For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര ഗ്ലാസ്സ് ഉപ്പ് കൊണ്ടറിയാം നെഗറ്റീവ് എനര്‍ജി

|

നെഗറ്റീവ് എനര്‍ജി ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് മാത്രമല്ല മാനിസികമായ ആരോഗ്യത്തിനും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പല വിധത്തില്‍ തടസ്സപ്പെടുന്നു. ജീവിതത്തെ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെ നേരിട്ട് അറിയാത്തതാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്.

<strong>അശ്വതി മുതല്‍ രേവതി വരെ;അതില്‍ ഭാഗ്യമുള്ള നക്ഷത്രം</strong>അശ്വതി മുതല്‍ രേവതി വരെ;അതില്‍ ഭാഗ്യമുള്ള നക്ഷത്രം

നെഗറ്റീവ് എനര്‍ജിയെ നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കി മുന്‍കൂട്ടി അറിയാവുന്നതാണ്. ഏത് അവസ്ഥയിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെല്ലാം തടസ്സം നേരിടുന്ന അവസ്ഥ ഉണ്ടാവുന്നു. സാമ്പത്തികമായും മാനസികമായും ശാരീരികമായും എല്ലാം നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. തടസ്സങ്ങള്‍ നേരിടുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിനെ ഇല്ലാതാക്കാവുന്നതാണ്. അല്‍പം ഉപ്പ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്.

 ചെയ്യേണ്ടത് ഇതാണ്

ചെയ്യേണ്ടത് ഇതാണ്

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനായി ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഒരു പ്ലെയിന്‍ ചില്ല് ഗ്ലാസ്സ് എടുത്ത് അതില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപ്പും എടുക്കുക. ഇതിലേക്ക് അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് അല്‍പസമയം വെക്കുക.

അടുത്തതായി

അടുത്തതായി

അടുത്തതായി ചെയ്യേണ്ടത് വീട്ടില്‍ എവിടെയാണ് നെഗറ്റീവ് എനര്‍ജി ഉള്ളത് അവിടെ ഈ ഗ്ലാസ്സ് വെക്കുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് അറിയുമോ? ഉപ്പിന് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

ഒരു ദിവസം മുഴുവന്‍

ഒരു ദിവസം മുഴുവന്‍

ഈ ഗ്ലാസ്സ് അനക്കാതെ ഒരു ദിവസം മുഴുവന്‍ അങ്ങനെ തന്നെ വെക്കേണ്ടതാണ്. ഇരുപത്തി നാല് മണിക്കൂറിനു ശേഷം മാത്രമേ ഈ ഗ്ലാസ്സ് മാറ്റാന്‍ പാടുകയുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

ഗ്ലാസ്സിലെ മാറ്റം ശ്രദ്ധിക്കാം

ഗ്ലാസ്സിലെ മാറ്റം ശ്രദ്ധിക്കാം

ഗ്ലാസ്സില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഗ്ലാസ്സില്‍ എന്തെങ്കിലും തരത്തിലുള്ള നുരയോ പതയോ മറ്റോ ഉണ്ടാവുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കുക. ഗ്ലാസ്സില്‍ അഴുക്ക് പോലെ കാണപ്പെടുകയാണെങ്കില്‍ അത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

വീണ്ടും ഉപയോഗിക്കരുത്

വീണ്ടും ഉപയോഗിക്കരുത്

എന്നാല്‍ ഈ ഗ്ലാസ്സ് വീണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കരുത്. നെഗറ്റീവ് എനര്‍ജി കൊണ്ട് നിറഞ്ഞ ഗ്ലാസ്സ് ഉപയോഗിക്കുന്നത് വീണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ ഗ്ലാസ്സ് ഒഴുകുന്ന വെള്ളത്തില്‍ കളയണം.

പോസിറ്റീവ് ഊര്‍ജ്ജമെങ്കില്‍

പോസിറ്റീവ് ഊര്‍ജ്ജമെങ്കില്‍

ഇനി നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജമെങ്കില്‍ ഗ്ലാസിലെ വെള്ളം തെളിഞ്ഞ് തന്നെ ഇരിക്കുന്നു. ഇതിന് യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാവുകയില്ല. ഇത്തരം കാര്യം സസൂക്ഷമം നിരീക്ഷിക്കേണ്ടതാണ്.

നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാം

നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാം

വീട്ടില്‍ എവിടെയൊക്കെയാണ് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി ഉള്ളതായി തോന്നുന്നതെങ്കില്‍ അവിടെയെല്ലാം ഇത്തരത്തില്‍ ഉള്ള പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. അതുകൊണ്ട് തന്നെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

English summary

How to detect negative energy with salt at home

How to detect negative energy with salt at home, read on.
X
Desktop Bottom Promotion