Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
പണം ഇരട്ടിപ്പിയ്ക്കും വാസ്തു വിദ്യ
വാസ്തു പ്രകാരം പണം ഉണ്ടാക്കാന്‍ ചെയ്യേണ്ടുന്ന ചിലതുണ്ട്. ചില കാര്യങ്ങള്‍ ധനം നഷ്ടപ്പെടുത്തും. ഇവ കൃത
പണമുണ്ടാക്കാന്‍ ആരാണ് ആഗ്രഹിയ്ക്കാത്തത്. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മിക്കവാറും പേരും. പണം താല്പര്യമില്ലെന്നു പറയുമ്പോഴും ഇതിനായി വഴികള്‍ പലതും നോക്കുന്നവര്‍.
പണമുണ്ടാക്കാന്‍ വിശ്വാസങ്ങളുടേയും അനുഷഠാനങ്ങളുടേയും പുറകേ പോകുന്നവരുണ്ട്. ഇത് അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്നവരുമുണ്ട്.
വിശ്വാസങ്ങളില്‍ വാസ്തു പലരേയും ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. വീടു പണിയുമ്പോഴാണ് വാസ്തു വേണ്ടതെന്നു കരുതുന്നവരുണ്ട്. എന്നാല്‍ വാസ്തവത്തില്‍ വീടിന്റെ കാര്യത്തിലും സ്ഥലത്തിന്റെ കാര്യത്തിലും മാത്രമല്ല, വാസ്തു. പണത്തിന്റെ കാര്യത്തിനും ഇത് ഏറെ പ്രധാനമാണ്.
വാസ്തു പ്രകാരം പണം ഉണ്ടാക്കാന്‍ ചെയ്യേണ്ടുന്ന ചിലതുണ്ട്. ചില കാര്യങ്ങള്‍ ധനം നഷ്ടപ്പെടുത്തും. ഇവ കൃത്യമായി ചെയ്യുന്നത് ഗുണം നല്‍കും.
പണം ഉണ്ടാക്കാനും ധനഷ്ടം വരാതിരിയ്ക്കാനും ചെയ്യേണ്ടുന്ന ചില വാസ്തു ശാസ്ത്ര തത്വങ്ങളെക്കുറിച്ചറിയൂ,

പണം
വാസ്തു പ്രകാരം പണവും പണം സൂക്ഷിയ്ക്കുന്ന സ്ഥലവും ലോക്കറുമെല്ലാം വയ്ക്കേണ്ട പ്രധാന ദിക്കുകളുണ്ട്. വടക്കു ദിക്കിലേയ്ക്ക് അഭിമുഖമായി വയ്ക്കുന്നതാണ് ഇതിന് ഏറെ നല്ലത്. ഇതുപോലെ പണം വച്ചിരിയ്ക്കുന്ന മുറി പുറത്തു നിന്നു നോക്കിയാല്‍ കാണരുത്. പ്രധാന വാതിലിനു നേരെയുമാകരുത്. ഇത് ധനഷ്ടത്തിന് ഇടയാക്കും. കുബേരന്റെയും ലക്ഷ്മീദേവിയുടേയും സ്ഥാനമായ വടക്കാണ് ഇതിന് അത്യുത്തമം. പണം സൂക്ഷിച്ചിരിയ്ക്കുന്ന ലോക്കറിന് മുന്നിലായി ഒരു കണ്ണാടി വയ്ക്കുന്നതും ഗുണം ചെയ്യും.

പേഴ്സ്
പഴ്സാണ് നാം പണത്തിന്റെ പ്രധാന കേന്ദ്രമായി കാണുന്നത്. ഇതുകൊണ്ടുതന്നെ പേഴ്സിന്റെ നിറമടക്കമുള്ള കാര്യങ്ങളിലും വാസ്തുവുണ്ട്. പേഴ്സ് കീറിയതാകരുത്. ഉപയോഗിച്ചിരുന്ന പേഴ്സ് വേറെ ആള്‍ക്കു നല്‍കരുത്. വേറെ ആള് ഉപയോഗിച്ച പേഴ്സ് വേണ്ട. പേഴ്സില്‍ ഒരു ഒറ്റനാണയമെങ്കിലും ഉണ്ടാകണം. ഒഴിഞ്ഞ പേഴ്സ് പാടില്ല. കടം സൂചിപ്പിയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളോ ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ബില്ലുകളോ വേണ്ട.

