വിഷുക്കണി ഇങ്ങനെയെങ്കില്‍ ഐശ്വര്യം പടി കയറി വരും

Posted By:
Subscribe to Boldsky

ഏതൊരു മലയാളിയുടേയും മനസ്സില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒന്നാണ് വിഷു എന്ന കാര്യത്തില്‍ സംശയമില്ല. അത്രയേറെ സ്‌നേഹ്‌ത്തോടെയും ഇഷ്ടത്തോടേയും മാത്രമേ നമുക്ക് വിഷുവിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ടും വിഷു ആഘോഷിക്കുമ്പോള്‍ കണി വെക്കുന്നതിന് വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. വീട്ടിലെ മുതിര്‍ന്നവരും കുട്ടികളും എല്ലാം ചേര്‍ന്നാണ് കണിയൊരുക്കേണ്ടത്. കണികണ്ട് വാതില്‍ തുറക്കുന്നത് ഐശ്വര്യത്തിലേക്കാണ്.

ചരിത്രപ്പെരുമകളില്‍ നിറഞ്ഞ് വീണ്ടും ഒരു വിഷുക്കാലം

പൂജാമുറിയില്‍ കണിയൊരുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകതയും വിഷുക്കണി തന്നെയാണ്. ഐശ്വര്യത്തിലേക്ക് കണി കണ്ടുണരുന്നതിന് വിഷുക്കണിക്കായി എന്തൊക്കെ തയ്യാറാക്കണം എന്ന് നോക്കാം. ഐശ്വര്യം വാതില്‍ തുറന്ന് വരാന്‍ കണി ഒരുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാം. എന്തൊക്കെയെന്ന് നോക്കാം.

 ഓട്ടുരുളിയിലെ കണി

ഓട്ടുരുളിയിലെ കണി

ഓട്ടുരുളിയിലാണ് കണിവെക്കുക. കണിക്കൊന്നയും കണി വെള്ളരിയും ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ ഇതിനായി ആവശ്യമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ മുന്നിലാണ് കണി ഒരുക്കേണ്ടത്. മഞ്ഞപ്പട്ടുടുത്ത് നില്‍ക്കുന്ന കണ്ണനെ കണി കണ്ടാണ് ഓരോ മലയാളിയും വിഷുവിനെ വരവേല്‍ക്കേണ്ടത്.

ഉണക്കലരി

ഉണക്കലരി

ഓട്ടുരുളിയില്‍ ഉണക്കലരി വിതറുക. ഇതിലേക്ക് കണി വെള്ളരി വെച്ച് പിന്നീട് കണിക്കൊന്ന, സ്വര്‍ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, പുതിയ വസ്ത്രം എന്നിവയെല്ലാം ഒരുക്കുക.

 തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. തേച്ച് മിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും എന്നു വേണ്ട സകലതും ഒരുക്കുന്നു.

വിഗ്രഹം

വിഗ്രഹം

കത്തിച്ച നിലവിളക്കിനടുത്ത് ഉടുത്തൊരുക്കി ശ്രീകൃഷ്ണ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്. കണിക്കൊന്നയില്ലാത്ത വിഷു ഇല്ല എന്ന് തന്നെ പറയാം.

 വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടമാണ് മറ്റൊന്ന്. കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കുന്നു. ആദ്യ കാലത്ത് സ്വര്‍ണം, വെള്ളി നാണയങ്ങളായിരുന്നു കൈനീട്ടം നല്‍കിയിരുന്നത്. പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക.

വാല്‍ക്കണ്ണാടി

വാല്‍ക്കണ്ണാടി

ഓട്ടുരുളിയുടെ നടുക്കായി വാല്‍ക്കണ്ണാടി വെക്കുക. ഇതിന്റെ അടുത്തായി ഒരു പാത്രത്തില്‍ കസവുമുണ്ട്, കുങ്കുമച്ചെപ്പ്, കണ്‍മഷി, വെറ്റില എന്നിവയും വെക്കുക.

