Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഏതാണ് ശരീരാകൃതി,എന്നിട്ടറിയൂ, രഹസ്യം
ശരീരത്തിന്റെ ആകൃതി സൗന്ദര്യം മാത്രമല്ല, വ്യക്തികളുടെ വ്യക്തിത്വം അളക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ്
നമുക്കോരോരുത്തര്‍ക്കും ഓരോ ശരീര പ്രകൃതമുണ്ട്, ചിലര്‍ തടിച്ചിട്ടാകും, ചിലര്‍ മെലിഞ്ഞിട്ട്. പല ആകൃതിയിലുള്ള ശരീരമുള്ളവരുണ്ട്. ഇത്തരം ശരീരങ്ങള്‍ക്ക്, ശരീരത്തിന്റെ ആകൃതികള്‍ക്ക് ചില പ്രത്യേക പേരുകളുമുണ്ട്.
ഒരാളുടെ ശരീരം സൗന്ദ്യത്തിന്റെ പ്രധാന അടിസ്ഥാനമാണ്. സൗന്ദര്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭംഗിയുള്ള ശരീരമുള്ളവരും അഭംഗിയുള്ള ശരീരമുള്ളവരുമെല്ലാമുണ്ട്.
ശരീരത്തിന്റെ ആകൃതി സൗന്ദര്യം മാത്രമല്ല, വ്യക്തികളുടെ വ്യക്തിത്വം അളക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ്. ചില പ്രത്യേക ശരീര ആകൃതികള്‍ വ്യക്തിത്വത്തിലെ ചില പ്രത്യേകതകളെക്കുറിച്ചു വിശദീകരിയ്ക്കുന്ന ഒന്നുമാണ്. താഴെക്കൊടുത്തിരിയ്ക്കുന്ന ചില പ്രത്യേക ശരീര ആകൃതികളുണ്ട്. ഡയമണ്ട് അഥവാ ഓവല്‍, ട്രയാംഗിള്‍, സ്ക്വയര്‍ കം റെക്ടാംഗിള്‍, റൗണ്ട് കം ആപ്പിള്‍, അവര്‍ ഗ്ലാസ്, ഇന്‍വെര്‍ട്ടഡ് ട്രയാംഗിള്‍, പെയര്‍ എ്ന്നിങ്ങനെയാണ് ഈ ശരീര ആകൃതികള്‍ വിവരിയ്ക്കപ്പെടുന്നത്. ഇത്തരം ശരീര ആകൃതികള്‍.
ഇത്തരം ശരീരാകൃതികള് ഒരാളെക്കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ വിശദികരിയ്ക്കുന്നുണ്ടെന്നറിയൂ,

ട്രയാംഗിള്‍
ട്രയാംഗിള്‍ ബോഡി ഷേപ്പിലാണ് വരുന്നതെങ്കില്‍ ഇത്തരക്കാര്‍ പൊതുവേ ശാന്തപ്രകൃതമാകും. ബൗദ്ധിക തലത്തില്‍ ചിന്തിയ്ക്കുകയും പ്രവൃത്തിയ്ക്കുകയും ചെയ്യുന്ന പ്രകൃതത്തില്‍ പെട്ടവരുമാകും, ഇവര്‍. ഇതുകൊണ്ടു തന്നെ വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരും. തങ്ങളെ തനിയെ ഏതു സാഹചര്യത്തിലും നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നവര്‍ കൂടിയാകും, ഇവര്‍. സെക്സിന്റെ കാര്യത്തില്‍ ഏറെ തല്പരരും പരീക്ഷണങ്ങള്‍ നടത്താന്‍ താല്പര്യമുള്ളവരുമാകും ഇവര്‍. സാധാരണ സെക്സില്‍ തൃപ്തിപ്പെടാന്‍ താല്പര്യപ്പെടാത്തവരും.

റെക്ടാംഗിള്‍
റെക്ടാംഗിള്‍ വിഭാഗത്തില്‍ പെടുന്ന ശരീരമെങ്കില്‍ ജീവിതത്തിന്റെ നല്ല വശങ്ങള് മാത്രം ഇഷ്ടപ്പെടുന്നവര്‍. ക്ലാസിക് ലൗ ഇഷ്ടപ്പെടുന്ന ഇവര്‍ തങ്ങളുടെ സ്വഭാവം പോലെയുള്ളവരോടും കാണാന്‍ സൗന്ദര്യമുള്ളവരോടും അടുപ്പമുണ്ടാകുന്ന തരക്കാരുമാണ്. സെക്സ് ജീവിതത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെ ബാലന്‍സ്ഡ് ആയിരിയ്ക്കും. കൂടുതലുമുണ്ടാകില്ല, കുറവുമുണ്ടാകില്ല.

