Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഈ രാശിക്കാരില്‍ സാമ്പത്തിക നേട്ടം ജോലിയിലൂടെ
ജോലി ജീവിതത്തില്‍ അത്യാവശ്യമുള്ള ഒന്നാണ്. യാതൊരു കാരണവശാലും ഉള്ള ജോലി കളയുകയോ ഇല്ലാതാക്കുകയോ ചെയ്യരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന ബുദ്ധിമോശമാണ് പല അവസ്ഥകള്‍ക്കും കാരണം. ജോലിയില്‍ നിന്ന് തന്നെയാണ് നമുക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധ കാണിച്ചാല്‍ അത് നമ്മുടെ സാമ്പത്തിക രംഗത്തെ ആകെ തകര്‍ക്കുന്നു.
ജോലിയില്‍ ശോഭിക്കുന്നതിന് ഭാഗ്യം കൂടി തുണക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ാെരിക്കലും അത് സാമ്പത്തിക നേട്ടത്തിന് സഹായിക്കുകയില്ല. അതിലുപരി അത് സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. രാശിപ്രകാരം നിങ്ങള്‍ക്ക് ഇപ്പോഴുള്ള ജോലി നിങ്ങളില്‍ നേട്ടം ഉണ്ടാക്കുമോ എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാക്കുന്നു എന്ന് നോക്കാം.

മേടം രാശി
ഒരിക്കല്‍ നിങ്ങള്‍ വളര്‍ച്ചയുടെ പടവ് കയറിത്തുടങ്ങിയാല്‍ പിന്നെ ഒരിക്കലും നിങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നതാണ് സത്യം. മറ്റുള്ളവരുടെ വളര്‍ച്ചക്കും നിങ്ങള്‍ കാരണമായിക്കൊണ്ടിരിക്കും.കരിയറിനെ ഉയര്‍ത്താന്‍ നിങ്ങളില്‍ സഹായിക്കുന്നു.

ഇടവം രാശി
വിശ്വാസമാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ കൈമുതല്‍. മാത്രമല്ല തനിക്ക് അത് നേടണം എന്നുള്ള ഉറച്ച തീരുമാനവും ഇത് വളരെ വലിയ ഗുണങ്ങള്‍ നിങ്ങളുടെ കരിയറില്‍ നല്‍കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

മിഥുനം രാശി
ഏത് കാര്യത്തിനും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏത് മാറ്റത്തിനും എപ്പോഴും പോസിറ്റീവ് ചിന്ത കൊണ്ടു വരാന്‍ ശ്രമിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. മാറ്റം അനിവാര്യമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ട് തന്നെ മാറ്റത്തെ നല്ല രീതിയില്‍ ഇവര്‍ ഉള്‍ക്കൊള്ളുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ജോലിയോടും ജോലിത്തിരക്കും വളരെ പ്രധാനപ്പെട്ടതായിരിക്കും. മാത്രമല്ല ജോലിയെക്കുറിച്ച് ആലോചിച്ച് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇവര്‍ക്കുണ്ടാവില്ല. മാത്രമല്ല ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ജോലി ചെയ്യുക എന്നതായിരിക്കും. മറ്റുള്ളവര്‍ക്ക് ഇവരെ ഇറിറ്റേറ്റ് ചെയ്യുന്ന കാര്യത്തില്‍ അല്‍പം താല്‍പ്പര്യം കൂടുതലായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എടുക്കുന്ന ഏത് തീരുമാനവും ഗുണകരവും മാത്രമല്ല മറ്റുള്ളവര്‍ക്ക് വിജയപ്രദവും ആയിരിക്കും. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും പല വിധത്തില്‍ അത് സഹായിക്കുന്നു. കരിയറിന്റെ തുടക്കക്കാര്‍ക്ക് നല്ല സമയമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കന്നി രാശി
ജോലിയോടുള്ള ഇവരുടെ ഇഷ്ടമായിരിക്കും ഇവരുടെ വിജയത്തിനു പിന്നില്‍. പലപ്പോഴും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ജോലിക്ക് തന്നെയായിരിക്കും. വിശ്വാസ്യത, ഓര്‍മശക്തി എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഭാഗ്യത്തെ സഹായിക്കുന്നത്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്നു.

