Latest Updates
-
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം
ഈ ലക്ഷണങ്ങള്‍ പറയും ധനനഷ്ടം ഉടനെന്ന്
സാമ്പത്തിക നഷ്ടം നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോവുന്നുവെങ്കില്‍ അതിന് ചില നിമിത്തങ്ങളും സൂചനകളും ഉണ്ട്
ധനനഷ്ടത്തിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും പലവിധത്തിലാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കൊണ്ട് പലപ്പോഴും നമ്മുടെ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ വരാവുന്നതാണ്. ജ്യോതിശാസ്ത്രമനുസരിച്ച് ഓരോരുത്തരുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ചിലര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുമ്പോള്‍ ചിലര്‍ക്ക് അത് സാമ്പത്തിക നഷ്ടത്തിന്റെ സമയമായിരിക്കും. നമ്മുടെ അശ്രദ്ധ കൊണ്ടോ അല്ലാതെയോ പലപ്പോഴും ഇത്തരത്തിലുള്ള നേട്ടങ്ങളും നഷ്ടങ്ങളും സംഭവിക്കാവുന്നതാണ്.
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ധാരാളം ഉള്ളവര്‍ക്കിടയിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. വിശ്വാസം പാകത്തിനെങ്കില്‍ എല്ലാം നല്ലതിനാണ്. എന്നാല്‍ വിശ്വാസം അധികമായാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല. എന്നാല്‍ വിശ്വാസത്തിന് നല്ല കെട്ടുറപ്പുള്ള മണ്ണിലാണ് നമ്മുടെ ജീവിതം. താലി അണിയുന്നതിന്റെ മാഹാത്മ്യം നിമിത്തങ്ങളും ശകുനങ്ങളും എല്ലാം വളരെ പ്രിയപ്പെട്ടതാണ് നമുക്ക്. ഇത്തരത്തില്‍ തന്നെ വിശ്വാസങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
സൂചനകളും നിമിത്തങ്ങളും എല്ലാം ജ്യോതിഷത്തിന്റെ ഭാഗമാണ്. വിശ്വാസത്തില്‍ വളരെയധികം പ്രാധാന്യവും നമ്മള്‍ ഇതിന് നല്‍കുന്നുണ്ട്. ചില ലക്ഷണങ്ങള്‍ നമ്മുടെ സാമ്പത്തിക നഷ്ടത്തിന്റെ സൂചനയാണ്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പല വിധത്തില്‍ ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. ഏതൊക്കെ തരത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം നമ്മുടെ സാമ്പത്തിക നിലയെക്കൂടി ബാധിക്കുന്നു എന്ന് നോക്കാം. അതിനായി ചില സൂചനകളും നിമിത്തങ്ങളും കാണിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

എണ്ണ മറിയുന്നത്
എണ്ണപാത്രം മറിയുന്നത് നല്ല സൂചനയായല്ല കണക്കാക്കുന്നത്. അറിഞ്ഞോ അറിയാതെയോ എല്ലാം ഇത് സംഭവിക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു മാറ്റം സംഭവിച്ചാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ അടുത്തുണ്ട് എന്നതാണ്. അതിലുപരി കടം വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലായി കണക്കാക്കുന്നുണ്ട്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കണം.

വെള്ളം ഒഴുകിപ്പോവുന്നത്
വീട്ടില്‍ വെള്ളം നിറച്ച് വെച്ച പാത്രത്തിന് ഓട്ടയുണ്ടെങ്കില്‍ ഇത്തരത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് സാമ്പത്തിക ബാധ്യതയാണ് എന്ന് മനസ്സിലാക്കാം. നിങ്ങളുടെ സാമ്പത്തിക രംഗം വളരെയധികം പ്രശ്‌നങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടങ്ങള്‍ അടുത്തെത്തി എന്നതിന്റെ സൂചനയാണ് ഇത്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കണം.

