Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
ജനനത്തീയതി പ്രകാരം 2019 നിങ്ങള്‍ക്കെങ്ങനെ
ജനനത്തീയതി പ്രകാരം 2019 നിങ്ങള്‍ക്കെങ്ങനെ
പുതു വര്‍ഷത്തിലേയ്ക്ക് നാം അടുത്തു കൊണ്ടിരിയ്ക്കുകയാണ്. രണ്ടു മാസങ്ങള്‍ മാത്രമാണ് 2018 വിട്ടു 2019ലേയ്ക്കു കാലെടുത്തു വയ്ക്കാന്‍ ഉള്ളത്.ലോകമെമ്പാടും പുതു വര്‍ഷത്തെ എതിരേല്‍ക്കുന്നത് ആശയോടും പ്രതീക്ഷയോടും സന്തോഷത്തോടെയുമാണ്. ഇതിനിടയില്‍ ചില്ലറ ആശങ്കകളോടെ പുതു വര്‍ഷത്തെ വരവേല്‍ക്കുന്ന ചിലരുമുണ്ടാകും.
എല്ലാ വര്‍ഷത്തേയും പോലെ പുതു വര്‍ഷം നല്ല മാറ്റങ്ങളുമായി നമ്മുടെ ജീവിതത്തില്‍ എത്തണമെന്നാകും, നമ്മുടെ ആഗ്രഹം. നല്ലതുകള്‍ നടക്കണം, സ്വപ്‌നങ്ങള്‍ നിറവേറണം, ഇങ്ങനെ പോകും, ഇത്തരം ആഗ്രഹങ്ങള്‍.
പുതുവര്‍ഷം അതായത് 2019 നമുക്കോരോരുത്തര്‍ക്കും ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയാന്‍, എന്തെല്ലാം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൊണ്ടു വരുമെന്നറിയാന്‍ സംഖ്യാ ശാസ്ത്രം സഹായിക്കും. അതും ഡേറ്റ് ഓഫ് ബര്‍ത്ത് അഥവാ ജനനത്തീയതി നോക്കി.സംഖ്യാ ശാസ്ത്രം അഥവാ ന്യൂമറോളജി പ്രകാരമാണ് ഇതു കണക്കാക്കുന്നത്.
ജനിച്ച മാസവും വര്‍ഷവും ഡേറ്റുമെല്ലാം കൂട്ടിയാണ് നമ്മുടെ സംഖ്യ കണ്ടെത്തുക. അതായത് 1995 മാര്‍ച്ച് 23 നു ജനിച്ചു എന്നിരിയ്ക്കട്ടെ, 1+9+9+3+2+3 എന്ന അക്കങ്ങള്‍ കൂട്ടിക്കിട്ടി ലഭിയ്ക്കുന്ന ആകെത്തുകയാണ് സംഖ്യ. ഇത് കൂട്ടിക്കിട്ടുന്നത് 27. 2, 7 കൂട്ടിക്കിട്ടുന്നത് 9. അപ്പോള്‍ സംഖ്യ 9. ഇതു പ്രകാരം എല്ലാവരുടേയും സംഖ്യ 1-9 വരെയുളള ഏതെങ്കിലും സംഖ്യകളാകും.
നിങ്ങളുടെ ഡേറ്റ് ഓഫ് ബര്‍ത്ത് കൂട്ടി നോക്കി നിങ്ങളുടെ സംഖ്യ ഏതെന്നു കണ്ടെത്തുക. ഇതു പ്രകാരം 2019 നിങ്ങള്‍ക്ക് എങ്ങനെ എന്നതിനെക്കുറിച്ചറിയുകയും ചെയ്യാം.

