For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്യാണ രേഖ തെളിയുന്നുണ്ടോ കൈയ്യില്‍

|

വിവാഹം ജീവിതത്തിലെ അതിപ്രധാനമായ ഒരു കാര്യമാണ്. വിവാഹം കഴിക്കുന്നത് രണ്ട് പേര്‍ തമ്മിലാണെങ്കിലും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ് അവിടെ പിന്നീട് ഉണ്ടാവുന്നത്. വിവാഹത്തിന് പ്രാധാന്യം കൊടുക്കുന്നതോടെ തന്നെ വിവാഹത്തിന് മുന്നൊരുക്കങ്ങള്‍ക്കും നമ്മള്‍ പ്രാധാന്യം നല്‍കണം. അതായത് ജാതകം നോക്കലും ചേര്‍ച്ചയും നക്ഷത്രം ഒരുമിക്കലും എന്ന് വേണ്ട എല്ലാം ശ്രദ്ധിച്ചാണ് പലരും ബന്ധങ്ങള്‍ കൂട്ടിക്കെട്ടുന്നത്. എന്നാല്‍ എത്രയൊക്കെ ചേര്‍ച്ചയുണ്ടെങ്കിലും മനപ്പൊരുത്തം ഇല്ലെങ്കില്‍ ഒരു ബന്ധവും മുന്നോട്ട് പോവുകയില്ല. എങ്കിലും പല വിശ്വാസത്തിന്റേയും പുറത്ത് നമ്മള്‍ ജീവിച്ച് പോവുന്നു.

<strong>ബാഗ് നിറയെസ്വര്‍ണം തിരിച്ച്‌കൊടുത്ത് ഓട്ടോഡ്രൈവര്‍</strong>ബാഗ് നിറയെസ്വര്‍ണം തിരിച്ച്‌കൊടുത്ത് ഓട്ടോഡ്രൈവര്‍

ഹസ്തരേഖാശാസ്ത്രത്തിനും നമ്മുടെ വിവാഹവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പണ്ട് മുതല്‍ തന്നെ കൈരേഖയും അതിന്റെ ഫലവും വിശ്വാസങ്ങളും എല്ലാം ജീവിതത്തില്‍ വളരെയധികം പ്രാധാന്യത്തോടെ കാണുന്നവരാണ് നമ്മളില്‍ പലരും. കൈരേഖ നോക്കിയാല്‍ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായി അറിയാന്‍ കഴിയും എന്നാണ് വിശ്വാസം. വിവാഹ പ്രായവും വിവാഹശേഷമുള്ള ജീവിതവും എല്ലാം കൈരേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. വിവാഹപ്രായത്തെക്കുറിച്ച് കൈരേഖ പറയുന്നത് എന്തൊക്കെ എന്ന് നോക്കാം.

വിവാഹ പ്രായം

വിവാഹ പ്രായം

വിവാഹപ്രായം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. എന്നാല്‍ വിവാഹ പ്രായം തീരുമാനിക്കുന്നത് ചെറുവിരലിന് താഴെയുള്ള ചെറിയ വരകളാണ്. ഇത് നോക്കി നമുക്ക് വിവാഹ പ്രായം തീരുമാനിക്കാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം.

വൈകുമോ നേരത്തെയോ

വൈകുമോ നേരത്തെയോ

വിവാഹം നടക്കുമ്പോള്‍ അത് പല വിധത്തിലും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. വൈകി നടക്കുമോ അതോ നേരത്തെ നടക്കുമോ എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇതെല്ലാം തീരുമാനിക്കുന്നത് ചെറുവിരലിനും ഹൃദയരേഖത്തും ഇടയിലുള്ള രേഖയാണ്. വിവാഹം നേരത്തേ നടക്കുമോ വൈകി നടക്കുമോ എന്നെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്നത് ഈ രേഖകളാണ്.

