വിജയം മാത്രം കൊതിക്കുന്ന രാശികൾ

പരാജയത്തിനെ എല്ലാവരും ഭയപ്പെടുന്നു. ജീവിതത്തിൽ പല ഘട്ടങ്ങളിലും പരാജയപ്പെടുന്നത് വളരെ സാധാരണമാെണങ്കിൽ കൂടിയും.

hv

പരാജയത്തെ നേരിടുന്നത് വളരെ വിഷമം പിടിച്ച ഒരു സംഗതിയാണ്. ഒരു പന്തയം തോൽക്കുന്നത് പോലെയോ ഒരു വാദപ്രതിവാദത്തിൽ തോൽക്കുന്നത് പോലെയൊ അല്ല

 മേടം (മാർച്ച് 21-ഏപ്രിൽ 19)

മേടം (മാർച്ച് 21-ഏപ്രിൽ 19)

മേടം രാശിക്കാർ കടുത്ത മൽസരബുദ്ധിയുള്ളവരാണ്. അവർ ജയിക്കാൻ ഇഷ്ടപ്പെടുന്നു എന്നല്ല പറയേണ്ടത് അവർക്ക് ജയിച്ചേ തീരൂ എന്നാണ്. എന്തു കാര്യം ചെയ്യുമ്പോഴും അതിൽ മിന്നിത്തിളങ്ങണമെന്ന് മേടം രാശിക്കാർക്ക് നിർബന്ധമാണ്.

പരാജയം അവരെ അക്ഷമരാക്കുന്നു. ഭാഗ്യവശാൽ മേടം രാശിക്കാർ പരാജയത്തെപ്പറ്റി കൂടുതൽ ആലോചിക്കാതെ വിജയത്തിലേക്ക് മനസ്സ് തിരിക്കുന്നു.

 മകരം (ഡിസംബർ 23-ജനുവരി 20)

മകരം (ഡിസംബർ 23-ജനുവരി 20)

മകരം രാശിക്കാർക്ക് പരാജയം തീരെ അംഗീകരിക്കാൻ കഴിയില്ല. ഒരു ചെറിയ കാര്യത്തിൽ പോലും തോൽക്കാൻ അവർക്ക് ഇഷ്ടമല്ല. ഒരു സഹപ്രവർത്തകന് അഭിനന്ദനം ലഭിച്ചാൽ മകരം രാശിക്കാർക്ക് അതിഷ്ടമാവില്ല. അവർ അയാളെ അഭിനന്ദിക്കാതെ മൗനമായിരുന്നു കളയും. ഈ രാശിക്കാർ എപ്പോഴും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യും. ഈ രാശിക്കാർ സ്വന്തം ചിന്തകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

 ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 23)

ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 23)

ചിങ്ങം രാശിക്കാർ എന്നും ശ്രദ്ധാകേന്ദ്രമായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അത് കൊണ്ടു വിജയം ഇവർക്ക് വളരെ പ്രധാനമാണ്. വലിയ വലിയ സമ്മാനങ്ങൾ നേടാൻ ഇവർ ഇഷ്ടപ്പെടുന്നു. അത് കിട്ടാതിരിക്കുന്നത് അക്ഷരാർത്ഥത്തിൽ അവർക്കൊരു അടിയാണ്. ചിങ്ങം രാശിക്കാർ കടുത്ത മൽസരബുദ്ധിക്കാരാണ്. എല്ലാവരും സ്വന്തം വലിപ്പം അംഗീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

 കർക്കിടകം (ജൂൺ 21-ജൂലൈ 22)

കർക്കിടകം (ജൂൺ 21-ജൂലൈ 22)

കർക്കിടകരാശിക്കാർ വിജയവും പരാജയവും വളരെ ഗൗരവമായെടുക്കുന്നു. ഈ രാശിക്കാർ എന്തു ചെയ്യുമ്പോഴും ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടാകും. അതുകൊണ്ട് ഫലത്തെപ്പറ്റി ഇവർ ഉൽക്കണ്ഠാകുലരായിരിക്കും. വിജയം ഇവർ ശബ്ദായമാനമായി ആഘോഷിക്കും. പരാജയത്തിൽ അവർ നിശ്ശബ്ദത പാലിക്കും. നഷ്ടത്തിനെപ്പറ്റി അവർ പെട്ടെന്നു മറന്നു കളയും. വിജയമാണ് ഈ രാശിക്കാർക്കെല്ലാം. പരാജയം എന്നത് ദഹിക്കാനാവാത്ത ഒരു കാര്യവും.

 ഇടവം : ഏപ്രിൽ 20-മേയ് 20

ഇടവം : ഏപ്രിൽ 20-മേയ് 20

ഇടവം രാശിക്കാർ മൽസരങ്ങളെ ഭയക്കുന്നു. എല്ലാ മൽസരങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു നിൽക്കും. പരാജയപ്പെടാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇവർ മൽസരങ്ങളിൽ നിന്നും പിൻമാറുന്നത്. തോറ്റു പോയാൽ ഈ രാശിക്കാർ അക്രമാസക്തരാവും. ഉറക്കെ നിലവിളിച്ച് കരയുകയും ബഹളം വെക്കുകയും ചെയ്യും. തോറ്റതിലുള്ള രോഷമാണിത്. വിജയത്തിനെ ഏറ്റവും മനോഹരമായി ഇവർ സ്വാഗതം ചെയ്യും. ഇത്തരം പെരുമാറ്റങ്ങൾ ഇവർക്ക് ദ്വന്ദ വ്യക്തിത്വങ്ങൾ ഉണ്ടെന്നു സംശയം ജനിപ്പിക്കും.

Story first published: Monday, July 2, 2018, 8:30 [IST]
X
Desktop Bottom Promotion