Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
വൈറലായ ഈ ഐസ്ക്രീം കഥക്ക് പിന്നില്‍
ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കുഞ്ഞ് വീഡിയോ ആണ് ഒരു നായ്ക്കുട്ടിയുടെ മുഖമുള്ള ഐസ്ക്രീമിന്റേത്. കാണാന്‍ വളരെ ക്യൂട്ട് ആയ ഒരു വീഡിയോ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഐസ്ക്രീം ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രമേഹ രോഗികളാണെങ്കില്‍ പോലും ഐസ്ക്രീം കഴിക്കുന്നതിന് താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും. അത്രക്കും പലര്‍ക്കും പ്രിയപ്പെട്ടതാണ് ഐസ്ക്രീം.
തായ്വാനിലെ ഒരു റെസ്റ്റോറെന്റില്‍ ആണ് ഇത്തരത്തില്‍ ഒരു ഐസ്ക്രീം എന്ന ആശയത്തിന് ബുദ്ധിയുദിച്ചത്. നായ്ക്കുട്ടിയുടെ ഷേപ്പ് കാണുമ്പോള്‍ കഴിക്കാന്‍ വളരെയധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നത് പലരേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്ന് ഇത് വിജയകരമായി മുന്നോട്ട് പോവുകയാണ് ഈ ആശയം. ഷാര് പൈ പപ്പീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

പ്രധാന മെനു
ഈ റെസ്റ്റോറന്റിലെ പ്രധാനപ്പെട്ട മെനു എന്ന് പറയുന്നത് ഈ ഐസ്ക്രീം ആണ്. പലരും വെറും ചിത്രത്തിനായി പോലും ഈ റെസ്റ്റോറെന്റില്‍ ഐസ്ക്രീം കഴിക്കുന്നതിനായി കയറുന്നുണ്ട്.

നല്ലൊരു മാര്‍ക്കറ്റിംഗ് തന്ത്രം
നല്ലൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും കസ്റ്റമേഴ്സിനെയാണ് ഈ ഒരു ഐസ്ക്രീം വിപണിയിലൂടെ ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വെറും ചുരുങ്ങിയ സമയം കൊണ്ട് വലിയ ലാഭമാണ് ഈ റെസ്റ്റോറെന്റ് ഉടമ ഉണ്ടാക്കിയത്.

വിവിധ ഫ്ളേവറുകള്‍
വിവിധ ഫ്ളേവറുകളില്‍ നമുക്ക് ഈ ഐസ്ക്രീം കഴിക്കാവുന്നതാണ്. ചേക്ലേറ്റ്, വനില, പിസ്ത തുടങ്ങിയ ഫ്ളേവറുകള്‍ ധാരാളം ഉണ്ട്. ചോക്ലേറ്റ്, മില്‍ക് ടീ, അല്ലെങ്കില്‍ പീനട്ട് എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങള്‍.

റിയലിസ്റ്റിക് ലുക്കിനായി
ശരിക്കും ഒരു പപ്പിയെ പോലെ തന്നെ തോന്നുന്നതിനായി പല സൂത്രപ്പണികളും ഇവര്‍ കാണിക്കുന്നുണ്ട്. 30 ഡിഗ്രി സെല്‍ഷ്യസില്‍ ആണ് ഇത് തയ്യാറാക്കുന്നത്. ഐസ്ക്രീം ഇതിന്റെ ഷേപ്പില്‍ ആക്കിയ ശേഷം കണ്ണിന്റെ സ്ഥാനത്ത് ഒരു ചോക്ലേറ്റ് സോസ് വെക്കുന്നു. പിന്നീട് മുഖത്തെല്ലാം അല്പം ചുളിവുകള്‍ വരുത്തിയ ശേഷം തണുപ്പിക്കുന്നതിനായി വെക്കുന്നു.

സോഷ്യല്‍ മീഡിയയിലെ താരം
എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ പപ്പി ഐസ്ക്രീം എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട് ഇത് എല്ലാവര്ക്കും. വളരെയധികം കഷ്ടപ്പെട്ടു കൊണ്ടിരുന്ന ഒരു അവസ്ഥയിലായിരുന്നു ഈ റെസ്റ്റോറന്റ്. എന്നാല്‍ ഇന്ന് നല്ലതു പോലെ ലാഭം കൊയ്തു കൊണ്ടിരിക്കുകയാണ് ഈ റെസ്റ്റോറന്റെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെറിയ ചില ഐഡിയകള്‍
ചെറിയ ചില ഐഡിയകളും ചിന്തകളും മതി നമ്മുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കി ലാഭം കൊണ്ട് വരാന്‍ എന്ന കാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഇതിലൂടെ ജീവിതത്തില്‍ വളരെ വലിയ സമയമാണ് എന്നത് സംശയം വേണ്ട.



Click it and Unblock the Notifications