Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
രക്തഗ്രൂപ്പ് നോക്കി അറിയാം ഈ രഹസ്യം
നിങ്ങള്‍ക്കറിയുമോ നിങ്ങളുടെ രക്തഗ്രൂപ്പിന് നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍വ്വചിക്കാന്‍ സാധിക്കും. ഇതിലൂടെ ജീവിതത്തില്‍ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. രക്തഗ്രൂപ്പിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ പലതും ചെയ്യാന്‍ സാധിക്കും. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ പെട്ടെന്ന് കണ്ടെത്തുന്നതിനും രക്തഗ്രൂപ്പിലൂടെ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല രക്തഗ്രൂപ്പിലൂടെ കണ്ടെത്താന്‍ സാധിക്കുന്നത്. നമ്മുടെ സ്വഭാവത്തേയും വ്യക്തിത്വത്തേയും കുറിച്ച് രക്തഗ്രൂപ്പ് നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഓരോ രക്തഗ്രൂപ്പിന്റേയും അടിസ്ഥാനത്തില്‍ നമ്മുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജപ്പാനില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ഇതിലൂടെ കരിയറിന്റെ സ്വഭാവം വരെ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഓരോരുത്തരുടേയും രക്തഗ്രൂപ്പിന്റെ സ്വഭാവം മനസ്സിലാക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. ഇത് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇത്തരം അവസ്ഥകള്‍ നോക്കി നമുക്ക് പല കാര്യങ്ങളും തിരിച്ചറിയാന്‍ സാധിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

ടൈപ്പ് എ (A+, A -)
നിങ്ങളുടെ രക്തഗ്രൂപ്പ് എ പോസിറ്റീവ് ആണെങ്കിലും എ നെഗറ്റീവ് ആണെങ്കിലും നിങ്ങള്‍ വളരെ സെന്‍സിറ്റീവ് ആളായിരിക്കും. എന്നാല്‍ ബുദ്ധിപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും വളരെ, സഹകരണ മനോഭാവം ഉള്ളവരും ആയിരിക്കും. നേതൃപാടവം നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും. ഏത് തീരുമാനം എടുക്കുമ്പോഴും അത് എത്ര വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണെങ്കില്‍ പോലും അത്ര വലിയ പ്രതിസന്ധിയായി തോന്നുകയില്ല എന്നതാണ് സത്യം. ഇതിന്റെ മറ്റൊരു വശം എന്ന് പറയുന്നത് നിങ്ങള്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയായിരിക്കും എന്നതാണ്. മാത്രമല്ല ആരോഗ്യപരമായി പറഞ്ഞാല്‍ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ വ്യക്തിയായിരിക്കും. മറ്റുള്ളവര്‍ക്കും കൂടി സ്വീകാര്യമായ കാര്യങ്ങളാണ് ഇവര്‍ തീരുമാനിക്കുകയുള്ളൂ.

ടൈപ്പ് ബി (B+, B-)
നിങ്ങളുടെ രക്തഗ്രൂപ്പ് ബി പോസിറ്റീവോ ബി നെഗറ്റീവോ ആവട്ടെ കാര്യങ്ങളെല്ലാം ബാലന്‍സ്ഡ് ആയിട്ട് കൊണ്ട് പോവുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്നും കാര്യങ്ങളെ കാണുന്നതിനും തീരുമാനം എടുക്കുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. പെട്ടെന്ന് തീരുമാനമെടുക്കുന്നവരായിരിക്കും ഇവര്‍. ചില കാര്യങ്ങളെ മാത്രം മനസ്സില്‍ സെറ്റ് ആക്കി വെച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതില്‍ മാത്രം ലക്ഷ്യം കണ്ട് ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. എന്നാല്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവത്തില്‍ എടുക്കണ്ട കാര്യങ്ങളെ അതിന്റെ ഗൗരവത്തോടെ തന്നെ കണ്ട് തീരുമാനം എടുക്കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

എ ബി ടൈപ്പ് (AB+, AB-)
മുകളില്‍ പറഞ്ഞ രക്തഗ്രൂപ്പുകളാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ വളരെ മനോഹരമായതും ഫാഷനബിളും ആ വ്യക്തികളായിരിക്കും. എപ്പോഴും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. അതിലുപരി അത്രത്തോളം തന്നെ തിരക്കും ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരിക്കും. ചെറിയ കാര്യങ്ങള്‍ ആണെങ്കിലും വലിയ കാര്യങ്ങള്‍ ആണെങ്കിലും ഒരിക്കലും അതിന് വേണ്ടി ടെന്‍ഷനടിക്കുന്ന സ്വഭാവക്കാരായിരിക്കില്ല ഇവര്‍. മാത്രമല്ല ആത്മീയ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നവരായിരിക്കും ഇവര്‍. ജനസംഖ്യയില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ ആളുകള്‍ മാത്രമാണ് ഈ രക്തഗ്രൂപ്പില്‍ ഉണ്ടായിരിക്കുന്നത്. ജീവിതത്തില്‍ ഒരു സാഹചര്യത്തിലും ഇവര്‍ തളരുകയില്ല എന്നതാണ് സത്യം.

ഒ ടൈപ്പ് (O+, O-)
ഒ ടൈപ്പ് രക്തഗ്രൂപ്പ് സാധാരണ കാണുന്ന ഏറ്റവും ലഭ്യമായ ഒരു രക്തഗ്രൂപ്പാണ്. അവബോധം, ധൈര്യം, സ്വയം പര്യാപ്തത എന്നിവയുള്ളവരാണ് ഈ രക്തഗ്രൂപ്പുകാര്‍. എതെങ്കിലും കാര്യത്തിന് മറ്റുള്ളവരാല്‍ ആശ്രയിക്കപ്പെടേണ്ടതായി വന്നാല്‍ അവര്‍ക്ക് വേണ്ട എന്ത് സഹായം ചെയ്ത് കൊടുക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു.സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തെക്കുറിച്ച് കൃത്യമായി ഇവര്‍ക്ക് അറിവുണ്ടായിരിക്കും. മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങള്‍ അത്ര പെട്ടെന്നൊന്നും ഇവരെ ബാധിക്കുകയില്ല. രോഗപ്രതിരോധ ശേഷി വളരെയധികം കൂടുതലായിരിക്കും. ഇത്തരം അവസ്ഥക്ക് യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിക്കുകയില്ല.

വ്യത്യസ്ത ഗ്രൂപ്പുകള്‍ക്ക് ചേരുന്നവ
സ്വഭാവമനുസരിച്ച് ചേരുന്ന ബ്ലഡ് ഗ്രൂപ്പുകള്‍ ഏതൊക്കെയെന്ന് നോക്കാം. എ ഗ്രൂപ്പിന് എയും എബിയും നല്ലതു പോലെ ചേരുന്നു. ഇനി ബ്ലഡ് ഗ്രൂപ്പ് ബി ആണെങ്കില്‍ അത് ബിയും എബിയും ആയി ചേരുന്നു. ഇനി നിങ്ങളുടെ രക്തഗ്രൂപ്പ് എബി ആണെങ്കില്‍ അത് എ ബിക്കും എക്കും ഒ ക്കും ചേരുന്നതാണ.് ഇനി നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് ഒ ആണെങ്കില്‍ അത് ഒ ക്കും എബി ഗ്രൂപ്പിനും ചേരുന്നതായിരിക്കും. ശാസ്ത്രീയമായി എന്നതിലുപരി സ്വഭാവപരമായി ചേരുന്ന ഗ്രൂപ്പുകളാണ് ഇവയെല്ലാം.



Click it and Unblock the Notifications