തുലാം രാശി
ഏത് സാഹചര്യത്തില്‍ ആയാല്‍ പോലും പരസ്പരം താഴ്ന്നു കൊടുക്കാന്‍ ഒരിക്കലും ഇവര്‍ തയ്യാറാവില്ല. തുലാം രാശിക്കാര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അവരുടെ വിശ്വാസ്യതയും മറ്റുള്ളവര്‍ക്ക് അവരോടുള്ള വിശ്വാസ്യതയും. ഇത് പല അവസരത്തിലും ഉണ്ടാക്കാനിടയുള്ള സംഘട്ടനങ്ങള്‍ ഒഴിവാക്കുന്നു.

വൃശ്ചികം രാശി
ചിന്തിച്ചും ആലോചിച്ചും മാത്രമേ കാര്യങ്ങള്‍ ചെയ്യുകയുള്ളൂ. അത് തന്നെയാണ് ഇവരുടെ വിജയത്തിന്റെ രഹസ്യവും. ഏത് കാര്യവും കൃത്യമായി ചെയ്യുന്നതിനും കൃത്യമായി വരുന്നതിനും വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കരിയറില്‍ പല തരത്തിലുള്ള ഗുണങ്ങളും ധാരാളമുണ്ട്. തന്റെ ജോലിയിലും കഴിവിലും വളരെയധികം ആത്മവിശ്വാസം പുലര്‍ത്തുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിജയത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

മകരം രാശി
തങ്ങള്‍ ഏറ്റെടുത്ത ജോലി എത്രയൊക്കെ പ്രശ്നങ്ങള്‍ നിറഞ്ഞതാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവരെ അനുസരിപ്പിക്കാനുള്ള കഴിവ് ഇവര്‍ക്ക് കൂടുതലാണ്. മാത്രമല്ല സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനും പല വിധത്തില്‍ അവര്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നതിനും മകരം രാശിക്കാര്‍ക്ക് കഴിയുന്നു.

കുംഭം രാശി
ഓരോ വ്യക്തിയുടേയും വിജയത്തിനു പിന്നിലുള്ള കഷ്ടപ്പാടുകളെപ്പറ്റി കൃത്യമായി മനസ്സിലാക്കുന്ന വ്യക്തികളായിരിക്കും നിങ്ങള്‍. ജീവിതത്തില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വിജയം കരസ്ഥമാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ കൂടുതലായിരിക്കും. തന്റെ അഭിരുചികള്‍ക്കനുസരിച്ചുള്ള ജീവിതവും കരിയറും തിരഞ്ഞെടുക്കാന്‍ എത്രയൊക്കെ കഷ്ടപ്പെടാനും ഇവര്‍ തയ്യാറാവും.

മീനം രാശി
അധികം കഷ്ടപ്പാടില്ലാതെ തന്നെ തന്റെ കരിയറിലെ കൃത്യമായ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇവര്‍ക്ക് കഴിയുന്നു. ചെറിയ കാര്യങ്ങളില്‍ നിന്നും കരിയര്‍ തുടങ്ങിയാലും അധ്വാനത്തിലൂടെ കരിയറിന്റെ ഉന്നതിയില്‍ എത്തുന്നതിന് ഇവര്‍ക്ക് കഴിയുന്നു. എന്നാല്‍ സാമ്പത്തികമായി വലിയ മെച്ചം ഇവരുടെ കാര്യത്തില്‍ ഉണ്ടാവുകയില്ല. ഇത് പലപ്പോഴും മടുപ്പിനെ ഇവരുടെ ജീവിതത്തില്‍ കൂടെക്കൊണ്ട് വരും.



Click it and Unblock the Notifications











