Latest Updates
-
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും
ഏതു നെഗറ്റീവ് എനര്‍ജിയും പടിയ്ക്കു പുറത്ത്
ഏതു നെഗറ്റീവ് എനര്‍ജിയും പടിയ്ക്കു പുറത്ത്
നമ്മെ സ്വാധീനിയ്ക്കുന്ന എനര്‍ജി രണ്ടു തരത്തിലുണ്ട്. നെഗറ്റീവ് എനര്‍ജിയും പൊസറ്റീവ് എനര്‍ജിയുമാണ്. നമ്മുടെ ചുറ്റിലും നമുക്കുള്ളിലുമെല്ലാം ഈ എനര്‍ജി പ്രാഹമുണ്ട്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നല്ല ഊര്‍ജം അല്ലെങ്കില്‍ നല്ല ഫലം നല്‍കുന്ന ഒന്നാണ് പൊസററീവ് എനര്‍ജി. മോശം ഫലം നല്‍കുന്നത് നെഗറ്റീവ് എനര്‍ജിയും.
നമ്മുടെ ചുററിലോ വീട്ടിലോ ഉള്ള നെഗറ്റീവ് എനര്‍ജി മാത്രമല്ല, നമുക്കുളളിലും നെഗററീവ് ഊര്‍ജ പ്രവാഹമുണ്ട്. ഇതാണ് മോശം ചിന്തകളായും മൂഡു മാറ്റമായുമെല്ലാം നമ്മെ ബാധിയ്ക്കുന്നതും.
മററു പല വിദ്യകള്‍ ഉപയോഗിയ്ക്കാതെ തികച്ചും സിംപിളായി നമ്മിലും നമുക്കു ചുറ്റിലുമുളള ഏതു നെഗററീവ് ഊര്‍ജത്തേയും പടി കടത്തി പൊസറ്റീവ് ഊര്‍ജവും ഇതു വഴി സന്തോഷവും ഐശ്വര്യവുമെല്ലാം നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളെക്കുറച്ചറിയൂ, നിങ്ങള്‍ക്കു വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിയ്ക്കുന്നവയാണ് ഇവയെല്ലാം. നിങ്ങള്‍ക്കുള്ളിലെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കുന്ന ചില വഴികള്‍.

വൃത്തി
നല്ല എനര്‍ജിയ്ക്കു വൃത്തി ഏറെ പ്രധാനമാണ്. വളരെ മുഷിഞ്ഞ രൂപത്തില്‍ അല്ലെങ്കില്‍ ഇത്തരം ഒരു മുറിയില്‍ ഇരുന്നു നോക്കൂ. നിങ്ങള്‍ക്കു തന്നെ വല്ലാതെ മടുത്തു പോകും. നെഗറ്റീവ് ഊര്‍ജമാണ് ഇത്തരം മടുപ്പായി നിങ്ങളിലേയ്ക്കു കടന്നു വരുന്നത്. ഇത് ഒഴിവാക്കാന്‍ സ്വയമേയും ചുററിലുമെല്ലാം വൃത്തിയാക്കി വയ്ക്കുകയെന്നതാണ് ഏററവും നല്ല വഴി. വൃത്തിയായി അന്തരീക്ഷത്തില്‍ ഇരിക്കുമ്പോഴുള്ള ഊര്‍ജ പ്രവാഹ വ്യത്യാസം നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാന്‍ സാധിയ്ക്കുന്നതേയുള്ളൂ. സ്വന്തം മനസിലെ ചിന്തകളും ശുദ്ധമാക്കുക. നല്ലതു ചിന്തിയ്ക്കുക. പൊസറ്റീവായി ചിന്തിയ്ക്കുക. പൊസറ്റീവിറ്റി നിങ്ങളറിയാതെ തന്നെ നിങ്ങളിലേയ്‌ക്കെത്തുന്നത് അനുഭവിച്ചറിയാം.

