പേരക്കുട്ടിയെ പട്ടിണിക്കിട്ട് ഈ കോലത്തിലാക്കി

Posted By:
Subscribe to Boldsky

ഭക്ഷണം ഒരോ പ്രാവശ്യം കളയുമ്പോഴും ലോകത്ത് ഭക്ഷണം കിട്ടാതെ മരിക്കുന്നവരെക്കുറിച്ചും ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണമുണ്ടായിട്ടും കഴിക്കാന്‍ നല്‍കാതെ പേരക്കുട്ടിയെ പട്ടിണിക്കിട്ട ഒരു മുത്തച്ഛന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇത് വെറും കഥയല്ല, ജപ്പാനില്‍ നടന്ന ഒരു സംഭവമാണ്. സോഷ്യല്‍ മീഡിയ ഇന്നീ സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. സ്വന്തം മുത്തശ്ശനാണ് ഇത്തരമൊരും കടുംകൈ തന്റെ പേരക്കുട്ടിയോട് ചെയ്തത്. ഭക്ഷണം ആരും കാണാതെ കഴിച്ചതിന്റെ ശിക്ഷയായാണ് ഇത്തരത്തിലൊരു നടപടി മുത്തശ്ശന്‍ പേരക്കുട്ടിയോട് ചെയ്തത്.

അച്ഛനും മകളും അമ്മയോട് ചെയ്ത കൊടിയ പാപം

വെറും 16.8 കിലോ മാത്രമായിരുന്നു അവളുടെ ഭാരം ആ സമയത്ത്. സ്വന്തം ചിത്രങ്ങള്‍ സഹിതമാണ് അവള്‍ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. സോംബി ചിത്രങ്ങള്‍ പോലെയാണ് അവളെ കാണുന്ന ആരും ആദ്യം പറയുക. അത്രക്ക് പരിതാപകരമായ അവസ്ഥയിലായിരുന്നു കണ്ടെത്തുമ്പോള്‍ അവളുണ്ടായിരുന്നത്. സ്വന്തം മുത്തശ്ശന്റെ ക്രൂരത അത്രക്കധികമാണ് അവള്‍ അനുഭവിച്ചത്.

ട്വിറ്ററില്‍ വെളിപ്പെടുത്തിയത്

ട്വിറ്ററില്‍ വെളിപ്പെടുത്തിയത്

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കപ്പെടുന്നത്. ജപ്പാന്‍ സ്വദേശിയാണ് ഈ പെണ്‍കുട്ടി. ഇന്ന് വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഈ പെണ്‍കുട്ടിയുടേത്.

 തന്റെ ദുരിത കഥ

തന്റെ ദുരിത കഥ

മരണത്തോടടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് അവള്‍ ട്വിറ്ററില്‍ പങ്ക് വെച്ചത്. സ്വന്തം മുത്തശ്ശനില്‍ നിന്നാണ് ഇത്തരത്തിലൊരു പീഢനം ഈ പെണ്‍കുട്ടിക്ക് ഏറ്റ് വാങ്ങേണ്ടി വന്നത്. ഭക്ഷണം ഒരു തവണ ആരും കാണാതെ കഴിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഇത്തരമൊരു ശിക്ഷ മുത്തശ്ശന്‍ ആ പെണ്‍കുട്ടിക്ക് നല്‍കിയത്.

ഛര്‍ദ്ദിച്ചതിന്റെ പ്രതികാരം

ഛര്‍ദ്ദിച്ചതിന്റെ പ്രതികാരം

ഭക്ഷണം ആരും കാണാതെ കഴിക്കുകയും അത് ഛര്‍ദ്ദിക്കുകയും ചെയ്തതിന്റെ ഫലമായാണ് മുത്തശ്ശന്‍ ഇത്രയും വലിയൊരു ശിക്ഷ ആ പെണ്‍കുട്ടിക്ക് നല്‍കിയത്. തന്റെ യൗവ്വനം മുഴുവന്‍ പട്ടിണി കിടന്ന് നശിച്ച അവസ്ഥയിലാണ് അവളെ കണ്ടെത്തുന്നത്.

 ആളുകള്‍ വിശ്വസിച്ചില്ല

ആളുകള്‍ വിശ്വസിച്ചില്ല

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ പോലും വിശ്വസിക്കാന്‍ പലരും തയ്യാറായില്ല. പെണ്‍കുട്ടി നുണ പറയുകയാണെന്നും സ്വന്തമായി കഥ മെനയുകയാണെന്നും പലരും പറഞ്ഞ് കൊണ്ടിരുന്നു.

 വെറും 16.8 കിലോ

വെറും 16.8 കിലോ

വെറും 16.8 കിലോ മാത്രമാണ് ആ പെണ്‍കുട്ടി ഉണ്ടായിരുന്നത്. ആളുകള്‍ വിശ്വസിക്കുന്നതിന് വേണ്ടി തന്റെ സ്വന്തം ചിത്രങ്ങളും അവള്‍ പങ്കുവെച്ചു. ഇതെല്ലാം അവളെ രക്ഷിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

കൃത്യസമയത്ത് രക്ഷിക്കാന്‍ പറ്റി

കൃത്യസമയത്ത് രക്ഷിക്കാന്‍ പറ്റി

എന്നാല്‍ ആ പെണ്‍കുട്ടിയെ മരണത്തിന് പത്ത് മിനിട്ടുകള്‍ക്ക് മുന്‍പ് രക്ഷിക്കാന്‍ പറ്റി എന്നതാണ് മറ്റൊരു കാര്യം. അല്ലെങ്കില്‍ ഒരു പക്ഷേ മരണത്തിലേക്ക് അവള്‍ എത്തുമായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ അവള്‍ പ്രവേശിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ അവള്‍ അവളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് ജീവിതത്തിലേക്ക് കൈ പിടിച്ച് നടക്കാന്‍ അവള്‍ക്ക് കഴിഞ്ഞത്. ലോകത്ത് പല തരത്തിലുള്ള ആളുകള്‍ പല വിധത്തില്‍ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ ഉണ്ട്. ഇതും കൂടി ലോകത്തെ അറിയിക്കുന്നതിനാണ് ഇത്തരത്തിലുള്ള ഫോട്ടോകള്‍ അവള്‍ ഷെയര്‍ ചെയ്തതും.

കുടുംബത്തെക്കുറിച്ച്

കുടുംബത്തെക്കുറിച്ച്

എന്നാല്‍ തന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്കെതിരേയോ തന്നെ പട്ടിണിക്കിട്ടവര്‍ക്കെതിരേയോ എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ എടുത്തതിനെക്കുറിച്ച് യാതൊരു വിധത്തിലുള്ള കാര്യങ്ങളും ആ പെണ്‍കുട്ടി പങ്ക് വെച്ചിട്ടില്ല.

Image Credit: Asiawire

English summary

starved woman shared her images

She was abused and starved by her own grandfather while she was still a teen. These images of her actual condition speaks volumes! Check them out...
Story first published: Tuesday, February 13, 2018, 17:30 [IST]