ചെറുവിരലിന് അടുത്ത്

ചെറുവിരലിന് അടുത്ത്

ചെറുവിരലിന്റെ ഏറ്റവും അടുത്താണ് ഈ രേഖയെങ്കില്‍ വിവാഹം 20-25 വയസ്സിനുള്ളില്‍ നടക്കുമെന്നാണ് പറയുന്നത്. ഹസ്തരേഖ ശാസ്ത്രപ്രകാരം വിവാഹപ്രായം വളരെ നേരത്തെയായിരിക്കും. അതുകൊണ്ട് ഈ രേഖകള്‍ ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.

 ചെറുവിരലിന് താഴെ

ചെറുവിരലിന് താഴെ

ഇനി ചെറുവിരലിന്റെ ഏറ്റവും താഴെയായി അടുത്താണ് രേഖയെങ്കില്‍ വൈകിയുള്ള വിവാഹമാണ് ഫലം. മുപ്പത്തിയഞ്ച് വയസ്സിന് ശേഷമായിരിക്കും നിങ്ങളുടെ വിവാഹം നടക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം വിശ്വസിക്കുന്നതും തെറ്റല്ല.

മുപ്പതുകളില്‍ വിവാഹം

മുപ്പതുകളില്‍ വിവാഹം

ഇനി നിങ്ങളുടെ വിവാഹം മുപ്പതിലാണ് നടക്കുകയെങ്കില്‍ അതിന് തെളിയിക്കുന്ന രീതിയും ഉണ്ട്. ഹൃദയരേഖക്കും ചെറുവിരലിനും നടുവിലായാണ് രേഖയെങ്കില്‍ മുപ്പതുകളിലാണ് നിങ്ങളുടെ വിവാഹം നടക്കുകയെന്ന് പറയാം. അതുകൊണ്ട് ഇത് അല്‍പം ശ്രദ്ധിച്ചാല്‍ കൊള്ളാം.

കുറേ രേഖകള്‍

കുറേ രേഖകള്‍

നിങ്ങള്‍ക്ക് രേഖകള്‍ കൂടുതലാണോ? ചെറുവിരലിനും ഹൃദയരേഖക്കും ഇടയില്‍ നിരവധി രേഖകള്‍ ഉണ്ടെങ്കില്‍ വിവാഹം പെട്ടെന്ന് നടക്കുകയും ഇത് വഴി ഭാഗ്യം വരുമെന്നും ആണ് വിശ്വാസം. വരന്റെ വീട്ടില്‍ രാജകുമാരിയെപ്പോലെ നിങ്ങള്‍ക്ക് വാഴാം. അത്രക്കും നല്ലതാണ് ഇതെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്.

 ദാമ്പത്യത്തിന്റെ ആയുസ്സ്

ദാമ്പത്യത്തിന്റെ ആയുസ്സ്

പലര്‍ക്കും ഇന്നത്തെ കാലത്ത് വിവാഹമോചനം എന്ന് പറയുന്നത് കുട്ടിക്കളിയാണ്. എന്നാല്‍ അതിന് തയ്യാറാവാത്തവര്‍ വായിക്കാന്‍. ചെറുവിരലിന് അടുത്തുള്ള രേഖക്ക് നീളം കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘകാല ദാമ്പത്യത്തിന് സാധ്യതയുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല ജീവിതം സന്തോഷകരവും ആയിരിക്കും.

 പ്രണയിച്ച് വിവാഹം കഴിക്കണോ?

പ്രണയിച്ച് വിവാഹം കഴിക്കണോ?

നിങ്ങള്‍ക്ക് വിവാഹം കഴിക്കുന്നത് പ്രണയിച്ച് വേണോ? എങ്കില്‍ കൈയ്യിലേക്ക് ഒന്ന് നോക്കി നോക്കൂ. നിങ്ങള്‍ക്ക് പ്രണയവിവാഹമെങ്കില്‍ ഈ രേഖയുടെ അടുത്തായി ഒരു നക്ഷത്ര ചിഹ്നം കൂടി കാണപ്പെടുന്നു. ഇത് ഭാഗ്യത്തേയും കൂടി സൂചിപ്പിക്കുന്നു.

English summary

How To Read The Marriage Line In Palmistry

How To Read The Marriage Line In Palmistry read on to know more about it
Story first published: Thursday, August 23, 2018, 17:10 [IST]
X
Desktop Bottom Promotion