Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
കയ്യിലെ ചരടുകള്‍ രഹസ്യങ്ങളാണ്, അറിയണം
ചരടുകള്‍ കയ്യില്‍ കെട്ടുന്നതിനു പുറകില്‍ ചില പ്രത്യേക കാര്യങ്ങളും ഉദ്ദേശ്യങ്ങളുമെല്ലാമുണ്ടെന്നതാണ്.
കയ്യില്‍ ചരടുകള്‍ കെട്ടുന്നത് പൊതുവേ സാധാരണയാണ്. പ്രായഭേധമന്യേ, ദേശഭേദമന്യേ, ലിംഗഭേദമന്യേ ഇത് സാധാരണയുമാണ്.
കയ്യില്‍ പല നിറത്തിലെ ചരടുകള്‍ കെട്ടുന്നവരുണ്ട്. പൊതുവേ കണ്ടുവരുന്നത് കറുപ്പ്, ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറത്തിലെ ചരടുകളാണ്.
ചരടു ചിലര്‍ ജപിച്ചു കെട്ടുന്നതാകും, ചിലര്‍ ചില പ്രത്യേക വിശ്വാസങ്ങളുടെ പേരിലും. വെറും ഫാഷന്റെ പേരിലും കയ്യില്‍ ചരടു കെട്ടുന്നവരുണ്ട്.
ചരടുകള്‍ കയ്യില്‍ കെട്ടുന്നതിനു പുറകില്‍ ചില പ്രത്യേക കാര്യങ്ങളും ഉദ്ദേശ്യങ്ങളുമെല്ലാമുണ്ടെന്നതാണ് വാസ്തവം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചുവന്ന ചരടു
കയ്യില്‍ ചുവന്ന ചരടു പൂജിച്ചു കെട്ടുന്നത് സാധാരണയാണ്. രക്ഷാസൂത്ര എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഒരു സംരക്ഷണ കവചം എന്നു വേണമെങ്കില്‍ പറയാം. ഇതില്‍ ദൈവസ്വാധീനമുണ്ടെന്നതാണ് പൊതുവേ പറയപ്പെടുന്നത്. ഇത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏറെ സഹായകമാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ നീക്കാനും ഇത്തരം പൂജിച്ച ചുവന്ന ചരടു കെട്ടുന്നതു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

മഞ്ഞ നിറത്തിലെ ചരടും
മഞ്ഞ നിറത്തിലെ ചരടും പതിവാണ്. പ്രത്യേകിച്ചും വിവാഹ കര്‍മങ്ങളില്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് വിഷ്ണുഭഗവാനെ സൂപിപ്പിയ്ക്കുന്നു. ചിലരുടെ ജാതകവശാല്‍ ബൃഹസ്പതി ദോഷമുണ്ടാകും. ഇതു നീക്കാന്‍ മഞ്ഞ ചരട് ഏറെ നല്ലതാണ്. ഇത് ഏകാഗ്രതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിയ്ക്കുന്നു.

കറുത്ത ചരട്
ചിലര്‍ കറുത്ത ചരടു കയ്യില്‍ കെട്ടുന്നതും സാധാരണയാണ്. കറുത്ത ചരട് നെഗറ്റീവ് എനര്‍ജി അകറ്റാന്‍ ഏറെ നല്ലതാണെന്നു വേണം, പറയാന്‍. മറ്റുള്ളവരുടെ ദോഷദൃഷ്ടിയും തങ്ങള്‍ക്കു നേരെയുള്ള ദുഷ്പ്രവൃത്തികളും അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. കുട്ടികള്‍ക്ക് ഇത് അരയ്ക്കു ചുറ്റും മുതിര്‍ന്നവര്‍ക്ക് കയ്യിലും ധരിയ്ക്കാം. ഇത് നല്ല ആരോഗ്യവും നല്കുന്ന ഒന്നാണ്. കറുപ്പു ചരട് ശനി, രാഹു ദോഷങ്ങള്‍ തീര്‍ക്കാനും അത്യുത്തമമാണ്. കറുപ്പു നിറം ശനി, രാഹു എന്നിവയെ സൂചിപ്പിയ്ക്കുന്ന നിറങ്ങളുമാണ്.