കൈ കൊട്ടുക
വീടിന്റെ എല്ലാ മുക്കിലും മൂലയിലും നടന്നു കൈ കൊട്ടുക. നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ പറ്റുന്ന എളുപ്പ വഴിയാണിത്. ഇത്തരം ഒച്ച നെഗറ്റീവ് ഊര്‍ജ പ്രവാഹത്തെ പിടിച്ചു നിര്‍ത്തും. ഇല്ലെങ്കില്‍ മണിയടിയ്ക്കാം. ഇടിവെട്ടും മിന്നലുമെല്ലാം കഴിയുമ്പോള്‍ അന്തരീക്ഷിത്തില്‍ ഉണര്‍വുണ്ടാകുന്നത് നിങ്ങള്‍ അനുഭവിച്ചു കാണും. ഇല്ലേ. ആലോചിച്ചു നോക്കൂ. ഇതും ഒച്ചയിലൂടെ നെഗറ്റീവ് ഊര്‍ജം നീങ്ങുന്നു എന്നതിനു തെളിവാണ്.

സ്‌നേഹത്തിന്
സ്‌നേഹത്തിന് പൊസറ്റീവിററിയുടെ അദഭുത ശക്തിയുണ്ട്. സ്‌നേഹിയ്ക്കുക. എല്ലാറ്റിനേയും എല്ലാവരേയും. വെറുപ്പും വിദ്വേഷവും മാറ്റിക്കളയുക. കുറച്ചു നാള്‍ നീളുന്ന ജീവിതത്തില്‍ ഇതു നിങ്ങളില്‍ നെഗറ്റീവ് ഊര്‍ജം നിറയ്ക്കുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. തെളിഞ്ഞ മനസില്‍ പൊസററീവ് ഊര്‍ജം പ്രകൃതിദത്തമായി തന്നെ നിറയും. നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ അത് തിരികെ ലഭിയ്ക്കാതിരിയ്ക്കില്ല.

ചിരിയ്ക്കുക, പുഞ്ചിരിയ്ക്കുക
ചിരിയ്ക്കുക, പുഞ്ചിരിയ്ക്കുക. മുഖം കനപ്പിച്ചു നടക്കുന്നത് നെഗറ്റീവ് ഊര്‍ജം മാത്രമല്ല, സൗന്ദര്യവുമല്ല. മുഖത്തെ മസിലുകള്‍ക്ക് ഏറ്റവും നല്ലതു ചിരിയും പുഞ്ചിരിയുമെല്ലാമാണ്. പുഞ്ചിരിയ്ക്കും ചിരിയ്ക്കും നിങ്ങള്‍ക്കുള്ളില്‍ പൊസററീവിറ്റി നിറയ്ക്കാന്‍ സാധിയ്ക്കും. ലാഫിംഗ് യോഗ പോലുള്ളയ്ക്കു പുറകിലെ അടിസ്ഥാന തത്വം ഇതാണ്. നിങ്ങളുടെ ചിരിയും പുഞ്ചിരിയും മറ്റുള്ളവരിലേയ്ക്കു കൂടി പകരാന്‍ കഴിഞ്ഞാല്‍ അതു വലിയൊരു കാര്യവുമാണ്.

വീട്ടിലെ ഫര്‍ണിച്ചറുകള്‍
വീട്ടിലെ ഫര്‍ണിച്ചറുകള്‍ ഒരേ രീതിയില്‍ കിടക്കുന്നതു മടുപ്പുണ്ടാക്കും. ഇവ ഇടയ്ക്കിടെ മാറ്റി മാറ്റി ഇടുന്നത് വീടിനുള്ളിലും ഒപ്പം മനസിലും പൊസറ്റീവിറ്റി നിറയാന്‍ സഹായിക്കുന്ന ഒരു പ്രത്യേക വഴിയാണ്. ചെയ്തു നോക്കൂ, വ്യത്യാസം അറിയാം.

ചെടികള്‍
ചെടികള്‍ വീടിനു ഭംഗി മാത്രമല്ല, പൊസറ്റീവിറ്റി കൂടി നല്‍കുന്ന ഒന്നാണ്. പച്ചപ്പ് മനസിലും നല്ല ഊര്‍ജ പ്രവാഹത്തിനു സഹായിക്കുന്ന ഒന്നാണ്. ഇവ കരിഞ്ഞുണങ്ങാന്‍ അനുവദിയ്ക്കുകയുമരുത്. ഇവയെ നല്ല രീതിയല്‍ പരിപാരിയ്ക്കുന്നതിലൂടെ നിങ്ങളുടെ മനസിലും നിറയും, പൊസറ്റീവിറ്റി.

പ്രാര്‍ത്ഥന അല്ലെങ്കില്‍ മെഡിറ്റേഷന്‍
പ്രാര്‍ത്ഥന അല്ലെങ്കില്‍ മെഡിറ്റേഷന്‍, നിങ്ങളുടെ ഉളളിലേയ്ക്കു തന്നെ ചുരുങ്ങിയുളള ഈ നിമിഷങ്ങള്‍ നിങ്ങളില്‍ പൊസറ്റീവിറ്റി നിറയ്ക്കാന്‍ പറ്റിയ ഒന്നാണ്. മനസു ശാന്തമാകുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ഇത് പൊസറ്റീവ് ഊര്‍ജത്തിന്റെ ഒരു പ്രവാഹമാണ്.

ഒരു ബൗളില്‍ അല്‍പം ഉപ്പെടുത്ത്
ഒരു ബൗളില്‍ അല്‍പം ഉപ്പെടുത്ത് വീടിന്റെ വടക്കു കിഴക്കു മൂലയിലും തെക്കു പടിഞ്ഞാറു മൂലയിലും വയ്ക്കുക. ഇത് നെഗറ്റീവ് ഊര്‍ജത്തെ പുറത്താക്കാന്‍ സഹായിക്കുന്ന വിദ്യയാണ്.

കാറ്റും സൂര്യപ്രകാശവും
വീട്ടില്‍ കാറ്റും സൂര്യപ്രകാശവും കടക്കാന്‍ അനുവദിയ്ക്കുക. വീട് അടച്ചു പൂട്ടി വയ്ക്കാതെ വാതിലും ജനാലകളുമെല്ലാം തുറന്നിടുക. പൊസറ്റീവിറ്റി വീട്ടില്‍ നിറയ്ക്കാനുള്ള ഏറ്‌റവും ലളിതമായ വഴിയാണിത്.

നെഗറ്റീവ് ആയ ആളുകളെ
നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കുക. ഇത്തരക്കാര്‍ ചുറ്റിലും നിങ്ങള്‍ക്കുള്ളിയും ദോഷമേ ഉണ്ടാക്കൂ. ഇത്തരക്കാരുമായുള്ള സഹവാസം നെഗറ്റീവ് ഊര്‍ജവും. പരാതിയും പരിഭവവും പിണക്കവും കരച്ചിലും അത്യാഗ്രഹവും പരദുഷണവും ദുഷ്ടതയുമെല്ലാമുള്ളവരെങ്കില്‍ ഇത്തരക്കാരെ അകറ്റി നിര്‍ത്തുക.

വീട്ടില്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉ
വീട്ടില്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിയ്ക്കുന്നത്, നല്ല മണമുളള ചന്ദനത്തിരി കത്തിയ്ക്കുന്നത്, വിളക്കു കൊളുത്തുന്നത്, നാമം ജപിയ്ക്കുന്നത് പ്രത്യേകിച്ചും ഒരുമിച്ചുള്ള പ്രാര്‍ത്ഥന, ഒരുമിച്ചിരുന്നു ടിവി ഓഫാക്കി സന്തോഷിച്ച് ആസ്വദിച്ച് ഭക്ഷണം കഴിയ്ക്കുന്നത് എല്ലാം പൊസറ്റീവിറ്റി നിറയ്ക്കുന്ന കാര്യങ്ങളാണ്.



Click it and Unblock the Notifications











