Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ഈ രാശിക്കാര്‍ക്ക് കടത്തിന് മേല്‍ കടം
എല്ലാ രാശിക്കാര്‍ക്കും പല വിധത്തിലാണ് സാമ്പത്തിക നേട്ടവും നഷ്ടവും ഉണ്ടാവുന്നത്
സാമ്പത്തിക നേട്ടം എല്ലാവര്ക്കും പല വിധത്തിലാണ് ഉണ്ടാവുന്നത്. ചിലര്‍ക്ക് തീരെ പണമുണ്ടാവില്ല, ചിലര്‍ക്കാകട്ടെ ധാരാളം പണമുണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കില്ല ഇവയെല്ലാം പലപ്പോഴും നമ്മുടെ സമയത്തിന്റെ ദോഷമായിരിക്കും. സാമ്പത്തിക സ്ഥിതിയും ജ്യോതിഷവും തമ്മില്‍ വളരെയധികം ബന്ധമാണ് ഉള്ളത്. സാമ്പത്തിക നേട്ടം ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സാമ്പത്തിക നേട്ടവും സാമ്പത്തിക നഷ്ടവും ഈ മാസം ഉണ്ടാവുന്നത് എന്ന് നോക്കാം.
ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് സമയം ബാധിക്കുക. കാരണം ഇത് പല തരത്തില്‍ നിങ്ങളുടെ രാശിയെ ബാധിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ സാമ്പത്തിക നേട്ടവും സാമ്പത്തിക നഷ്ടവും സംഭവിക്കുന്നത് എന്ന് നോക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും കടത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാനുള്ള സാധ്യത പല രാശിക്കാരിലും കാണുന്നു. ജന്മരാശി എങ്ങനെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു എന്ന് നോക്കാം.

മേടം രാശി
സാമ്പത്തിക സ്ഥിതി മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ആശുപത്രി ചിലവുകള്‍ ഉണ്ടാവുമെങ്കിലും സാമ്പത്തിക സ്ഥിതിക്ക് അത് കോട്ടം തട്ടിക്കുകയില്ല. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളും മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. മൊത്തത്തില്‍ സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളാണ് മേടം രാശിക്കാര്‍ക്ക് ഉണ്ടാവുക. പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കടത്തിലേക്കാണ് ഈ രാശിക്കാരെ എത്തിക്കുന്നത്.

ഇടവം രാശി
പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല വിദേശത്ത് നിന്നുള്ള പല വിധത്തിലുള്ള സഹായങ്ങളും ലഭിക്കുന്നു. സാമ്പത്തിക നേട്ടം പല വിധത്തില്‍ നിങ്ങളെ തിരഞ്ഞ് വരും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക കഷ്ടപ്പാടുകള്‍ ഇടവം രാശിക്കാര്‍ക്ക് അനുഭവിക്കേണ്ടതായി വരില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരവും ചിലവും തുല്യമായിരിക്കും. മാത്രമല്ല പല കാര്യങ്ങള്‍ക്കും പണം അനാവശ്യമായി ചിലവാക്കാനുള്ള പ്രവണത മിഥുനം രാശിക്കാര്‍ക്ക് അല്പം കൂടുതലായിരിക്കും. സഹോദരങ്ങളില്‍ നിന്നും പല വിധത്തിലുള്ള സഹായങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുമെന്നാണ് രാശി പറയുന്നത്.

കര്‍ക്കിടകം രാശി
ചിട്ടി, ലോട്ടറി എന്നിവ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്‍ഷിക മേഖലയില്‍ പല വിധത്തിലുള്ള ലാഭം ഉണ്ടാവുന്നു. എങ്കിലും അനാവശ്യ ചിലവുകള്‍ പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുമ്പോള്‍ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

ചിങ്ങം രാശി
വിവിധ മേഖലകളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പല വിധത്തിലുള്ള ചിലവുകള്‍ നിങ്ങളുടെ സാമ്പത്തിക നേട്ടത്തിന് കോട്ടം തട്ടിക്കുന്നു. എങ്കിലും പല വിധത്തില്‍ നിക്ഷേപ പദ്ധതികള്‍ നിങ്ങള്‍ക്ക് പണം വരുന്നതിന് സഹായിക്കുന്നു. പക്ഷേ പലപ്പോഴും നിക്ഷേപ പദ്ധതികള്‍ തുടങ്ങുന്നതിന് കാലതാമസം നേരിടുന്നു. കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് നമ്മളെ എത്തിക്കുക.

കന്നി രാശി
കുടുംബ ചിലവ് നിയന്ത്രണാതീതമാവും. ഭൂമി വാങ്ങുന്നതിന് കഴിയുമെങ്കിലും അത് നഷ്ടത്തോടെ വില്‍ക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

തുലാം രാശി
കാലങ്ങളായി കിട്ടാതിരുന്ന കടം തിരിച്ച് കിട്ടുന്നതിന് തുലാം രാശിക്കാര്‍ക്ക് ഭാഗ്യമുണ്ട്. പലരില്‍ നിന്നും വാങ്ങിയ പണം തിരിച്ച് കൊടുക്കുന്നതിനും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറുന്നതിനും സഹായിക്കുന്നു. നിക്ഷേപ പദ്ധതികള്‍ പല വിധത്തില്‍ ആരംഭിക്കും എന്നാല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നഷ്ടത്തിലേക്ക് എത്തുന്നു.

വൃശ്ചികം രാശി
വിദ്യാഭ്യാസത്തിനായി പണം അധികം ചിലവാക്കേണ്ടി വരും. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഇതിന് ഫലം ലഭിക്കുകയുള്ളൂ എന്നതാണ് സത്യം. മംഗള കര്‍മ്മങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. കാര്‍ഷിക കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ അത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ധനു രാശി
ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമി വില്‍ക്കുന്നതിലും വാങ്ങുന്നതിലും സാമ്പത്തിക ലാഭം ലഭിക്കുന്നു. വാഹനത്തിന്റെ മേഖലയിലും ഇത്തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.

മകരം രാശി
കാലങ്ങളായി കിട്ടാന്‍ ബുദ്ധിമുട്ടിയ പണം ലഭിക്കാന്‍ സാധ്യയുണ്ട് മകരം രാശിക്കാര്‍ക്ക്. മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് പല വിധത്തില്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.

കുംഭം രാശി
കടം കൊടുക്കുകയോ ലോണിന് ജാമ്യം നില്‍ക്കുകയോ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പല വിധത്തില്‍ നിങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നു. സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക ലാഭം ലഭിക്കുന്നു.

മീനം രാശി
സാമ്പത്തിക ലാഭം മീനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. പാരമ്പര്യമായിട്ടുള്ള സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല സാമ്പത്തിക നേട്ടം പല വഴികളിലൂടെയാണ് മീനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.



Click it and Unblock the Notifications
