For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുപൊടി 7 ദിവസം, നെഗറ്റീവ് ഊര്‍ജം പടി കടക്കും

ഉപ്പുപൊടി 7 ദിവസം, നെഗറ്റീവ് ഊര്‍ജം പടി കടക്കും

|

നമുക്കു ചുറ്റും ഈ ഭൂമിയില്‍ ഊര്‍ജ പ്രവാഹമുണ്ട്. നാം അറിഞ്ഞും അറിയാതെയുമുള്ള ഊര്‍ജ പ്രവാഹം. നമ്മെ സ്വാധീനിയ്ക്കുകയും സ്വാധീനിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഊര്‍ജ പ്രവാഹം.

ഊര്‍ജത്തെ രണ്ടു വിധത്തില്‍ കണക്കാക്കാം, നല്ല ഊര്‍ജവും ചീത്ത ഊര്‍ജവും. അതായത് പൊസറ്റീവ് ഊര്‍ജവും നെഗറ്റീവ് ഊര്‍ജവും. പേരു സൂചിപ്പിയ്ക്കുന്ന പോലെത്തന്നെയാണ് ഈ ഊര്‍ജവും. പൊസറ്റീവ് ഊര്‍ജം പൊസറ്റീവിറ്റിയെ സൂചിപ്പിയ്ക്കുന്നു. ഇത് ജീവിതത്തിലും മനസിലും വീട്ടിലുമെല്ലാം പൊസറ്റീവായ കാര്യങ്ങള്‍ നടക്കാന്‍ സഹായിക്കുന്നു. നെഗറ്റീവ് ഊര്‍ജം നെഗറ്റീവ് കാര്യങ്ങളും.

നെഗറ്റീവ് ഊര്‍ജത്തെ അകറ്റി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ പറ്റിയ പല വഴികളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന ചില പ്രത്യേക വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഉപ്പ്

ഉപ്പ്

ഉപ്പ് നെഗറ്റീവ് ഊര്‍ജം പടി കടത്താനുള്ള നല്ലൊരു വഴിയാണ്. ഇതിനായി പല രീതിയിലും ഉപ്പുപയോഗിയ്ക്കാം. ലേശം ഉപ്പുപൊടി മുറികളുടെ മൂലയില്‍ വിതറുക. പ്രത്യേകിച്ചു നെഗറ്റീവ് ഊര്‍ജം ഉണ്ടെന്നു തോന്നുന്ന മുറികളില്‍. പിറ്റേന്നു രാവിലെ അടിച്ചുവാരി കളയാം. അടുപ്പിച്ച് ഏഴു ദിവസവം ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും

ചന്ദനത്തിന്റെ ചന്ദനത്തിരികള്‍

ചന്ദനത്തിന്റെ ചന്ദനത്തിരികള്‍

ചന്ദനത്തിന്റെ ചന്ദനത്തിരികള്‍ കത്തിയ്ക്കുന്നതും വീട്ടില്‍ നിന്നും നെഗറ്റീവ് ഊര്‍ജത്തെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒരു പ്രത്യേക വഴിയാണ്. ചന്ദനത്തിന്റെ ചന്ദനത്തിരി ആവശ്യമില്ലെങ്കില്‍ ലാവെന്‍ഡര്‍ ചന്ദനത്തിരി ഉപയോഗിയ്ക്കാം. ഗ്രീന്‍ പ്രാണ ചന്ദനത്തിരിയില്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വിശ്വാസം.

വെളുത്ത മെഴുകുതിരി

വെളുത്ത മെഴുകുതിരി

വെളുത്ത മെഴുകുതിരി അടുപ്പിച്ച് 30 ദിവസം കത്തിയ്ക്കുക. ഇതു വഴി നെഗറ്റീവ് ഊര്‍ജം പോകും. നെഗറ്റീവ് ഊര്‍ജം കളയാന്‍ ഉത്തമമായ ഒരു വഴിയാണിത്.

കളര്‍ തെറാപ്പി

കളര്‍ തെറാപ്പി

കളര്‍ തെറാപ്പി നെഗറ്റീവ് ഊര്‍ജം കളയാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കഴിവതും വീടുകളില്‍ ഇരുണ്ട നിറങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇരുണ്ട നിറങ്ങള്‍ നെഗറ്റീവ് ഊര്‍ജത്തെ ആഗിരണം ചെയ്യുന്നവയാണ്. ഇത് ഫര്‍ണിച്ചറുകളായാലും. മഞ്ഞ, ഗോള്‍ഡന്‍, ഓഫ് വൈറ്റ്, പേസ്റ്റല്‍ നിറങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. വല്ലാതെ ഇരുണ്ട നിറമുള്ള ഒരു മുറിയില്‍ കയറിയാല്‍ നിങ്ങള്‍ക്കു തന്നെ നെഗറ്റീവ് ഊര്‍ജം അനുഭവപ്പെടും.

വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം

വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം

രാവിലെ വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം തുറന്നിടുക. ഇത് സൂര്യപ്രകാശം വീട്ടിലേയ്ക്കു വരുവാനും ഇതുവഴി നെഗറ്റീവ് ഊര്‍ജം നീക്കാനും സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ സൂര്യാസ്തമയ ശേഷം ഇവയൊന്നും തുറന്നിടരുത് . ഇത് ദോഷകരമായ എനര്‍ജി ഉള്ളിലേയ്ക്കു വരാന്‍ ഇടയാക്കും.

 ഓം

ഓം

ദിവസവും 10-20 മിനിറ്റു നേരം ഓം എന്ന മന്ത്രം ഏതെങ്കിലും മുറിയിലിരുന്ന് ചൊല്ലുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ മനസിലും പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണ കത്തിയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ഇത് വീട്ടിലെ ദോഷങ്ങളെ അകറ്റുകയും ചെയ്യുന്നു.

കര്‍പ്പൂരം

കര്‍പ്പൂരം

കര്‍പ്പൂരം രാവിലെയും വൈകിട്ടും വീട്ടില്‍ കത്തിയ്ക്കുന്നത് വീട്ടിലെ ദോഷങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം അകറ്റിക്കളയാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. നെഗറ്റീവ് ഊര്‍ജം നീക്കാന്‍ മാത്രമല്ല, വായു ശുദ്ധീകരിയ്ക്കാന്‍ കൂടിയുള്ള ഒരു പ്രധാനപ്പെട്ട വഴിയാണിത്.

ക്രിസ്റ്റലുകള്‍

ക്രിസ്റ്റലുകള്‍

ക്രിസ്റ്റലുകള്‍ ധരിയ്ക്കുന്നതും വീട്ടിലോ ഓഫീസിലോ വയ്ക്കുന്നതും എല്ലാം നെഗറ്റീവ് ഊര്‍ജം നീക്കിക്കളയാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.

English summary

How To Avoid Negative Energy Using Salt Power

How To Avoid Negative Energy Using Salt Power, read more to know about
Story first published: Saturday, May 26, 2018, 12:44 [IST]
X
Desktop Bottom Promotion