കാവി നിറത്തിലെ
കയ്യില്‍ കാവി നിറത്തിലെ ചരടു കെട്ടുന്നവരുമുണ്ട്. ഇത് സമാധാനം, സന്തോഷം, ഐശ്വര്യം എന്നിവ കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത് ബൃഹസ്പതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

കാലില്‍
പെണ്‍കുട്ടികള്‍, പ്രത്യേകിച്ചും അവിവാഹിതകളായ പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരടു കെട്ടുന്നതും ഇപ്പോള്‍ സാധാരണയാണ്. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാനും വിവാഹം നടക്കാനുമെല്ലാം സഹായകമാണെന്നാണ് പൊതുവേയുള്ള വിശ്വാസം.

മൂന്നു ചരടുകള്‍
മൂന്നു ചരടുകള്‍ കൂട്ടിക്കെട്ടി ധരിയ്ക്കുന്ന രീതിയുമുണ്ട്. ഇത് നല്ല ആരോഗ്യം നല്‍കുമെന്നാണ് വിശ്വാസം. ശുക്രനെ പ്രസാദിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്.

നെറ്റിയില്‍ തിലകം
നെറ്റിയില്‍ തിലകം തൊടുന്നതും പതിവാണ്. ഇത് സ്ത്രീകള്‍ തൊടുന്നതു പതിവാണ്. പുരുഷന്മാരും നെറ്റിയില്‍ തിലകം തൊടാറുണ്ട്. ഇതിനും പ്രത്യേക ഉദ്ദേശ്യങ്ങളുണ്ട്.

തിങ്കാളാഴ്ച ദിവസം
തിങ്കാളാഴ്ച ദിവസം വെളുത്ത ചന്ദനമോ ഭസ്മമോ തൊടുന്നത് ശിവഭഗവാനെ പ്രീതിപ്പെടുത്താന്‍ നല്ലതാണ്.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ഹനുമാനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഈ ദിവസം ചുവന്ന കുങ്കുമം തൊടുന്നത് ജീവിത പ്രശ്നങ്ങള്‍ അകലാന്‍ സഹായിക്കും. ഇത് അറിവു നേടാനും നല്ലതാണ്. കുങ്കുമം ജാസ്മിന് ഓയലില് കലര്‍ത്തി തൊടുന്നത് കൂടുതല്‍ നല്ലതാണ്.

ബുധനാഴ്ച
ബുധനാഴ്ച ദിവസം ഗണപതി, ദുര്‍ഗ എന്നിവര്‍ക്കു വിശേഷപ്പെട്ടതാണ്. ഈ ദിവസം കുങ്കുമ തിലകം തൊടുന്നത് ഇവരെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

വ്യാഴാഴ്ച
വ്യാഴാഴ്ച വിഷ്ണു ഭഗവാന് പ്രധാനമാണ്. ഈ ദിവസം മഞ്ഞളോ മഞ്ഞ കളഭമോ തൊടുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങാന്‍ ഏറെ നല്ലതാണ്.

വെള്ളിയാഴ്ച
വെള്ളിയാഴ്ച ലക്ഷ്മീദേവിയ്ക്കു പ്രധാനമാണ്. ഈ ദിവസം ചന്ദനമോ കുങ്കുമമോ തൊടുന്നത് ഏറെ നല്ലതാണ്. ഇത് ഡിപ്രഷനും മറ്റു ദുഖങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.

ശനിയാഴ്ച
ശനിയാഴ്ച ശനി ദേവനും ഭൈരവ ദേവനും പ്രധാനപ്പെട്ടതാണ്. ഈ ദിവസം രക്തചന്ദനം അല്ലെങ്കില്‍ ഭസ്മം എന്നിവ തൊടുന്നത് നല്ലതാണ്. ഇത് ഇൗ ദേവന്മാരെ പ്രസാദിപ്പിയ്ക്കുന്ന ഒന്നാണ്.

ഞായറാഴ്ച
ഞായറാഴ്ച ദിവസം വിഷ്ണു ദേവനും സൂര്യ ദേവനുമുള്ളതാണ്. ഈ ദിവസം മഞ്ഞ പൊട്ടു തൊടുന്നത് ഏറെ നല്ലതാണ്. ഇത് വിഷ്ണുഭഗവാനെ പ്രസാദിപ്പിയ്ക്കും. കുങ്കുമപ്പൊട്ടു തൊടുന്നത് സൂര്യ ദേവനേയും.



Click it and Unblock the Notifications