സ്വര്‍ണം കാണാതെ പോയാല്‍
സ്വര്‍ണം കാണാതെ പോവുന്നതും ഇത്തരത്തില്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങള്‍ കൂപ്പു കുത്തും എന്നതിന്റെ സൂചനയാണ്. എന്നാല്‍ നിങ്ങളെ ചതിച്ച് സമ്പത്ത് തട്ടിയെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. സ്വര്‍ണം കളഞ്ഞ് പോവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ വളരെയധികം ശ്രദ്ധിക്കണം.

മേല്‍ക്കൂര ചോരുന്നത്
മേല്‍ക്കൂര ചോരുന്നതാണ് മറ്റൊരു സൂചന. ഇത് എല്ലാ വിധത്തിലും സാമ്പത്തിക നേട്ടങ്ങള്‍ അല്ല നഷ്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. മേല്‍ക്കൂര ചോരുന്നത് എല്ലാവിധത്തിലും സാമ്പത്തികമായി നിങ്ങള്‍ കൂപ്പുകുത്തുന്നു എന്നതിന്റെ സൂചനയാണ്. മാത്രമല്ല വരും ദിവസങ്ങളില്‍ നിങ്ങള്‍ സാമ്പത്തിക നഷ്ടത്തിന്റെ അങ്ങേ അറ്റത്തായിരിക്കും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

കൈയ്യിലെ മറുക്
മറുക് ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവാം. എന്നാല്‍ ഉള്ളം കൈയ്യില്‍ മറുക് കാണപ്പെടുന്നുണ്ടോ? എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന് യോഗമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല പല വിധത്തില്‍ ഇത് നിങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നു. മറുക് മതി നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് വില്ലനാവാന്‍. ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു.

വളര്‍ത്തു മൃഗത്തിന്റെ മരണം
വളര്‍ത്തു മൃഗത്തിന്റെ മരണമാണ് മറ്റൊന്ന്. ഇത് നിങ്ങളില്‍ ധനനഷ്ടം ഉണ്ടാക്കും എന്നതിന്റെ സൂചനയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെതുടര്‍ന്ന് നിങ്ങള്‍ക്കുണ്ടാവുക. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന അവസ്ഥയിലേക്കാണ് എത്തിക്കുക. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ നഷ്ടത്തിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ് വളര്‍ത്തു മൃഗങ്ങള്‍ മരണപ്പെടുന്നത്.

തുടര്‍ച്ചയായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍
തുടര്‍ച്ചയായുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. നിങ്ങളില്‍ സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ അല്ല എന്ന് സൂചിപ്പിക്കുന്നതാണ് ഇത്. ദഹനപ്രശ്‌നങ്ങളാണ് എങ്കില്‍ അത് ആരോഗ്യത്തിന്റെ മാത്രം സൂചനയായി കണക്കാക്കേണ്ടതില്ല. കാരണം പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നമ്മുടെ സാമ്പത്തിക രംഗത്തിന്റെ കൂടെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

ഉമിനീര്‍ ഉത്പാദനം
ഇതെല്ലാം വെറും വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അതിന്റേതായ പ്രാധാന്യത്തില്‍ മാത്രമേ എടുക്കാന്‍ പാടുകയുള്ളൂ. വായില്‍ ഉമിനീര്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും ധനനഷ്ടം നിങ്ങളില്‍ സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ്. ഇതെല്ലാം വിശ്വാസങ്ങള്‍ മൂലം നമ്മളില്‍ പലരും വിശ്വസിക്കുന്ന നിമിത്തങ്ങള്‍ മാത്രമാണ്.

കുടുംബ വഴക്ക്
കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ എപ്പോഴും നിരന്തരമായി കുടുംബത്തില്‍ വഴക്കുണ്ടാവുന്നത് ധനനഷ്ടവും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ സമാധാനവും നഷ്ടപ്പെടുത്തുന്നു. ഇത്തരത്തിലുള്ള സൂചനകള്‍ പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications











