Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ധനവും അഭിവൃദ്ധിയും വർദ്ധിപ്പിക്കാനുള്ള വഴികൾ
എല്ലാവരും ധനവും അഭിവൃദ്ധിയും ഉണ്ടാകാൻ ആഗ്രഹിക്കുന്നു.ഓരോരുത്തരും അവരുടേതായ വഴിയിൽ ധനം സമ്പാദിക്കുകയും ചെയ്യുന്നു.

ധനവും ഉയർച്ചയും എളുപ്പത്തിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ ഇവിടെ പറയുന്നു.എളുപ്പത്തിൽ ധനവും അഭിവൃദ്ധിയും ഉണ്ടാക്കാം

ഒരു പ്ലാൻ തയ്യാറാക്കുക
നിങ്ങൾക്ക് എന്താണ് വേണ്ടത് എപ്പോഴാണ് ധനം ഉണ്ടാകേണ്ടത് ?നിങ്ങൾക്ക് ഇവയെക്കുറിച്ചു കൃത്യമായ പ്ലാൻ ഉണ്ടായിരിക്കണം.ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾക്ക് ചില തടസ്സങ്ങൾ ഉണ്ടാകും.
നെഗറ്റിവ് ചിന്തകൾ ഒഴിവാക്കുക.നിങ്ങൾക്ക് വേണ്ടതും നിങ്ങളുടെ പ്ലാനും എഴുതി അത് പിന്തുടരുക.ധനം എന്നത് പണമോ നല്ലൊരു ജോലിയോ ,നല്ല സുഹൃത്തുക്കളോ,ബന്ധങ്ങളോ ആകാം.അതിനാൽ നിങ്ങളുടെ ലക്‌ഷ്യം തീരുമാനിക്കുക. 3 -6 മാസത്തിനുള്ളിൽ ധനം ലഭിക്കുന്ന വഴികൾ എഴുതി പ്ലാൻ കമ്മിറ്റ് ചെയ്യുക

അവസരങ്ങൾ തേടുക
ചിലപ്പോൾ നിങ്ങൾ ചുറ്റുമുള്ള അവസരങ്ങൾ മനപ്പൂർവം അവഗണിക്കാറുണ്ട്.പെട്ടെന്ന് എങ്ങനെ ധനം സമാഹരിക്കാമെന്ന് പഠിക്കുക.അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിലെ അവസരങ്ങളെ ശ്രദ്ധയോടെ നോക്കുക.പുതിയ ആശയങ്ങളും അവസരങ്ങളും തേടുക.
ചിലർ ചുറ്റുപാടും ഉള്ള അവസരങ്ങളെ നിരീക്ഷിക്കാറില്ല അവർക്ക് ഒരിക്കലും അവസരങ്ങൾ ലഭിക്കുകയും ഇല്ല.അതിനാൽ നിങ്ങളുടെ ജീവിതത്തിലെയും ജോലിയിലെയും ചെറിയ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കിക്കാണുക

സമ്മർദ്ദം കുറയ്ക്കുക
സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ മനസ്സിനെ ആകുലപ്പെടുത്തും.അതിനാൽ നിങ്ങൾക്ക് കഴിയും വിധം സമ്മർദ്ദം കുറയ്ക്കുക.
പുതിയ അവസരങ്ങളെ സ്വാഗതം ചെയ്യാനായി വിളക്ക് തെളിച്ചിരിക്കുക.ആകുലതകൾ ഒഴിവാക്കി കൂടുതൽ ധനം സമ്പാദിക്കാൻ ശ്രമിക്കുക.ഉത്കണ്ഠ ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കുകയും നിങ്ങൾക്ക് ധനം സമ്പാദിക്കാനുള്ള അവസരങ്ങൾ കുറയ്ക്കുകയും ചെയ്യും.

നന്ദിയുള്ളവരായിരിക്കുക
ജീവിതത്തോട് നിങ്ങൾക്ക് എന്ത് കടപ്പാടാണ് വേണ്ടത്?നിങ്ങൾക്ക് നന്ദിയുള്ള 3 കാര്യങ്ങൾ എടുക്കുക.നിങ്ങൾ നിങ്ങൾക്കുള്ള ധനത്തോട് നന്ദിയുള്ളവർ ആയിരിക്കണം.പലരും ധനത്തോട് നന്ദിയുള്ളവർ ആയിരിക്കില്ല.നന്ദി കൂടുതൽ ധനവും അഭിവ്യദ്ധിയും നിങ്ങൾക്ക് നൽകും

സന്തോഷത്തിൽ വിശ്വസിക്കുക
നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷം ലഭിക്കുമെന്ന് വിശ്വസിക്കുക.ധനം വർധിപ്പിക്കാനുള്ള ഏറ്റവും പ്രധാന വഴി നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക എന്നതാണ്.
നിങ്ങൾ നല്ല വ്യക്തിയും ആരോഗ്യവും ,സന്തോഷവും ഉള്ള ആളാണ് എങ്കിൽ നിങ്ങൾക്ക് ധനവും അഭിവൃദ്ധിയും ഉണ്ടാകും.പഴയ കാര്യങ്ങളിൽ വിഷമിക്കാതിരിക്കുക.ജീവിതത്തിൽ ഏതു നിമിഷവും പുരോഗതി ഉണ്ടാകുമെന്ന് വിശ്വസിക്കുക.

