For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ നെഗറ്റീവ് ഊര്‍ജം അറിയാന്‍ മുട്ട

വീട്ടിലെ നെഗറ്റീവ് ഊര്‍ജം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രത്യേക വിദ്യയുണ്ട്.

|

നെഗറ്റീവ് ഊര്‍ജം നമ്മെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. രണ്ടു തരം ഊര്‍ജങ്ങളുണ്ട്. ഇതില്‍ പൊസറ്റീവിറ്റി നമുക്കു നല്‍കുന്നത് പൊസറ്റീവ് ഊര്‍ജമാണ്. നമ്മിലും നമുക്കു ചുറ്റും പൊസററീവ് ഊര്‍ജം നിറയുന്നത് പൊസറ്റീവായ കാര്യങ്ങള്‍ നടക്കാനും നല്ലതാണ്.

നെഗറ്റീവ് ഊര്‍ജം എപ്പോഴും ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഇത് വീട്ടിലോ നമ്മിലോ ഉണ്ടെങ്കില്‍ ദോഷകരമായതേ നടക്കൂ.

egg

പൊസറ്റീവ്, നെഗറ്റീവ് ഊര്‍ജം തിരിച്ചറിയാന്‍ നമുക്കു പല വഴികളുമുണ്ട്. നമ്മുടെ വീട്ടില്‍ എവിടെയെങ്കിലും അല്ലെങ്കില്‍ ഓഫീസില്‍ നെഗറ്റീവ് ഊര്‍ജമുണ്ടെങ്കില്‍ ഇതു നമുക്കു തിരിച്ചറിയാന്‍ ചില പ്രത്യേക വഴികളുമുണ്ട്.

നെഗറ്റീവ് ഊര്‍ജം

നെഗറ്റീവ് ഊര്‍ജം

വീട്ടിലെ നെഗറ്റീവ് ഊര്‍ജം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രത്യേക വിദ്യയുണ്ട്. ഇതിനു വേണ്ടത് ഒരു ഗ്ലാസ് വെള്ളവും മുട്ടയുമാണ്. സാധാരണ വെള്ളവും സാധാരണ കോഴിമുട്ടയും മതിയാകും. ഇത് കണ്ടുപിടിയ്ക്കാന്‍ വളരെ എളുപ്പവുമാണ്.

ഒരു ഗ്ലാസില്‍

ഒരു ഗ്ലാസില്‍

ഒരു ഗ്ലാസില്‍ വെള്ളമെടുക്കുക. ഗ്ലാസ് നിറയെ വെള്ളം വേണം. ഇതിലേയ്ക്കു മുട്ടയിയാന്‍ പാകത്തിന് സ്ഥലവും വേണം. ഗ്ലാസ് വിസ്താരമുള്ളത് ഇല്ലെങ്കില്‍ വേറെയേതെങ്കിലും ഇതേ രീതിയിലെ പാത്രമെടുക്കാം.

മുട്ട

മുട്ട

ഗ്ലാസില്‍ വെള്ളം നിറച്ച് ഇതില്‍ മുട്ടയിടുക. മുട്ട താഴേയ്ക്കു പോകണം. ഗ്ലാസിനു താഴെ വീണു കിടക്കണം.

മുട്ടയിട്ട ഈ ഗ്ലാസ് വെള്ളം

മുട്ടയിട്ട ഈ ഗ്ലാസ് വെള്ളം

മുട്ടയിട്ട ഈ ഗ്ലാസ് വെള്ളം ഏതെങ്കിലും മുറിയില്‍ വയ്ക്കുക. പ്രത്യേകിച്ചു നെഗറ്റീവ് ഊര്‍ജമുണ്ടെന്ന് നിങ്ങള്‍ക്കു തോന്നുന്ന മുറിയില്‍. 10 മിനിറ്റു നേരം ഇത് അനക്കാതെ അവിടെത്തന്നെ വയ്ക്കണം.

10 മിനിറ്റിനു ശേഷം

10 മിനിറ്റിനു ശേഷം

10 മിനിറ്റിനു ശേഷം ഇത് എടുത്തുനോക്കുക. മുട്ട മുകളില്‍ പൊന്തിവന്നെങ്കില്‍ ആ മുറിയില്‍ നെഗറ്റീവിറ്റി ഉണ്ടെന്നാണ് അര്‍ത്ഥം. അല്‍പം പൊന്തി വന്നെങ്കില്‍ അല്‍പം നെഗറ്റീവ് ഊര്‍ജം. പൂര്‍ണമായും പൊന്തി വന്നെങ്കില്‍ ധാരാളം നെഗറ്റീവ് ഊര്‍ജം.

 മുട്ട പൊന്തി വരാതെ

മുട്ട പൊന്തി വരാതെ

ഇനി മുട്ട പൊന്തി വരാതെ ഗ്ലാസിന്റെ താഴെത്തന്നെ കിടക്കുകയാണെന്നു വയ്ക്കൂ, ഇതിനര്‍ത്ഥം പൊസറ്റീവ് ഊര്‍ജമാണ്, നെഗറ്റീവ് ഊര്‍ജമല്ലെന്നര്‍ത്ഥം. ഈ രീതി ഏതു മുറിയില്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും പരീക്ഷിയ്ക്കാം.

വീട്ടിലെ നെഗറ്റീവ് ഊര്‍ജം അറിയാന്‍ മുട്ട

ഇതല്ലാതെയും ഒരു ഗ്ലാസ് വെള്ളം കൊണ്ടും നെഗറ്റീവ് ഊര്‍ജമുണ്ടോയെന്നു തിരിച്ചറിയാം. ഇതെങ്ങനെയെന്നറിയൂ,

ഉപ്പും

ഉപ്പും

ഒരു പ്ലെയിന്‍ ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. കുറച്ച് ഉപ്പും ചേര്‍ക്കണം. ഉപ്പ ഇളക്കരുത്. അല്‍ കൂടുതല്‍, അതായത് അലിഞ്ഞു പോകാത്തിടത്തോളം അളവില്‍ വേണം.

ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍

ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍

ഇത് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നും മാറ്റി വയ്ക്കുക.24 മണിക്കൂര്‍ ശേഷം ഈ ഗ്ലാസിലെ വെള്ളം പരിശോധിയ്ക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടെന്നര്‍ത്ഥം.

പുതുതായി വീണ്ടും വെള്ളം

പുതുതായി വീണ്ടും വെള്ളം

ഇങ്ങനെയെങ്കില്‍ പുതുതായി വീണ്ടും വെള്ളം ഈ രീതിയില്‍ വയ്ക്കണം. ഉപയോഗിച്ച ഗ്ലാസെങ്കില്‍ നല്ലപോലെ കഴുകി വീണ്ടും ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ വേറെ ഗ്ലാസെടുക്കുക.

ആവര്‍ത്തിയ്ക്കുക

ആവര്‍ത്തിയ്ക്കുക

ഉപ്പ് മുകള്‍ ഭാഗത്തേയ്ക്കു വരാത്തിടത്തോളം കാലം ഈ പരീക്ഷണം ആവര്‍ത്തിയ്ക്കുക. ഉപ്പു മുകളിലേയ്ക്കു വരുന്നതിന്റെ അര്‍ത്ഥം നെഗറ്റീവ് ഊര്‍ജമുണ്ടെന്നാണ്. ഇത് ഉയര്‍ന്നു വരാതിരിയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നീങ്ങിയെന്ന സൂചനയാണ് നല്‍കുന്നത്.

Read more about: pulse life
English summary

How To Find Out Negative Energy With An EGG

How To Find Out Negative Energy With An EGG, read more to know about,
X
Desktop Bottom Promotion