Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
നിങ്ങളുടെ നമ്പര്‍ പറയും സെക്സ് രഹസ്യം
ജനിച്ച സമയം നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിയ്ക്കുന്നുണ്ട്. ജനിച്ച സമയം മാത്രമല്ല, മാസവും വര്‍ഷവും ദിവസവുമെല്ലാം ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്.
ഒരാളുടെ രൂപത്തിലും സ്വഭാവത്തിലും ഭാവിയിലുമെല്ലാം ഇത്തരം കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ട ഒന്നുമാണ്.
നമ്മുടെ ജനനത്തീയതിയും മാസവും വര്‍ഷവുമെല്ലാം കൂടിച്ചേരുന്ന നമ്പറും ഏറെ പ്രത്യകതകള്‍ നിറഞ്ഞ ഒന്നു തന്നെയാണ്. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം വിശദീകരിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരം സമ്പറുകള് സെക്സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പങ്കാളിയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ചില പ്രത്യേക കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ നിങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്നും ഇത് വിവരിയ്ക്കുന്നു.
നിങ്ങള്‍ ജനിച്ച ദിവസം, മാസം, വര്‍ഷം എന്നിവ ആകെക്കൂട്ടിയുള്ള ഒറ്റസംഖ്യയായാണ് ഇതെടുക്കേണ്ടത്. അതായത് 1-9 വരെയുള്ള സംഖ്യയായി. ഉദാഹരണത്തിന് ജനുവരി 1, 1991 ആണെങ്കില്‍ ജനുവരി ആദ്യത്തെ മാസം, അതുകൊണ്ട് 1+, ജനിച്ച തീയതി 1+, ജനിച്ച വര്‍ഷം 1+ 9 +9 +1, എല്ലാം ചേര്‍ത്തു കൂട്ടുമ്പോള്‍ 22 എന്ന അക്കം കിട്ടും. ഇത് ഒറ്റസംഖ്യയായി കൂട്ടണം. അതായത് 2+ 2 അതായത് 4 എന്ന അക്കമായി കണക്കാക്കണം. 4 ആണ് നിങ്ങളുടെ സംഖ്യ എന്നര്‍ത്ഥം. ഇതു പ്രകാരം 1-9 വരെയുള്ള സംഖ്യകളില്‍ ഏതാണ് നിങ്ങളുടേതെന്നു കണ്ടെത്തൂ, ഇത് നിങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നറിയൂ,

1
1 എന്ന സംഖ്യയാണ് വരുന്നതെങ്കില്‍ പ്രണയത്തില്‍ മുന്കയ്യെടുക്കുന്ന പ്രകൃതക്കാരാകും. പ്രണയത്തില്‍ മേല്ക്കയ്യെടുക്കുന്ന, ആധികാരികത സ്ഥാപിയ്ക്കുന്നവരുമാകും. ശാന്തമായ പ്രണയത്തെയല്ല, അല്പം അക്രമണസ്വഭാവമുള്ള പ്രണയത്തെ സ്നേഹിയ്ക്കുന്നവരെന്നു വേണം, പറയാന്‍.

2
2 എന്ന നമ്പറില്‍ പെടുന്നവര്‍ നല്ല രീതിയില്‍ പ്രണയബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ഏതറ്റം വരെയും സന്ധി ചെയ്യുന്നവരാകും. പ്രണയിക്കുന്നവര്‍ക്ക് വൈകാരിക പിന്തുണ നല്കുന്ന പ്രകൃതമുള്ളവര്‍. ഏതു സാഹചര്യത്തിനും അവര്‍ക്കൊപ്പം നില്‍ക്കുന്നവരുമാകും.

3
3 എന്ന നമ്പറില്‍ പെടുന്നവര്‍ തമാശയിഷ്ടപ്പെടുന്നവരും ഊര്‍ജസ്വലരും സെക്സില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരുമാകും. ഇവര്‍ക്ക് സെക്സെന്നാല്‍ ഫാന്റസിയും സന്തോഷവുമായിരിയിക്കും. അല്പം വ്യത്യസത പ്രകൃതക്കാരാകും, ഈ നമ്പറില്‍ പെടുന്നവര്‍.

4
4 എന്ന നമ്പറില്‍ വരുന്നവര്‍ സാധാരണ റൊമാന്‍സിലും സെക്സിലും താല്പര്യമുള്ളവരാകില്ല. എന്നാല്‍ തങ്ങളുടെ പങ്കാളികള്‍ക്കു വേണ്ടി ഇത്തരം കാര്യങ്ങള്‍ക്കു നിന്നു കൊടുക്കും. ഇവര്‍ പ്രണയം ഗൗരവമായി കാണുന്ന തരക്കാരുമാണ്.

