For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റീവ് എനര്‍ജി തിരിച്ചറിയാന്‍ എളുപ്പം

|

നെഗറ്റീവ് എനര്‍ജിയുണ്ടോ നമുക്ക് ചുറ്റും എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നെഗറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ അതിനെഇല്ലാതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ അത് പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. ഏത് അവസ്ഥയിലും നമ്മുടെ കാര്യങ്ങള്‍ക്ക് തടസ്സം നേരിട്ടാല്‍ ഉറപ്പിക്കൂ നമുക്ക് ചുറ്റും നെഗറ്റീവ് എനര്‍ജിയുണ്ടെന്ന്.

സാമ്പത്തിക നഷ്ടവും ആരോഗ്യനഷ്ടവും എല്ലാം ഇതിന്റെ ഫലമായാണ് സംവിക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ ജീവിതത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ ശ്രമിക്കണം. എങ്ങനെയെന്ന് നോക്കാം.

നമ്മുടെയെല്ലാം പ്രശ്നങ്ങളും തീര്‍ത്ത് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും യശസ്സും നിറയ്ക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ ആവശ്യം മാത്രമേ ഉള്ളൂ. നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിച്ചു തുടങ്ങും. നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ചില സൂത്രങ്ങളുണ്ട്. എങ്ങനെയെന്ന് നോക്കാം.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ആദ്യ പടി എന്ന നിലയ്ക്ക് യാതൊരു വിധത്തിലുള്ള ചിത്രങ്ങളോ ഒന്നുമില്ലാത്ത ഗ്ലാസ്സ് എടുക്കുക. അതിനു ശേഷം ഗ്ലാസ്സിലെ മൂന്നിലൊരു ഭാഗവും ഉപ്പു കൊണ്ട് നിറയ്ക്കുക. ശേഷം അതിലേക്ക് അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ക്കാം. അതിലേക്ക് അല്‍പം വെള്ളം കൂടി ചേര്‍ക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

വീട്ടില് നെഗറ്റീവ് എനര്‍ജി ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിയ്ക്കുന്ന ഭാഗത്ത് ഈ ഗ്ലാസ്സ് അനക്കാതെ വെയ്ക്കുക.

ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

ഇരുപത്തിനാല് മണിക്കൂര്‍ ഈ ഗ്ലാസ്സ് അങ്ങനെ തന്നെ വെയ്ക്കാം. ഈ 24 മണിക്കൂറും ഗ്ലാസ്സിനെ വീക്ഷിച്ചു കൊണ്ടിരിയ്ക്കണം.

ഗ്ലാസ്സിലെ മാറ്റം

ഗ്ലാസ്സിലെ മാറ്റം

ഗ്ലാസ്സില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഗ്ലാസ്സില്‍ നിന്നും പുക ഉയരുകയോ പായല്‍ പിടിയ്ക്കുകയോ ആയതു പോലുള്ള മാറ്റം ഉണ്ടെങ്കില്‍ നിങ്ങള്‍ ഗ്ലാസ്സ് വെച്ചിരിയ്ക്കുന്ന റൂമില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.

ഗ്ലാസ്സ് എന്ത് ചെയ്യണം

ഗ്ലാസ്സ് എന്ത് ചെയ്യണം

നെഗറ്റീവ് എനര്‍ജി കൊണ്ട് നിറഞ്ഞ ഗ്ലാസ്സിനെ ഒരിക്കലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇതിലെ വെള്ളം ഒഴുകുന്ന വെള്ളത്തില്‍ കളയുന്നതാണ് ഉത്തമം.ലേഡീസ് ഓണ്‍ലി,ഭര്‍ത്താവിന്റെ അനാശാസ്യം പിടിയ്ക്കാം

നെഗറ്റീവ് എനര്‍ജി ഇല്ലെങ്കില്‍

നെഗറ്റീവ് എനര്‍ജി ഇല്ലെങ്കില്‍

നെഗറ്റീവ് എനര്‍ജി ഇല്ലെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഗ്ലാസ്സിലെ വെള്ളത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാകില്ല. അത് തെളിഞ്ഞ് തന്നെ ഉ്ണ്ടാകും.

എപ്പോഴൊക്കെ ചെയ്യാം

എപ്പോഴൊക്കെ ചെയ്യാം

വീട്ടില്‍ എവിടെയൊക്കെ നെഗറ്റീവ് എനര്‍ജി ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുവോ അവിടെയെല്ലാം ഈ പരീക്ഷണം ആവര്‍ത്തിയ്ക്കാവുന്നതാണ്.

Read more about: insync life
English summary

how to detect negative energy

Here are some simple method to detect negative energy easily, take a look
Story first published: Wednesday, July 11, 2018, 22:45 [IST]
X
Desktop Bottom Promotion