1
1 എന്നതാണ് സംഖ്യയെങ്കില്‍ പൊതുവേ ഭാഗ്യ വര്‍ഷമാകും. പ്രത്യേകിച്ചും ബന്ധങ്ങളുടെ കാര്യത്തില്‍. പ്രണയിക്കുന്നവര്‍ക്ക വിവാഹ യോഗം, പ്രണയിക്കാത്തവര്‍ക്ക പ്രണയിക്കാനുള്ള സാധ്യത, വിവാഹം കഴിച്ചവര്‍ക്ക് കൂടുതല്‍ സന്തോഷകരമായ ദാമ്പത്യം എന്നിവയെല്ലാമാണ് ഫലം. പ്രത്യേകിച്ചും 2019ന് അവസാനത്തോടെ. ജോലി നോക്കുന്നവര്‍ക്ക് ജോലിയ്ക്കുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പാര്‍ട്‌സനര്‍ഷിപ്പിലൂടെ ഭാഗ്യത്തിനും സാധ്യത കാണുന്നു.

2
2 ആണ് സംഖ്യയായി വരുന്നതെങ്കില്‍ ഇത്തരക്കാര്‍ക്ക് ഈ വര്‍ഷം ഉയര്‍ച്ചയും താഴ്ച്ചയുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. എങ്കിലും വര്‍ഷാവസാനം നല്ലതാകും. ജോലിയിലെ വിജയങ്ങള്‍ അഹങ്കാരത്തിന് ഇട നല്‍കാതെ സൂക്ഷിയ്ക്കുക. ഇതു പോലെ കുടുംബവുമായി കൂടുതല്‍ സമയം ചെലഴിയ്ക്കാനും അടുപ്പം വളര്‍ത്താനും ശ്രമിയ്ക്കുക. പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് നല്ല പങ്കാളിയെ ലഭിയ്ക്കാനും സാധ്യതയുണ്ട്.

3
3 ആണു സംഖ്യയെങ്കില്‍ 2019 നിങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന വര്‍ഷമാകും. ദേഷ്യം നിങ്ങളെ നിയന്ത്രിയ്ക്കാതെ നിങ്ങള്‍ ദേഷ്യത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക. കരിയറില്‍ പ്രൊമോഷനും സാമൂഹ്യ ജീവിതത്തില്‍ വളര്‍ച്ചയ്ക്കും സാധ്യതയുണ്ട്. ഏറെക്കാലമായി പ്ലാന്‍ ചെയ്തിരുന്ന യാത്ര നടപ്പാക്കാന്‍ കഴിയുന്ന വര്‍ഷം കൂടിയാണ്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതായും കാണുന്നു.

4
4 ആണ് സംഖ്യയെങ്കില്‍ വ്യക്തി ബന്ധങ്ങളില്‍ ഏറെ ഉയര്‍ച്ചയുണ്ടാകുന്ന വര്‍ഷമാണ് 2019. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. വിവാഹത്തിന് അനുകൂലമായ വര്‍ഷമാണ് ഇത്. സ്വന്തം ബിസിനസ് ഉള്ളവര്‍ക്ക് ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങള്‍ നല്ലതാകും. മറ്റു ജോലിക്കാര്‍ക്ക് സാമ്പത്തിക ലാഭത്തിനുളള അവസരവുമുണ്ടാകും. നിങ്ങള്‍ക്ക് മനസുഖം തോന്നുന്നില്ലെങ്കില്‍, മൂഡിയെങ്കില്‍ കൂട്ടുകാരും കുടുംബക്കാരുമായുള്ള അടുപ്പം ഇതിനു പരിഹാരമാകും.

5
5 ആണ് സംഖ്യയെങ്കില്‍ പ്രൈവറ്റ് ജോലിയുള്ളവര്‍ക്ക് ഏറെ നല്ല വര്‍ഷമാകും. പൂര്‍ണ ബോധ്യമില്ലാതെ വലിയ തുകകള്‍ എവിടെയും നിക്ഷേപിയ്ക്കാതിരിയ്ക്കുക. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ സ്‌ട്രെസുണ്ടാക്കുമെങ്കിലും വര്‍ഷത്തിന്റെ അവസാനത്തോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമാകും. പങ്കാളിയുമായുള്ള യാത്രകള്‍ നിങ്ങള്‍ക്കു സന്തോഷം നല്‍കും. പൊസറ്റീവിറ്റിയോടെ തല ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങാവുന്ന വര്‍ഷമാണ്.