5
5 എന്ന നമ്പറില്‍ പെടുന്നവര്‍ പ്രണയകാര്യങ്ങളില്‍ നല്ല ധൈര്യം പ്രകടിപ്പിയ്ക്കുന്ന തരക്കാരാകും. ചില സമയങ്ങളില്‍ പ്രണയത്തില്‍ ഭ്രാന്തു പിടിച്ച പോലെ പെരുമാറുന്നവരും വയലന്റാകുന്നവരുമാകും. ജ്വലിയ്ക്കുന്ന പ്രണയമുള്ളവരെന്നു വേണം, പറയാന്‍. വിപരീത സെക്സിലുള്ളവരോട് പ്രണയം തോന്നുന്ന തരക്കാരും.

6
6 എന്ന നമ്പറില്‍ പെടുന്നവര്‍ കുടംബവുമായി വളരെ അടുപ്പം പുലര്‍ത്തുന്ന തരക്കാരാണ്. വീടും കുടുംബവുമായി ഏറെ അടുപ്പമുള്ളവരും സമാധാന പരമായ ബനധം നില നിര്‍ത്താന്‍ വളരെയേറെ പരിശ്രമിയ്ക്കുന്നവരുമാണിവര്. തങ്ങള്‍ക്കൊപ്പം ഉറച്ചു നില്ക്കുന്ന പങ്കാളികളെ ലഭിച്ചാല്‍ നല്ല പങ്കാളികളാകുന്ന തരക്കാരും.

7
7 എന്ന നമ്പറാണ് വരുന്നതെങ്കില്‍ അല്പം ഒറ്റപ്പെട്ട പ്രകൃതക്കാരാകും. ഇവരുമായി അടുക്കാന്‍ ഏറെ പ്രയാസവുമുണ്ടാകും. പ്രണയ, വിവാഹ കാര്യങ്ങളില്‍ അധികം താല്പര്യമില്ലാത്ത ഇക്കൂട്ടര്‍ പൊതുവെ ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ളവരാകും. എന്നാല്‍ ദാമ്പത്യത്തിലും പ്രണയത്തിലും വ്ന്നാല്‍ ഇവര്‍ വിശ്വസ്തരുമാകും.

8
8 എന്ന നമ്പറില്‍ വരുന്നവര്‍ രൂപത്തിലും ഭാവത്തിലും സെക്സിലുമെല്ലാം അല്പം ഭ്രാന്തമായ തരക്കാരാകും. സാധാരണ തരത്തില്‍ പെട്ടവരാകില്ലെന്നര്ത്ഥം. ഇവര്‍ വളരെ മൃദുസ്വഭാവക്കാരുമാകും. സെക്സ് ഇവര്‍ക്ക് അധികാരവുമായി ബന്ധപ്പെട്ടതാകും. അതായത് ശക്തിയ്ക്കും സ്വാധീനത്തിനും വേണ്ടി സെക്സിനെ ഉപയോഗിയ്ക്കുന്ന അവസരവാദികള്‍.

9
9 എന്ന നമ്പര്‍ പ്രണയത്തില്‍ ഏറെ ആഴത്തില്‍ പെട്ടുപോകുന്നവരാകും. ആത്മാവില്‍ തൊടുന്ന പ്രണയികള്‍ എന്ന വിഭാഗത്തില്‍ പെടുന്നവര്‍. സഹായിക്കുന്ന മനസ്ഥിതിയുള്ള ഇക്കൂട്ടര്‍ അനുകമ്പ പെട്ടെന്നു തന്നെ തോന്നുന്ന കൂട്ടരുമാണ്. പ്രണയ കാര്യത്തില്‍ തന്റ പങ്കാളിയുടെ പ്രശ്നങ്ങള്‍ തന്റേതെന്നു കരുതി സഹായിക്കുന്ന മനസ്ഥിതിയുളള കൂട്ടര്. സെക്സും യഥാര്‍ത്ഥ പ്രണയവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വരുന്നവരും. പ്രണയിക്കുന്നവരെ, പങ്കാളികളെ എന്നും സ്നേഹിയ്ക്കുന്ന പ്രകൃതക്കാരുമാകും, ഈ നമ്പറില്‍ പെടുന്നവര്‍.



Click it and Unblock the Notifications
