Latest Updates
-
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ!
വീട്ടിലെ നെഗറ്റീവ് ഊര്‍ജം പോകാന്‍ മഞ്ഞള്‍
വീട്ടിലെ നെഗറ്റീവ് ഊര്‍ജം പോകാന്‍ മഞ്ഞള്‍
നമ്മുടെ വീട്ടിലും ചുറ്റുപാടിലുമെല്ലാം നിരന്തരമായ ഊര്‍ജ പ്രവാഹമുണ്ട്. നമ്മുടെ ശരീരത്തിലും അതുണ്ട്. രണ്ടു തരം ഊര്‍ജങ്ങളാണ് ശരീരത്തിലും പുറത്തും നിറഞ്ഞു നില്‍ക്കുന്നത്. നെഗറ്റീവ് ഊര്‍ജവും പൊസറ്റീവ് ഊര്‍ജവും.
പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നെഗറ്റീവ് ഊര്‍ജം നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നത്. പൊസറ്റീവ് ഊര്‍ജം പൊസറ്റീവായ ഫലങ്ങളും. നെഗറ്റീവ് ഊര്‍ജം നമ്മുടെ മനസിനേയും ശരീരത്തയും ചുറ്റുപാടുകളേയുമെല്ലാം വളരെ മോശമായ രീതിയില്‍ തന്നെ ബാധിയ്ക്കും. പൊസറ്റീവ് ഊര്‍ദം നല്ല ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പൊസറ്റീവ് ഊര്‍ജമുള്ള ഒരാള്‍ക്ക് തങ്ങളുടെ ഊര്‍ജം മറ്റുള്ളവരിലേയ്ക്കു കൂടി പങ്കു വയ്ക്കാനുള്ള കഴിവുമുണ്ടാകും.
വീട്ടില്‍ നെഗറ്റീവ് ഊര്‍ജമെങ്കില്‍ പല വിധത്തിലാണ് അതു ബാധിയ്ക്കുക. വീട്ടില്‍ വഴക്കായും കുടുംബാംഗങ്ങള്‍ക്കിടയിലെ സ്വരച്ചേര്ച്ചയില്ലായ്മയായും പല തരം പ്രശ്നങ്ങളായും ആരോഗ്യപരമായ പ്രശ്നങ്ങളാലും സമാധാനമില്ലായ്മയായുമല്ലൊം ഇത് ബാധിയ്ക്കും.
വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ പല തരം വഴികളുണ്ട്. ഇത്തരത്തിലുള്ള ഒരു വഴിയെക്കുറിച്ചറിയൂ, പാചകത്തിനും ഇതുപോലെ ചര്‍മസംരക്ഷണത്തിനുമെല്ലാം ഉപയോഗിയ്ക്കുന്ന മഞ്ഞളാണ് ഇതിനു സഹായിക്കുന്നത്.

മഞ്ഞള്‍
ഹൈന്ദവ വിശ്വാസ പ്രകാരം മഞ്ഞള്‍ പൂജകള്‍ക്ക് ഏറെ പ്രധാന്യമുളള ഒന്നാണ്. ദോഷങ്ങള്‍ മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് പൊതുവേയുള്ള വിശ്വസം. ഇതുകൊണ്ടുതന്നെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ പല വിധത്തിലും മഞ്ഞള്‍ ഉപയോഗിയ്ക്കുന്നു.

മഞ്ഞള്‍
മഞ്ഞള്‍ തന്നെ പല നിറത്തിലും ലഭിയ്ക്കും. നല്ല മഞ്ഞ നിറമുള്ളതുണ്ട്, ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമുള്ള മഞ്ഞളുമുണ്ട്. മഞ്ഞ നിറമുള്ള മഞ്ഞള്‍ വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഓറഞ്ച് നിറമുള്ള മഞ്ഞള്‍ ചൊവ്വയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതു കൊണ്ടു തന്നെ ഇതേ നിറത്തിലെ മഞ്ഞള്‍ അതാതു ഗ്രഹങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുവെന്നു വേണം, പറയാന്‍.

സ്ത്രീകള്‍
സ്ത്രീകള്‍ മഞ്ഞള്‍വെള്ളം കുടിയ്ക്കുന്നത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വിവാഹ ജീവിതത്തിലെ നെഗറ്റീവ് ഊര്‍ജം കളയാന്‍ ഇത് നല്ലതാണ്.

കുളി കഴിഞ്ഞ ശേഷം
കുളി കഴിഞ്ഞ ശേഷം നെറ്റിയില്‍ മഞ്ഞള്‍ തിലകം തൊടുന്നതു നല്ലതാണ്. ഇത് സംസാരിയ്ക്കാനുള്ള കരുത്തു നല്‍കുമെന്നാണ് വിശ്വാസം. മാത്രമല്ല, ഇത് വിശുദ്ധിയെ സൂചിപ്പിയ്ക്കുന്നു.

മഞ്ഞള്‍ ധരിയ്ക്കുന്നത്,
മഞ്ഞള്‍ ധരിയ്ക്കുന്നത്, മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ മുത്തുകള്‍ ധരിയ്ക്കുന്നതും മന്ത്രം ചൊല്ലുന്നതുമെല്ലാം ബുദ്ധിയും അറിവും വര്‍ദ്ധിപ്പിയ്ക്കും.

ദേഹത്തു മഞ്ഞള്‍ പുരട്ടുന്നതും മഞ്ഞള്‍ ധരിയ്ക്കുന്നതുമെല്ലാം നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ഇത് ബ്ലാക് മാജിക്കില്‍ നിന്നും മോചനം നല്‍കും. ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്താനും ഇതു സഹായിക്കും.

മഞ്ഞള്‍ കിഴി കെട്ടി
മഞ്ഞള്‍ കിഴി കെട്ടി വീട്ടില്‍ സൂക്ഷിയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം പുറന്തള്ളാനുള്ള മറ്റൊരു വഴിയാണ്. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുള്ള ഒരു വഴി കൂടിയാണ് ഇത്.



Click it and Unblock the Notifications