ഇന്‍വെര്‍ട്ടഡ് ട്രയാംഗിള്‍
ഇന്‍വെര്‍ട്ടഡ് ട്രയാംഗിള്‍ ഷേപ്പിലുള്ള ശരീരമെങ്കില്‍ അനാവശ്യ ശ്രദ്ധ പിടിച്ചു പറ്റുന്ന തരക്കാരാകും. അരക്കെട്ടിനേക്കാള്‍ മാറിട വലിപ്പം കൂടുതലുണ്ടാകുന്ന ഇക്കൂട്ടര്‍ ഇതുകൊണ്ടു തന്നെ സെക്സിയായി തോന്നുകയും ചെയ്യും. ഇവര്‍ പലപ്പോഴും അല്പം നാണക്കാരുമാകും. പലപ്പോഴും തന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടാന്‍ ശ്രമിയ്ക്കുന്ന പ്രകൃതക്കാരും.

അവര്‍ ഗ്ലാസ് ബോഡി
അവര്‍ ഗ്ലാസ് ബോഡി ഷേപ്പില്‍ പെടുന്നവരെങ്കില് പൊതുവേ ആകര്‍ഷകരാകും. സ്വന്തം രൂപത്തില്‍ നല്ല ആത്മവിശ്വാസമുള്ള ഇക്കൂട്ടര്‍ പങ്കാളികളിലും നല്ല രൂപഭംഗി തേടും. സൗന്ദര്യം മാത്രമല്ല, സ്വന്തം കാലില്‍ നില്ക്കാന് കഴിവുള്ളവരുമാകും, ഇവര്‍. സെക്സ് ജീവിതത്തില്‍ ഇവര്‍ മേധാവിത്വം കാണിയ്ക്കുകയും ചെയ്യും. നല്ല സെക്സ് ജീവിതമാകും, ഇവരുടേത്.

പെയര്‍
പെയര്‍ ഷേപ്പിലെ ആകൃതിയാണ് ശരീരത്തിനെങ്കില് തങ്ങളുടെ രൂപഭംഗിയെ അഭിനന്ദിയ്ക്കുന്ന എതിര്ലിംഗത്തിലേയ്ക്ക് പെട്ടെന്നു തന്നെ ആകര്ഷിയ്ക്കപ്പെടുന്നവരായിരിയ്ക്കും. എന്നാല്‍ തങ്ങളോട് അടുത്തവരാല് മാത്രം അഭിനന്ദിയ്ക്കപ്പെടാന് താല്പര്യപ്പെടുന്നവരുമാകും. വൈകാരികമായും ബൗദ്ധിക തലത്തിലും പങ്കാളിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇവര്‍ സെക്സിലും മുന്‍പന്തിയിലാകും, എന്നാല്‍ പങ്കാളിയുമായി മാത്രം. ഇതായത് സെക്സിന്റെ കാര്യത്തില്‍ ഇവര്‍ വിശ്വസ്തതയുള്ളവരാകുമെന്നര്ത്ഥം.

റൗണ്ട് ഷേപ്പ്
റൗണ്ട് ഷേപ്പ് ആകൃതിയുള്ളവര് തമാശകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടപ്പെടുന്ന ഹ്യുമര്‍ സെന്സുള്ള വിഭാഗത്തില്‍ പെടുന്നവരാകും. വിശ്വസ്തരായ ഇവരെ കണ്ണുമടച്ച് വിശ്വസിയ്ക്കാനും സാധിയ്ക്കും. പ്രണയത്തിലും ബന്ധങ്ങളിലും അഭിനയമല്ലാതെ ആത്മാര്‍ഥത പുലര്‍ത്തുന്നവര്‍. ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തും നല്കാന് തയ്യാറായുള്ളവരും.

ഡയമണ്ട് ഷേപ്പ്
ഡയമണ്ട് ഷേപ്പ് ബോഡിയാണെങ്കില്‍ അന്തര്‍മുഖരാകും. ഏറെ ഉള്‍വലിഞ്ഞ പ്രകൃതക്കാര്‍. ഇവര്‍ ഒഴിഞ്ഞു മാറി നില്ക്കുന്ന, തങ്ങളില്‍ മാത്രം ജീവിയ്ക്കുന്ന ചിലരുമാകും. ബന്ധങ്ങളില്‍ സെക്സിനേക്കാള് അടുപ്പത്തിന് പ്രാധാന്യം കല്പ്പിക്കുന്നവരും. എന്നാല്‍ ഇവര്‍ നല്ല സെക്സ് ജീവിതം ആഗ്രഹിയ്ക്കുകയും ചെയ്യുന്നു. ഇത് ഒരാളില്‍ നിന്നും ലഭിച്ചാല്‍ പിന്നീട് സ്വാഭാവികമായും ഇവരോട് ഈ അടുപ്പം പുലര്‍ത്താന്‍ സാധിയ്ക്കുന്നവരും. വളരെ കുറവ് ആളുകള്ക്കൊപ്പമേ ഇവര്‍ കംഫര്ട്ടബളിലാകൂ.



Click it and Unblock the Notifications