6
6 ആണ് സംഖ്യയെങ്കില്‍ ഈ വര്‍ഷം പലതും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സമയമാണ്. ജോലിയ്ക്കു വേണ്ടി വിദേശ യാത്രകള്‍ നടത്താനുളള സാധ്യതയുണ്ട്. നല്ലൊരു പങ്കാളിയ്ക്കു വേണ്ടി തിരയുന്നവര്‍ക്ക് ഇതിനുളള സാധ്യതയുണ്ട്. പഴയ കൂട്ടുകാര്‍ വീണ്ടും തേടിയെത്തിയേക്കും. സാമ്പത്തിക ലാഭത്തിന് വിവിധ വഴികള്‍ തെളിയുമെങ്കിലും ഇവയെല്ലാം സുരക്ഷിതമാണോയെന്നു കൂടി ഉറപ്പു വരുത്തിയ ശേഷം പ്രവര്‍ത്തിയ്ക്കുക.

7
7 ആണ് സംഖ്യയെങ്കില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകുന്ന വര്‍ഷമാണിത്. തുടക്കം നല്ലതാകുമെങ്കിലും ഏപ്രില്‍ അവസാനത്തോടെ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള വര്‍ഷമാണ്. പ്രത്യേകിച്ചും വൈകാരികമായി. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായം ഈ അവസരത്തില്‍ തേടുന്നതു ഗുണം ചെയ്യും. പ്രണയമുള്ളവര്‍ക്ക് വിവാഹത്തിലെത്തിയ്ക്കാവുന്ന വര്‍ഷമാണിത്.

8
8 സംഖ്യയായി വരുന്നവര്‍ക്ക് 2019 നല്ലതും മോശവുമായി ധാരാളം സര്‍പ്രാസുകളുടെ വര്‍ഷമാണ്. സ്വന്തം ബിസിനസുള്ളവര്‍ക്കും മറ്റു കമ്പനിയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍ക്കും പ്രശ്‌ന സാധ്യതയുള്ള വര്‍ഷം. എന്നാല്‍ സമചിത്തതയോടെ നേരിട്ടാല്‍ പ്രശ്‌ന പരിഹാരവുമുണ്ട്. ജോലിയില്‍ ശത്രുവാകുന്ന ആള്‍ വര്‍ഷാവസാനത്തോടെ മിത്രവുമാകും.

9
9 എന്ന സംഖ്യയെങ്കില്‍ വിവാഹത്തിനു ശ്രമിയ്ക്കുന്നവര്‍ക്ക് അനുകൂല വര്‍ഷമാണ്. വിവാഹം കഴിഞ്ഞവര്‍ക്ക് പങ്കാളിയുമായി കൂടുതല്‍ അടുപ്പമുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള അടുപ്പത്തില്‍ സന്തോഷം കണ്ടെത്താനാകും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. എങ്കിലും നിങ്ങളുടെ അഭ്യദയകാംഷികള്‍ എന്ന രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നവരെ കണ്ണുമടച്ചു വിശ്വസിയ്ക്കാതെ ശ്രദ്ധിയ്ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണ്ട സമയമാണ്.

പുതു വര്‍ഷത്തെ നിറഞ്ഞ നന്മകളോടെയും നല്ല മനസോടെയും
പുതു വര്‍ഷത്തെ നിറഞ്ഞ നന്മകളോടെയും നല്ല മനസോടെയും പ്രവൃത്തികളോടെയും വരവേല്‍ക്കാം. നമ്മുടെ ചിന്തകളും പ്രവൃത്തികളും തന്നെയാണ് നമുക്കു പലപ്പോഴും നന്മയും തിന്മയും വരുത്തുന്നത്.



Click it and Unblock the Notifications











