരിങ്ങനെ തോന്നിയ്ക്കുവാന്‍ കാരണവും.

സ്വന്തം രൂപത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും
സ്വന്തം രൂപത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും ഏറെ ശ്രദ്ധയുള്ള കൂട്ടരാകും, ഇവര്‍. ആള്‍ക്കൂട്ടത്തിലും തങ്ങള്‍ ശ്രദ്ധിയ്ക്കപ്പെടുന്ന
പെടുന്ന വിധത്തില്‍ വേഷമിടുന്നവര്‍. തങ്ങള്‍ക്കായി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വിധത്തില്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവരുമാകും ജൂണില്‍ ജനിച്ചവര്‍.

സംസാരത്തിലും
സംസാരത്തിലും ആളുകളെ ആകര്‍ഷിയ്ക്കുന്നതിലും മിടുക്കരായ ഇവര്‍ ശത്രുക്കളെ പോലും ആകര്‍ഷിയ്ക്കാനും കൂട്ടുകാരാക്കാനും കഴിവുള്ളവരാണ്. ഇത് ഇവരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.

നല്ലതു ലഭിയ്ക്കണം
ജീവിതത്തില്‍ എല്ലാം നല്ലതു
ലഭിയ്ക്കണം എന്ന് ആഗ്രഹിയ്ക്കുന്നവര്‍ കൂടിയാണ് ജൂണില്‍ ജനിച്ചവര്‍. അതായത് തങ്ങള്‍ക്കു ലഭിയ്ക്കുന്നത് ഏറ്റവും ബെസ്റ്റ് ആയിരിയ്ക്കണമെന്നു താല്‍പര്യപ്പെടുന്നവര്‍. വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ നിരാശപ്പെടുന്നവര്‍. ഏതു വിധേനയും വിചാരിച്ച വഴിയ്ക്കു കാര്യങ്ങള്‍ എത്തിയ്ക്കുന്നവര്‍.

അലര്‍ജി
ഇത്തരക്കാര്‍ പെട്ടെന്നു തന്നെ കോള്‍ഡ്, ചുമ എന്നീ അലര്‍ജി പ്രശ്‌നങ്ങളില്‍ പെടുന്നവരാകും. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റങ്ങള്‍ പെട്ടെന്നു തന്നെ ഉള്‍ക്കാളളാന്‍ ആകാത്തവര്‍. രോഗങ്ങള്‍ വരാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്നു വേണം, പറയാന്‍.

നന്മയുള്ളവരിലേയ്ക്ക്
നന്മയുള്ളവര്‍ ആയതു കൊണ്ടു തന്നെ നന്മയുള്ളവരിലേയ്ക്ക് ഇവര്‍ ആകര്‍ഷിയ്ക്കപ്പെടുന്നതും സാധാരണയാണ്. തങ്ങളെക്കാളേറെ മറ്റുള്ളവരുടെ നന്മകള്‍ക്കു മുന്‍ഗണന നല്‍കുന്ന, സെന്‍സിറ്റീവായ ആളുകള്‍ ജൂണില്‍ ജനിച്ചവരുടെ ശ്രദ്ധ നേടും. ഇവരിലേയ്ക്ക് ഇവര്‍ ആകര്‍ഷിയ്ക്കപ്പെടുകയും ചെയ്യും.

വാദിച്ചു തോല്‍പ്പിയ്ക്കാന്‍
ജൂണില്‍ ജനിച്ചവരെ വാദിച്ചു തോല്‍പ്പിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇവരുമായി വാദിയ്ക്കാന്‍ നിന്നാല്‍ തോല്‍വി സമ്മതിയ്ക്കുകയേ നിര്‍വാഹമുണ്ടാകൂ. വാദം ഇവര്‍ക്ക് ഇഷ്ടമുള്ള ഒന്നുമാണ്. അല്‍പം കാര്‍ക്കാശ്യക്കാരായ ഇവര്‍ തങ്ങളുടെ തെറ്റുകള്‍ ശരിയാക്കാന്‍ അല്‍പം സമയവുമെടുക്കും.

തമാശ
ജൂണില്‍ ജനിച്ചവര്‍ നല്ല തമാശക്കാരാകും. തമാശ പറയാനും തമാശ കേള്‍ക്കാനും താല്‍പര്യപ്പെടും.സൂര്യനു താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിച്ചും തമാശ പറഞ്ഞും മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ കഴിവുള്ളവര്‍ കൂടിയാകും, ഇവര്‍. ബുദ്ധിയുള്ളവരാണെങ്കിലും ഇതുകൊണ്ടുതന്നെ ചിലപ്പോള്‍ ഹാസ്യം എന്ന ഗണത്തില്‍ ചിലപ്പോള്‍ പെടുകയും ചെയ്യും.



Click it and Unblock the Notifications











