Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സൂക്ഷിച്ച് നോക്കൂ, എത്ര വിവാഹ രേഖകളുണ്ട് കൈയ്യില്‍
സന്തോഷകരമായ കുടുംബ ജീവിതം എന്നത് ഒരു ലോട്ടറിയാണ്. എല്ലാവര്ക്കും ഒരിക്കലും സന്തോഷകരമായ ഒരു ജീവിതം ലഭിക്കണം എന്നില്ല. ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് കൈയ്യിലുണ്ടാവുന്ന ഈ രേഖകളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നു. വിവാഹ രേഖ നോക്കി എത്ര വിവാഹം വരെ കഴിക്കാന്‍ നിങ്ങള്‍ക്ക് യോഗമുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിലര്‍ രണ്ടിലധികം വിവാഹങ്ങള്‍ കഴിക്കുന്നു. ഇതെല്ലാം ഇവരുടെ വിവാഹ രേഖകളില്‍ വരുന്ന മാറ്റങ്ങളുടെ ഫലമായാണ്. വിവാഹ രേഖ ജീവിതത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്.
ചിലരില്‍ വിവാഹ രേഖകള്‍ തെളിയുന്നില്ല, ചിലരിലാകട്ടെ ഒന്നിലധികം വിവാഹ രേഖകള്‍ ഉണ്ടാവുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വിവാഹത്തെക്കുറിച്ചും വിവാഹത്തിന്റെ എണ്ണത്തെക്കുറിച്ചും തന്നെയാണ്. നിങ്ങളുടെ വിവാഹ രേഖകള്‍ നോക്കിയാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്തൊക്കെയാണത് എന്ന് നോക്കാം. വിവാഹ യോഗമുണ്ടോ, എത്ര വിവാഹം കഴിക്കുന്നതിനുള്ള യോഗമുണ്ട് എന്ന കാര്യമെല്ലാം നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൈയ്യിലെ മംഗല്യ രേഖയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

മുറിഞ്ഞ് പോയ വിവാഹ രേഖ
നിങ്ങളുടെ വിവാഹ രേഖ മുറിഞ്ഞ് പോയതു പോലെയാണോ കാണപ്പെടുന്നത്? എന്നാല്‍ വിവാഹ ശേഷം വിവാഹ മോചനത്തിനുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ മുറിഞ്ഞ വിവാഹ രേഖകളുടെ എണ്ണമനുസരിച്ച് വിവാഹ മോചനത്തിന് ശേഷം വീണ്ടും വിവാഹം കഴിക്കുന്നതിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

രണ്ട് വരകള്‍ ഒരു പോലെയെങ്കില്‍
ഒരേ അകലത്തില്‍ ഒരു നീളത്തില്‍ രണ്ട് പാരലല്‍ രേഖകള്‍ നിങ്ങളുടെ കൈയ്യില്‍ വിവാഹ രേഖയായി ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ രണ്ട് വിവാഹം കഴിക്കും എന്നാണ്. എന്നാല്‍ വിവാഹ ശേഷം രണ്ട് ഭാര്യമാരും രണ്ടിടത്തായി നില്‍ക്കുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രേഖകള്‍ വളരെയധികം ശ്രദ്ധിക്കുക. എങ്കിലും സംതൃപ്തമായ കുടുംബ ജീവിതം ആയിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്.

ഒരു രേഖ ചെറുതും ഒരു രേഖ വലുതുമെങ്കില്
വിവാഹ രേഖയില്‍ ഒരു രേഖ വലുതും ഒരു രേഖ ചെറുതുമായി പാരലല്‍ ആയി നിലനില്ക്കുന്നുണ്ടെങ്കില് അതിനര്‍ത്ഥം വിവാഹ ശേഷവും നിങ്ങള്‍ക്ക് വിവാഹേതര ബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധമായിരിക്കും ആ അവിഹിതം എന്നതാണ് സത്യം.

ഒറ്റരേഖയാണെങ്കില്
ഹൃദയരേഖയോട് മുട്ടി ഒറ്റരേഖയാണ് വിവാഹ രേഖയെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സന്തോഷകരമല്ലാത്ത ഒരു വിവാഹ ബന്ധമായിരിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല വിവാഹ മോചനത്തിനുള്ള സാധ്യതയും ഇതിലൂടെ സൂചിപ്പിക്കുന്നു. ഇതിന്റെയര്‍ത്ഥം വിവാഹ മോചനത്തിലേക്ക് അടുക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ് എന്നത് തന്നെയാണ്.

നാലില്‍ കൂടുതല്‍ രേഖകളെങ്കില്‍
നിങ്ങളുടെ കൈയ്യില്‍ നാലില്‍ കൂടുതല്‍ രേഖകളാണ് ഉള്ളതെങ്കില്‍ അതിനര്‍ത്ഥം നിങ്ങളൊരു ചഞ്ചല മനസ്സുള്ള വ്യക്തിയായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഓപ്പോസിറ്റ് സെക്സിനോട് വളരെയധികം താല്‍പ്പര്യം കൂടിയ വ്യക്തിയും ആയിരിക്കും. വിവാഹത്തിന് ശേഷവും പല ബന്ധങ്ങളും തുടര്‍ന്ന് കൊണ്ട് പോവുന്നതിന് ഇവര്‍ ശ്രമിക്കുന്നു.



Click it and Unblock the Notifications