പേഴ്സില്‍
പേഴ്സില്‍ ലക്ഷ്മീദേവിയുടെ ചിത്രം, ആലില, തുടങ്ങിയവ വയ്ക്കുന്നത് വാസ്തുപ്രകാരം പണം കൊണ്ടുവരും. മഹാവിഷ്ണുവിന്റെ കാല്ക്കലിരിയ്ക്കുന്ന ലക്ഷ്മീദേവിയുടെ ചിത്രമാണ് കൂടുതല്‍ നല്ലത്. 21 അരിമണികള്‍ പേഴ്സില്‍ നല്ലതാണ്.

മണിപ്ലാന്റ്, ലക്കി ബാംബു, അക്വേറിയം
വീട്ടില്‍ പണം വരാന്‍ സഹായിക്കുന്ന ചിലതാണ് മണിപ്ലാന്റ്, ലക്കി ബാംബു, അക്വേറിയം എന്നിവ .എന്നാല്‍ ഇവ കൃത്യമായി വയ്ക്കുകയും വേണം, പരിപാലിയ്ക്കുകയും വേണം. അല്ലെങ്കില്‍ ദോഷമാകും, ഫലം. ഇത് വാസ്തവത്തില്‍ ഫെംഗ്ഷുയി ആണ്. എന്നാല്‍ വാസ്തുപരമായും ഇതു ഗുണം ചെയ്യും.

വാസ്തു പ്രകാരം
വാസ്തു പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ധനനഷ്ടത്തിന് ഇടയാക്കും. കീയില്ലാത്ത ലോക്ക്, ആവശ്യമില്ലാത്ത വാഹനപാര്ട്സ്, ഉടഞ്ഞതോ ചീത്തയായതോ ആയ പാത്രങ്ങള്‍, നിലച്ച ക്ലോക്ക്, വാച്ചുകള്‍, പൊട്ടിയ കണ്ണാടി ഇവയെല്ലാം വാസ്തുപ്രകാരം ധനനഷ്ടവും ഒരുപിടി ദോഷങ്ങളും വരുത്തുന്ന ഒന്നാണ്. ഇവയെല്ലാം നീക്കിക്കളയുക.

മഹാലക്ഷ്മി
ധനദേവത മഹാലക്ഷ്മിയാണെന്നാണ് വിശ്വാസം. വീടിനുള്ളില്‍ പ്രധാന വാതിലിനു മുകളിലായി മഹാലക്ഷ്മിയുടെ ചിത്രം വയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ കീറിയ വസ്ത്രങ്ങള്‍, അഴുക്കായ വീട്, പൊട്ടിയ വസ്തുക്കള്‍ ഇവയെല്ലാം ധനനഷ്ടത്തിന് ഇടയാക്കുമെന്ന് വാസ്തു പറയുന്നു. ഇവ ഒഴിവാക്കുക.

നിറങ്ങള്‍
പിങ്ക്, നേവി ബ്ലൂ, പര്‍പ്പിള്‍, പച്ച നിറങ്ങള്‍ പേഴ്സിന് ചേര്‍ന്നതാണെന്നു വാസ്തു പറയുന്നു. ഇത്തരം നിറങ്ങള്‍ പണമുണ്ടാകാന്‍ സഹായിക്കും. ഇത്തരം നിറങ്ങളുള്ള പേഴ്സുകള്‍ തെരഞ്ഞെടുക്കുക.

വീട്ടില്‍ ഒഴുകുന്ന ജലസ്രോതസ്
വീട്ടില്‍ ഒഴുകുന്ന ജലസ്രോതസ് പണം വരാന്‍ സഹായിക്കും. വാട്ടര്‍ ഫൗണ്ടന്, അക്വേറിയം എന്നിവ വയ്ക്കാം.

ഗണപതി വിഗ്രഹം
വീ്ടിനുള്ളില്‍ ഗണപതി വിഗ്രഹം വയ്ക്കുക. ഇത് സര്‍വവിഘ്നങ്ങളും അകറ്റും. ഇത് വടക്കു കിഴക്കു മൂലയില്‍ വയ്ക്കുന്നത് ഒഴിവാക്കുക.

ചെടി
വീടിലേയ്ക്കുള്ള പ്രധാന വാതില്‍ കോറിഡോറിലൂടെയെങ്കില്‍, പ്രത്യേകിച്ചു ഫഌറ്റില്‍ താമസിക്കുമ്പോള്‍, വീടിലേയ്ക്കുള്ള കോറിഡോറില്‍ ചട്ടിയില്‍ ചെടി വയ്ക്കുക. അല്ലാത്തപക്ഷം സാമ്പത്തികനഷ്ടമാകും ഫലം.



Click it and Unblock the Notifications