Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുഖ ലക്ഷണം നോക്കി സ്ത്രീയെ അറിയാം
മുഖ ലക്ഷണം നോക്കി സ്ത്രീയെ അറിയാം
ഒരാളെ കുറിച്ചു പറയാന്‍ സഹായകമായ പല വഴികളും ശാസ്ത്രങ്ങള്‍ വിശദീകരിയ്ക്കുന്നുണ്ട്. ജ്യോതിഷം, സാമുദ്രിക ശാസ്ത്രം തുടങ്ങിയ പല ശാഖകളും ഇതിന് തുണയായി വര്ത്തിയ്ക്കുന്നുമുണ്ട്.
ഇത്തരം ലക്ഷണ ശാസ്ത്രങ്ങളില്‍ മുഖ ലക്ഷണം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. സാമുദ്രിക ശാസ്ത്രത്തിലെ ഒരു ഭാഗമാണ് ഇതെന്നു പറയാനം. ഇതനസുരിച്ച് മുഖം നോക്കി ഒരാളെക്കുറിച്ചു പല കാര്യങ്ങളും വിലയിരുത്താം.
മുഖലക്ഷണം നോക്കി ഒരു സ്ത്രീ നല്ലതോ ചീത്തയോ എന്നു വരെ വിശദീകരിയ്ക്കാന്‍ സാധിയ്ക്കും. മുഖത്തിന്റെ ആകൃതി നോക്കിയാണ് ഇതെക്കുറിച്ചു പ്രത്യേകിച്ചും വിവരിയ്ക്കുന്നത്. മുഖലക്ഷണ പ്രകാരം ഒരു സ്ത്രീ നല്ലവളോ ചീത്തയോ എന്നെങ്ങനെ അറിയാമെന്നു നോക്കൂ,

വട്ടമുഖമാണെങ്കില്‍
സ്ത്രീയുടെ മുഖം വട്ടമുഖമാണെങ്കില്‍ അറിവുള്ള സ്ത്രീയെന്നര്ത്ഥം. എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്ക് പൊതുവെ കരുണ കുറവുമായിരിയ്ക്കുമെന്നു ലക്ഷണശാസ്ത്രം പറയുന്നു. വട്ടമുഖമെന്നാല് ഏകദേശം താമരയിലയുടെ ആകൃതി എന്നു പറയാം

ചന്ദ്രബിംബം പോലുള്ള വട്ടമുഖം
ചന്ദ്രബിംബം പോലുള്ള വട്ടമുഖം എന്നൊക്കെ പൊതുവേ പറയാറുണ്ട്. ഇത്തരം മുഖം ലക്ഷണ പ്രകാരം ദോഷമാണ്. ഇത്തരം സ്ത്രീകള്‍ ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്നവരും പര പുരുഷനെ തേടിപ്പോകുന്നവരുമാണെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.

ഇരുണ്ട പ്രസരിപ്പുള്ള വട്ടമുഖമുള്ള സ്ത്രീകള്‍
ഇരുണ്ട പ്രസരിപ്പുള്ള വട്ടമുഖമുള്ള സ്ത്രീകള്‍ പൊതുവേ മറ്റു സ്ത്രീകളോട് അസൂയയുള്ളവരാകും. ഇവര്‍ക്ക് അധികാര താല്പര്യങ്ങളും കൂടും.

ഓവല്‍ ഷേപ്പിലുള്ള മുഖം
ഓവല്‍ ഷേപ്പിലുള്ള മുഖം, അതായത് കോഴിമുട്ടയുടെ ആകൃതിയിലുള്ള മുഖമാണ് സ്ത്രീകള്‍ക്ക് ലക്ഷണ യുക്തമായ മുഖം എന്നു പറയണം. ഇത്തരം മുഖമുള്ള സ്ത്രീകള്‍ നല്ല കുടുംബത്തില്‍ പിറന്നവരും ഉയര്‍ന്ന സ്ഥാനത്തുള്ള ഭര്‍തൃ യോഗമുള്ളവരും സാമ്പത്തിക ഭദ്രയുള്ളവരുമാകും. ഇതേ ആകൃതിയില്‍ ഇരുണ്ട മുഖമുള്ള സ്ത്രീകള്‍ ദാനം ചെയ്യാന്‍ മനസുള്ളവരും കുട്ടികളോടും ബന്ധുക്കളോടും സ്നേഹമുള്ളവളുമാകും. എന്നാല്‍ സ്വന്തം ഭര്‍ത്താവിനോട് കലഹിയ്ക്കുന്ന പ്രകൃതവുമാകും.

ത്രികോണാകൃതിയിലുള്ള മുഖമെങ്കില്‍
ത്രികോണാകൃതിയിലുള്ള മുഖമെങ്കില്‍ അഹങ്കാരവും തന്നിഷ്ടവും കൂടിയ സ്ത്രീയാകുമെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.

നീണ്ട മുഖമുള്ള സ്ത്രീയെങ്കില്‍
നീണ്ട മുഖമുള്ള സ്ത്രീയെങ്കില്‍ ദാരിദ്ര്യമായിരിയ്ക്കും ഫലം. ഇവര്‍ സുഖസൗകര്യങ്ങളില്‍ താല്പര്യപ്പെടുന്നവരുമാകും. അതായാത് ആര്‍ഭാട ജീവിതത്തില്‍ താല്പര്യമുള്ളവര് എന്നര്‍ത്ഥം.



Click it and Unblock the Notifications
