Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
നെഗറ്റീവ് ഊര്‍ജ്ജം കളയും ഉപ്പ് വെള്ളം
നെഗറ്റീവ് എനര്‍ജി നമ്മളെ പിടികൂടിയാല്‍ അതിനെ ഇല്ലാതാക്കുക എന്നത് വളരെ പ്രയാസം പിടിച്ച ഒന്നാണ്. നെഗറ്റീവ് എനര്‍ജി ഉണ്ടാവുമ്പോള്‍ ചെയ്യുന്നതെല്ലാം പലപ്പോഴും പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അത് മാറിയോ ഇല്ലയോ എന്നത് അറിയേണ്ട ഒന്ന് തന്നെയാണ്. നെഗറ്റീവ് എനര്‍ജി ഉള്ളിടത്ത് യാതൊരു വിധത്തിലും നല്ല കാര്യങ്ങളൊന്നു നടക്കുന്നില്ല. അതുകൊണ്ട് തന്നെ നെഗറ്റീവ് എനര്‍ജിയെ ദൂരെക്കളയുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
നെഗറ്റീവ് എനര്‍ജി കളയാന്‍ ഇനി അല്പം ഉപ്പ് വെള്ളം മതി. നെഗറ്റീവ് എനര്‍ജിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉപ്പ് വെള്ളം. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ഉയര്‍ച്ചയും ഉണ്ടാവുന്നില്ല. മാത്രമല്ല പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഉപ്പുവെള്ളം
ഉപ്പുവെള്ളം കൊണ്ട് നെഗറ്റീവ് എനര്‍ജിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ് അതിനായി ആദ്യം ചെയ്യേണ്ടത് അല്പം വെള്ളത്തില്‍ ഉപ്പ് കലക്കി ഇത് വീടിന്റെ മൂലക്കായി വെക്കുക. ശുദ്ധ വെള്ളത്തില്‍ ആണ് ഉപ്പിടേണ്ടത്. അതുകൊണ്ട് തന്നെ ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഉപ്പ് വെള്ളം രാവിലെ നോക്കുമ്പോള്‍ അത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ മുഴുവന്‍ വലിച്ചെടുത്ത് വെള്ളത്തെ മലിനമാക്കുന്നു. അതുകൊണ്ട് തന്നെ ഇതിലൂടെ നെഗറ്റീവ് ഊര്‍ജ്ജത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

ഉപ്പ് വെള്ളം തളിക്കാം
വീടിനു ചുറ്റും ഉപ്പ് വെള്ളം കലക്കി തളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യമുള്ള മനസ്സും ശരീരവും നല്‍കുന്നതിനും സഹായിക്കുന്നു. ഉപ്പു വെള്ളം കലക്കി വീടിനു ചുറ്റും തളിക്കുക. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ ഏത് കാര്യത്തിനും തടസ്സമൊന്നും കൂടാതെ മുന്നോട്ട് നയിക്കുന്നതിന് സഹായിക്കുന്നു.

കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ്
നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പിട്ട് ആ വെള്ളം കൊണ്ട് കുളിച്ചാലും നിങ്ങളിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ഒരിക്കലും പൊടിയുപ്പ് ഇതിനായി ഉപയോഗിക്കരുത്. കല്ലുപ്പ് ഉപയോഗിച്ച് വേണം ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കണ്ട് അത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഉപ്പു വെള്ളം തുടക്കാന്‍
ഉപ്പു വെള്ളം കൊണ്ട് വീടിന്റെ അകവശം മുഴുവന്‍ തുടക്കുന്നത് പലപ്പോഴും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തുടക്കുന്ന വെള്ളത്തില്‍ അല്പം കല്ലുപ്പ് ഇട്ട് വീടിന് അകവശം മാത്രം തുടച്ച് നോക്കൂ. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി നല്ല ആരോഗ്യവും ഫ്രഷും ആയ പരിസരം നല്കുന്നു. അതുകൊണ്ട് തന്നെ ഉപ്പ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. ഉപ്പ് കൂടാതെ ഏതൊക്കെ രീതിയില്‍ നമുക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് നോക്കാം.

ബക്കറ്റില്‍ ഉപ്പു വെള്ളം
ഒരു ബക്കറ്റ് ഉപ്പുവെള്ളം കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഒരു ബക്കറ്റ് ഉപ്പുവെള്ളത്തില്‍ കാല് മുക്കി വെക്കുന്നത് ശരീരത്തില്‍ നിന്നും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് ഉപ്പു വെള്ളം ഏറ്റവും മികച്ചതാണ്.

ഉപ്പുവെള്ളത്തില്‍ വിനീഗര്‍
ഉപ്പു വെള്ളത്തില്‍ അല്പം വിനീഗര്‍ ഒരു ഗ്ലാസ്സില്‍ ഒഴിച്ച് ഇത് വീട്ടിന്റെ മൂലയില്‍ വെക്കാവുന്നതാണ്. ഇത് അടുത്ത ദിവസം എടുത്ത് കളയേണ്ടതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എല്ലാവരും ഉപയോഗിക്കുന്ന മുറിയില്‍ വേണം ഇത് വെക്കാന്‍. അതിലൂടെ നമുക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം.



Click it and Unblock the Notifications
