Just In
Don't Miss
- News
ഉന്നാവോ സംഭവം: ശവസംസ്കാരം ഞായറാഴ്ച രാവിലെ, അടക്കം ചെയ്യും, സ്മാരകം നിർമ്മിക്കാനും പദ്ധതി!
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ചുവന്ന തുണിയിലെ ഉപ്പുകിഴി:നെഗറ്റീവ് ഊര്‍ജം പോകും
നമ്മെ ചുറ്റിപ്പറ്റി രണ്ടു തരം എനര്‍ജിയുണ്ട്. പൊസറ്റീവും നെഗറ്റീവും. പൊസറ്റീവിറ്റി നല്കുന്നു പൊസറ്റീവ് എനര്‍ജി. നമ്മുടെ ജീവിതത്തിലും വീട്ടിലും ചുറ്റുപാടിലും മനസിലുമെല്ലാം. നെഗറ്റീവിറ്റി മറിച്ചുള്ള ഫലം.
നമ്മുടെയൊക്കെ വീട്ടില്‍ പലപ്പോഴും നാമറിയാതെ തന്നെ നെഗറ്റീവ് എനര്‍ജിയുണ്ടാകാറുണ്ട്. പലപ്പോഴും നമുക്കു കാരണമില്ലാതെ ദേഷ്യം വരിക, പരസ്പരം വഴക്കുകളുണ്ടാകുക, വീട്ടിലുള്ളപ്പോള്‍ മനസമാധാനം ഇല്ലാതിരിയ്ക്കുക, എന്തു ചെയ്താലും തടസങ്ങള്‍ തുടങ്ങി പല ലക്ഷണങ്ങളും കാണാം.
വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാന്‍ പല വഴികളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. ഉപ്പു കൊണ്ട് പല വിധത്തിലും നെഗറ്റീവ് ഊര്‍ജത്തെ പടിയ്ക്കു പുറത്താക്കാന്‍ സാധിയ്ക്കും.
നെഗറ്റീവിറ്റി ഒഴിവാക്കാന്‍ എല്ലായ്പ്പോഴും നല്ലതു കല്ലുപ്പാണ്. ഇതാണ് പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന വിദ്യ. ഇതല്ലെങ്കില്‍ റോക്ക് സാള്‍ട്ട്.
വീട്ടിലെ നെഗററീവ് ഊര്‍ജം ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ.

ചുവന്ന തുണിയില്‍ ഉപ്പ്
ചുവന്ന തുണിയില്‍ ഉപ്പ് ഇതിനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഉപയോഗിയ്ക്കാത്ത നല്ല വൃത്തിയുള്ള ചുവന്ന തുണിയെടുക്കുക. പട്ടിന്റെ തുണിയെങ്കില്‍ കൂടുതല്‍ നല്ലത്. ഇതില്‍ അല്പം ഉപ്പു കിഴി പോലെ കെട്ടി വീട്ടില്‍ ഏതെങ്കിലും മൂലയില്‍ കെട്ടിത്തൂക്കുകയോ വയ്ക്കുകയോ ചെയ്യാം. ഈ വഴി വീട്ടില്‍ മാത്രമല്ല, ഓഫീസിലും നെഗറ്റീവ് ഊര്‍ജം അനുഭവപ്പെടുന്ന എവിടെ വേണമെങ്കിലും വയ്ക്കാം.

വീടിന്റെ
വീടിന്റെ നാലു മൂലകളിലോ അതോ മുറികളുടെ നാലു മൂലകളിലോ ഇടുക. ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും മറ്റാരെങ്കിലും താമസിച്ച വീട്ടിലേയ്ക്കു മാറിത്താമസിയ്ക്കുമ്പോള് ഇത് അത്യാവശ്യം.

ഉപ്പു വെള്ളം
ഉപ്പു വെള്ളം വീട്ടിലും ചുറ്റുപാടുമെല്ലാം തളിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജത്തെ പുറത്താക്കാനുള്ള നല്ലൊരു വഴിയാണ്.

നമ്മുടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം
നമ്മുടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം കളയാനും വഴിയുണ്ട്. അര ബക്കറ്റ് വെള്ളത്തില്‍ റോക്ക് സാള്‍ട്ടിട്ട് ഇതില്‍ കാലിറക്കി വയ്ക്കുക. നെഗറ്റീവ് ഊര്‍ജം പോകണമെന്നു പ്രാര്‍ത്ഥിയ്ക്കുകയും ആഗ്രഹിയ്ക്കുകയും ചെയ്യുക. രണ്ടു കാലുകള്‍ക്കിടയില്‍ 2, 3 സെന്റീമീറ്റര്‍ ദൂരം വേണം. ഇതു നെഗറ്റീവ് ഊര്‍ജം നീങ്ങാനാണ്.

10-15 മിനിറ്റ് കാല് ഇതേ രീതിയില്‍ വയ്ക്കുക. പിന്നീട് മാറ്റാം. കൂടുതല്‍ സമയമായാല്‍ വെള്ളത്തിലേയ്ക്കു പോയ നെഗറ്റീവ് ഊര്‍ജം ശരീരത്തിലേയ്ക്കു തിരിച്ചു കയറും. പിന്നീട് ഈ വെള്ളം ക്ലോസറ്റില്‍ ഫ്ളഷ് ചെയ്തു കളയാം. ബക്കറ്റ് നല്ല വെള്ളം കൊണ്ടു കഴുകി വയ്ക്കുക.

നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട്
നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇത് നല്ലതുതന്നെ.

വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു
ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട് വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നതിനനുസരിച്ചു വീണ്ടും നിറച്ചു വയ്ക്കണം.

വിനെഗര്‍
ഒരു ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. അല്പ്ം കൂടുതല്‍ ഉപ്പും ഇടണം. ഉപ്പ് അലിഞ്ഞുചേരാത്തത്ര അളവില്‍ എടുക്കണം. ഇതു മുറിയില്‍ വച്ച് പിറ്റേന്ന് കളയാം. ഏതെങ്കിലും മുറിയില്‍ നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നിയാല്‍ ഈ വഴി ചെയ്യാം.