നിങ്ങൾ സ്വന്തമാക്കിയ കാര്യങ്ങളിൽ ശ്രദ്ധിക്കുക
നിങ്ങൾക്ക് ഇപ്പോൾ എന്തുണ്ട്?നല്ല ജോലി,നല്ല കുടുംബം,പഠിക്കാൻ നല്ല അവസരങ്ങൾ .പലരും അവർക്കുള്ളത് വിട്ടിട്ട് ഇല്ലാത്ത കാര്യങ്ങളിലേക്ക് ചിന്ത തിരിക്കുന്നു.ഇത് കൂടുതൽ നെഗറ്റീവ് ചിന്തകൾ ഉണ്ടാക്കും.ഇത്തരം ചിന്തകളിൽ നിന്നും നിങ്ങൾക്ക് സന്തോഷം ലഭിക്കുകയില്ല.
ജീവിതത്തിലെ ഭീകരമായ കാര്യങ്ങൾ ചിന്തിക്കുന്നതിനേക്കാൾ നിങ്ങൾക്കുള്ളതിൽ നന്ദി അർപ്പിക്കുക.നിങ്ങൾക്ക് ലഭിക്കുന്നവയിൽ സന്തോഷിക്കുക.പലരും നിങ്ങളെപ്പോലെ ഭാഗ്യവാന്മാർ ആയിരിക്കില്ല.നിങ്ങൾക്ക് ഉള്ളതിനെ വർധിപ്പിക്കുക.നിങ്ങൾക്ക് ഇല്ലാത്തവയിൽ നിന്ന് തുടങ്ങാതിരിക്കുക.അപ്പോൾ നിങ്ങൾക്ക് വേഗത്തിൽ ധനം സമ്പാദിക്കാം

നിസ്സഹായത അവസാനിപ്പിക്കുക
നിങ്ങൾക്ക് ധനം സമ്പാദിക്കണമെങ്കിൽ നിസ്സഹായത ഒഴിവാക്കുക.ധനം നേടാൻ ആഗ്രഹിക്കുന്ന ആൾക്ക് ഇത് ഒട്ടും യോജിച്ചതല്ല.ധനം എന്നാൽ പണം മാത്രമല്ല നല്ല ആരോഗ്യം,മനസ്സ്,സന്തോഷം,വിശ്വാസം എന്നിവ എല്ലാമാണ്.പറ്റില്ല എന്നതിന് പകരം എനിക്ക് പറ്റും എന്ന് പറയുക.

അസൂയ ഒഴിവാക്കുക
മനുഷ്യന്റെ ഒരു മോശമായ സ്വഭാവമാണ് അസൂയ.മറ്റൊരു വ്യക്തിയിൽ നിങ്ങൾക്ക് അസൂയ ഉണ്ടായാൽ അത് നിങ്ങളുടെ സന്തോഷം നശിപ്പിക്കും.നിങ്ങൾക്ക് ധനവാൻ ആകണമെങ്കിൽ തുറന്ന മനോഭാവം ഉണ്ടാക്കുക.നിങ്ങൾ വില കൂടിയ കാറിൽ അസൂയാലു ആണോ?നിങ്ങളുടെ കൂട്ടുകാരന്റെ ഉയർന്ന ശമ്പളത്തിൽ നിങ്ങൾക്ക് അസൂയ ഉണ്ടോ?ഇവയെല്ലാം ഒഴിവാക്കുക.

പണത്തിന്റെ ശക്തിയെ ബഹുമാനിക്കുക
നിങ്ങളുടെ വിയർപ്പിന്റെയും,ജോലിയുടെയും ഫലമാണ് പണം.ഇത് ജീവിതത്തിൽ വളരെ നിർണ്ണായകവുമാണ്.അതിനാൽ ഇതിനെ നിങ്ങൾ ബഹുമാനിക്കണം.
ഇത് നിങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ ഉയർച്ചയും അവസരങ്ങളും നൽകും.നിങ്ങൾക്ക് ഭക്ഷണം കഴിക്കാതെ,വെള്ളം കുടിക്കാതെ പണം ചെലവഴിക്കാതെ ജീവിക്കാനാകില്ല.അതിനാൽ ധനത്തിന് വളരെയേറെ പങ്കുണ്ട്.അതിനെ ബഹുമാനിക്കുക



Click it and Unblock the Notifications