 നവധാന്യങ്ങള്‍

നവധാന്യങ്ങള്‍

ഇതോടൊപ്പം തന്നെ നവധാന്യങ്ങള്‍ വെക്കാന്‍ ശ്രദ്ധിക്കുക. ഇത് കണി കണ്ടുണരുന്നത് കാര്‍ഷികസമൃദ്ധിയിലേക്കാണ് നമ്മളെ എത്തിക്കുന്നത് എന്നാണ് വിശ്വാസം.

കണിക്കൊന്ന പ്രധാനപ്പെട്ടത്

കണിക്കൊന്ന പ്രധാനപ്പെട്ടത്

കണിക്കൊന്ന കണ്ണനെ കണികാണുമ്പോള്‍ കണിക്കൊന്ന അലങ്കരിക്കാതെ പറ്റില്ല. കൃഷ്ണവിഗ്രഹത്തിന് ചുറ്റും കണിക്കൊന്ന കൊണ്ട് നിറയണം. രാവിലെ കണികാണുമ്പോള്‍ ഇത് തന്നെയാണ് കുളര്‍മ. അതുകൊണ്ട് തന്നെ കണിക്കൊന്ന ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്.

അഞ്ച് തിരിയിട്ട വിളക്ക്

അഞ്ച് തിരിയിട്ട വിളക്ക്

അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്കാണ് കണി കാണുന്നതിനായി ഒരുക്കേണ്ടത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയുന്നതിനും സമൃദ്ധിക്കും കാരണമാകുന്നു.

 വിഷുക്കണിക്ക് വേണം ഇവയെല്ലാം

വിഷുക്കണിക്ക് വേണം ഇവയെല്ലാം

വിഷുക്കണിക്ക് പ്രധാനമായും വേണ്ട ചിലതുണ്ട്. അവ എന്താണെന്ന് ഓരോ മലയാളിക്കും അറിയാം. എന്നാല്‍ ഇത് പലപ്പോഴും എങ്ങനെ തയ്യാറാക്കണം എന്നത് പലര്‍ക്കും അറിയില്ല

വലിയ ഉരുളി

വലിയ ഉരുളി

നന്നായി വൃത്തിയാക്കിയ വലിയ ഉരുളിയാണ് പ്രധാനമായും കണി ഒരുക്കുമ്പോള്‍ വേണ്ടത്. ഉരുളിയിലാണ് മിക്ക സാധാനങ്ങളും വെയ്‌ക്കേണ്ടത്.

വെറ്റില

വെറ്റില

വെറ്റിലയാണ് അടുത്തതായി വേണ്ടത്. ഒന്നോ രണ്ടോ വെറ്റിലയും വെയ്ക്കാം.

ആറന്‍മുള കണ്ണാടി

ആറന്‍മുള കണ്ണാടി

ആറന്മുള കണ്ണാടിയാണ് വിഷുക്കണിയില്‍ വേറിട്ടു നില്‍ക്കുന്ന മറ്റൊന്ന്. ഭഗവതിയെയാണ് വാല്‍ക്കണ്ണാടി കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്.

 കോടിമുണ്ട്

കോടിമുണ്ട്

കണിയില്‍ കോടി മുണ്ട് വെയ്ക്കുന്ന പതിവുണ്ട്. പരമ്പരാഗതമായ മുണ്ട് വെയ്ക്കുന്നതാണ് നല്ലത്.

നവധാന്യങ്ങള്‍

നവധാന്യങ്ങള്‍

നവധാന്യങ്ങളാണ് വിഷുക്കണിയില്‍ മറ്റൊരു പ്രധാനപ്പെട്ടവ. എട്ട് തരം ധാന്യങ്ങള്‍ വേണം. ഇതില്‍ മഞ്ഞപൊടി ചേര്‍ത്ത് വെയ്ക്കാം.

ഗ്രന്ഥങ്ങള്‍

ഗ്രന്ഥങ്ങള്‍

ഗ്രന്ഥം എന്നു ഉദ്ദേശിക്കുന്നത് ഭഗവത് ഗീത, മഹാഭാരതം എന്നിവ ഏതെങ്കിലും വെയ്ക്കണം എന്നാണ്.

English summary

how to prepare vishu kani

Vishu is traditionally celebrated as a new year in the malayalam calender. How to arrange vishu kani read on.