ദാരിദ്ര്യം മാറാന്‍ പേഴ്‌സില്‍ ഒരു രൂപ നാണയം ഇങ്ങനെ

Posted By:
Subscribe to Boldsky

എത്രയൊക്കെ പണം സമ്പാദിച്ചിട്ടും ആവശ്യത്തിന് നോക്കുമ്പോള്‍ കൈയ്യില്‍ പണമുണ്ടാവില്ല. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം പല വിധത്തില്‍ നമ്മുടെ വിശ്വാസവുമായി ഒത്തു ചേര്‍ന്ന് പോവുന്നതാണ്. പക്ഷേ എന്തൊക്കെ ചെയ്തിട്ടും കീശയില്‍ കാശില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയും വിഷമവും ചില്ലറയല്ല. ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ദാരിദ്ര്യം അകറ്റാന്‍ ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ടതായി വരും.

പേരില്‍ ഈ അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്നോ?

ചില വിശ്വാസങ്ങളാണ് ഇങ്ങനെയൊക്കെ ചെയ്താല്‍ ദാരിദ്ര്യം മാറും സമ്പത്ത് വരും എന്നതിന്റെയൊക്കെ പിന്നില്‍. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ദാരിദ്ര്യത്തെ അകറ്റി പല വിധത്തില്‍ നമ്മുടെ സന്തോഷത്തിന് സഹായിക്കുന്നു. ചില കാര്യങ്ങള്‍ കൈയ്യില്‍ അല്ലെങ്കില്‍ പേഴ്‌സില്‍ സൂക്ഷിച്ചാല്‍ അത് എല്ലാ വിധത്തിലും നിങ്ങളുടെ ദാരിദ്ര്യം അകറ്റുന്നു. അത് ഏതൊക്കെയെന്ന് നോക്കാം.

പേഴ്‌സില്‍ ഒരു രൂപ

പേഴ്‌സില്‍ ഒരു രൂപ

പേഴ്‌സില്‍ ഒറ്റപ്പൈസയില്ലെങ്കില്‍ പോലും ഒരു രൂപ നാണയം ഒരു വെള്ളിപ്പേപ്പറില്‍ പൊതിഞ്ഞ് പേഴ്‌സില്‍ വെച്ച് നോക്കൂ. ഇത് നിങ്ങളുടെ ദാരിദ്ര്യം അകറ്റി നിങ്ങളിലേക്ക് പണം വരാന്‍ സാധ്യത ഒരുക്കുന്നു.

ആദ്യത്തെ പൈസ

ആദ്യത്തെ പൈസ

നിങ്ങളുടെ ഒരു ദിവസം തുടങ്ങുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന പണത്തിന്റെ ആദ്യത്തെ പങ്ക് അല്‍പം സൂക്ഷിച്ച് വെച്ചാല്‍ അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടു വരും എന്നാണ് വിശ്വാസം.

 മഞ്ഞ നിറമുള്ള തുണി

മഞ്ഞ നിറമുള്ള തുണി

കൈയ്യില്‍ അല്ലെങ്കില്‍ പോക്കറ്റില്‍, പേഴ്‌സില്‍ എല്ലാം ഒരു മഞ്ഞ നിറമുള്ള തുണി സൂക്ഷിച്ച് വെക്കൂ. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പോസിറ്റീവ് ഊര്‍ജ്ജം

പോസിറ്റീവ് ഊര്‍ജ്ജം

ജീവിതത്തിലും വീട്ടിലും പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനായി സഹായിക്കുന്ന ഒന്നാണ് ചുവന്ന തുണി. ഇത് ജീവിതത്തില്‍ സന്തോഷവും ഊര്‍ജ്ജവും വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ സാമ്പത്തിക നേട്ടത്തിന് ഇഞ്ചി നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കാന്‍ അല്‍പം ഇഞ്ചി കൈയ്യില്‍ കരുതുന്നത് നല്ലതാണ്.

ആലിന്റെ ഇല

ആലിന്റെ ഇല

ആലിന്റെ ഇല പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഐശ്വര്യവും പണവും വര്‍ദ്ധിപ്പിച്ച് ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം.

 മയില്‍പ്പീലി

മയില്‍പ്പീലി

മയില്‍പ്പീലിക്ക് എപ്പോഴും അല്‍പം ആത്മീയ വിശ്വാസം കൂടുതലാണ്. എന്നാല്‍ വിവാഹം നടക്കാതേയോ പ്രണയത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴോ ഒരു മയില്‍പ്പീലി കൈയ്യില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. മാത്രമല്ല ദാരിദ്ര്യം അകറ്റുന്നതിനും ഇത് സഹായിക്കുന്നു.

വിശ്വാസങ്ങള്‍ നല്ലതാണ്

വിശ്വാസങ്ങള്‍ നല്ലതാണ്

എന്തുകൊണ്ടും വിശ്വാസങ്ങള്‍ നല്ലതാണ്. എന്നാല്‍ പോക്കറ്റില്‍ ഒരു നാണയം സൂക്ഷിക്കുകയോ ഒരു ആലിന്റെ ഇല കൈയ്യില്‍ സൂക്ഷിച്ചാലോ പണക്കാരനാവുമെങ്കില്‍ കാര്യങ്ങള്‍ എല്ലാം എന്തെളുപ്പം. എന്നാല്‍ ഇതെല്ലാം പലപ്പോഴും ഒരു വിശ്വാസത്തിന്റെ ഭാഗമായി നമ്മളോടൊപ്പം കൂടിയ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നമുക്ക് ദോഷമുണ്ടാക്കാത്തതാണെങ്കില്‍ അത് കൂടെക്കൂട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

increase your luck with these things

Carry these eight things to increase your good luck and money. Check them out