Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൈയ്യിലെ ഈ രേഖകളില്‍ ഒരു വലിയ രഹസ്യമുണ്ട്
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വിശ്വാസങ്ങള്‍ കുറവ് എന്നതിലുപരി പുതിയ കാര്യങ്ങള്‍ അറിയുന്നതിനുള്ള താല്‍പ്പര്യം കൂടിയാണ് ഹസ്തരേഖാശാസ്ത്രത്തിന് വില്ലനായി മാറുന്നത്. കൈനോട്ടം എന്ന് പറയുന്നത് വളരെയധികം സങ്കീര്‍ണത നിറഞ്ഞ ഒരു ശാസ്ത്രം തന്നെയാണ്. എന്നാല്‍ നമ്മുടെ ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യങ്ങള്‍ നടന്നു കഴിഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന ഭാഗ്യങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്നു ഹസ്തരേഖാശാസ്ത്രം.
നമ്മുടെയെല്ലാം കൈയ്യില്‍ ധാരാളം രേഖകള്‍ ഉണ്ടാവാം. എന്നാല്‍ ഇത് എല്ലാവര്ക്കും ഒരു പോലെ ആയിരിക്കില്ല. കൈയ്യിലെ രേഖകള്‍ എല്ലാവരിലും വ്യത്യസ്തമായിരിക്കും. എന്നാല്‍ ചില പ്രത്യേക രേഖകള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ ചില രഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് കാണിക്കുന്നത്. കൈയ്യിലെ രേഖകളില്‍ ചില രഹസ്യങ്ങള്‍ ഉണ്ട്. അത് ഏതൊക്കെ രേഖകള്‍ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. ഇത്തരം രഹസ്യങ്ങള്‍ എല്ലാവരുടെ കൈയ്യിലും ഒളിച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.

എല്ലാ രേഖകളും തെളിയുന്നതല്ല
നമ്മുടെ കൈയ്യില്‍ ഒറ്റനോട്ടത്തില്‍ പെട്ടെന്ന് മനസ്സിലാവുന്ന ചില രേഖകള്‍ രണ്ട് മൂന്നെണ്ണം മാത്രമേ ഉള്ളൂ. ബാക്കിയുള്ളവയെല്ലാം പലപ്പോഴും തെളിയാത്തതും ചിലത് വളരെ ചെറുതും ആയിരിക്കും. ഇത്തരം കാര്യങ്ങള്‍ നോക്കി നമുക്ക് ഇതെല്ലാ മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ നോക്കി നമുക്ക് മനസ്സിലാക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം. എന്നാല്‍ എല്ലാ രേഖകളും എല്ലാവരുടേയും കൈയ്യില്‍ തെളിയില്ല എന്നതാണ് സത്യം.

ചെറുവിരലിന് അടുത്തുള്ള രേഖ
നിങ്ങള്‍ക്ക് ചെറുവിരലിന് അടുത്ത് ഒരു രേഖയുണ്ടോ? ഇതിനെ സന്താന രേഖ എന്നാണ് പറയപ്പെടുന്നത്. നിങ്ങള്‍ക്ക് എത്ര രേഖകള്‍ ഉണ്ട് എന്നത് അനുസരിച്ചായിരിക്കും കുട്ടികളുടെ എണ്ണം എന്നാണ് പറയുന്നത്. ഈ രേഖകള്‍ ഇല്ലാത്തവരില്‍ കുട്ടികള്‍ ഉണ്ടാവില്ല എന്നും ഈ രേഖ പറയുന്നു.

ആര്‍ച്ച് രൂപത്തിലെ വരകള്‍
നിങ്ങളുടെ കൈയ്യില്‍ ചിത്രത്തില്‍ കാണിച്ചത് പോലെ ആര്‍ച്ച് രൂപത്തില്‍ രേഖകള്‍ ഉണ്ടെങ്കില്‍ നിങ്ങളിലെ വികാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളുടെ മാനസികാരോഗ്യത്തേയും ബുദ്ധിയേയും ആണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം രേഖകളില്‍ ഒളിഞ്ഞിരിക്കുന്നതാണ് നിങ്ങളുടെ ജീവിതവും കരിയറും എല്ലാം.

ആര്‍ച്ച് രേഖക്ക് താഴെ
ചിത്രത്തില്‍ കാണിക്കുന്നതു പോലെയുള്ള രേഖ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ? ആര്‍ച്ച് രൂപത്തിലുള്ള രേഖക്ക് താഴെയായി ഫേറ്റ്ലൈനിന് കുറുകേ ഇത്തരത്തിലുള്ള രേഖകള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളിലെ പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ വെറുതേ ഇരുന്നാല്‍ പോലും അപഖ്യാതി കേള്‍ക്കുന്നതിന് കാരണമാകുന്നു. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ തലയില്‍ എടുത്ത് വെക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് അല്പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

ലൈഫ്ലൈനിനോട് ചേര്‍ന്നുള്ള രേഖകള്‍
ചിത്രത്തില്‍ കാണുന്നതു പോലെ ലൈഫ്ലൈനില്‍ ചേര്‍ന്ന് മൂന്ന് രേഖകള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ യാത്രാഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇതില്‍ ഏതെങ്കിലും രേഖ അല്പം നീളം കൂടിയതാണെങ്കില്‍ പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികമായി കഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാവില്ല എന്നും ഇതിലൂടെ സൂചിപ്പിക്കുന്നു.

അപ്പോളോ എന്ന രേഖ
ചിത്രത്തില്‍ കാണിക്കന്ന തരത്തിലുള്ള അപ്പോളോ എന്ന രേഖ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും കഷ്ടപ്പെടേണ്ടി വരില്ല എന്നതാണ് സത്യം. മാത്രമല്ല ജീവിതത്തില്‍ വിജയം നിങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുന്നു എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ജീവിത വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിനും ജീവിതത്തില്‍ മുകളില്‍ എത്തുന്നതിനും വളരെയധികം സഹായിക്കുന്നു ഈ രേഖ.

ഹൃദയരേഖക്കും വിധി രേഖക്കും താഴെ
ഹൃദയരേഖക്കും വിധിരേഖക്കും താഴെ കിടക്കുന്ന ഈ രേഖക്ക് മെര്‍ക്കുറി രേഖ എന്നാണ് പറയുന്നത്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന രേഖയാണ് ഇത്. ഓര്‍മ്മശക്തിക്കും നല്ല ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ രേഖ. എത്ര പഴയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അതിനെ ഓര്‍ത്തിരിക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ജീവിതത്തിലെ എത്ര വലിയ ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു.



Click it and Unblock the Notifications
