For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കണ്ണ്ബ്രൗണ്‍നിറമോ, എന്നാല്‍ ഇത് വായിക്കൂ

|

കണ്ണിന്റെ നിറം പലര്‍ക്കും പല വിധത്തിലാണ്. ചിലര്‍ക്ക് കറുപ്പ് നിറവും ചിലര്‍ക്ക് ബ്രൗണ്‍ നിറവും ചിലര്‍ക്ക് നീല നിറവും എന്ന് വേണ്ട പല നിറവും കണ്ണിന് ഉണ്ടാവുന്നു. എന്നാല്‍ ചിലരില്‍ ഇത് പാരമ്പര്യമായിരിക്കും ചിലര്‍ ലെന്‍സ് വെച്ച് ഇത്തരത്തില്‍ കൃത്രിമമായി ഉണ്ടാക്കുന്നവരും ഉണ്ട്. കണ്ണുകളാണ് ഒരാളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. എന്നാല്‍ ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ ഉള്ളവര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്.

ഈ വ്യക്തികള്‍ക്ക് പല വിധത്തില്‍ മറ്റുള്ളവരില്‍ നിന്ന് പ്രത്യേകതയുണ്ടാവുന്നു. ഏത് വിധത്തിലും ഇത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവരുടെ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം. ഈ ലേഖനത്തില്‍ പറയുന്നത് ബ്രൗണ്‍ നിറത്തിലുള്ള കണ്ണിനെക്കുറിച്ചാണ്. ഇത് എങ്ങനെയെല്ലാം ജീവിതത്തില്‍ മാറ്റം വരുത്തുന്നത് എന്ന് നോക്കാം.

വളരെ പ്രത്യേകതയുള്ളവര്‍

വളരെ പ്രത്യേകതയുള്ളവര്‍

ബ്രൗണ്‍ നിറത്തില്‍ കണ്ണുകളുള്ളവര്‍ ജീവിതത്തില്‍ വളരെ പ്രത്യേകതയുള്ളവരാണ്. വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണ് ഇവര്‍. ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ പോസിറ്റീവ് ആയി എടുക്കുന്നവരായിരിക്കും ഇവര്‍. കണ്ണുകള്‍ തന്നെയാണ് ഇവരുടെ പ്രത്യേകത. ഏത് കാര്യത്തിനും വിശ്വസിക്കുന്നവരുടെ കൂടെ നില്‍ക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

ആത്മവിശ്വാസമുള്ളവര്‍

ആത്മവിശ്വാസമുള്ളവര്‍

ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ് ഇവര്‍. ഒരിക്കലും ഇവരുടെ കാര്യത്തില്‍ ആത്മവിശ്വാസം കെടുത്തുന്നതിനോ തളര്‍ത്തുന്നതിനോ സാധ്യമല്ല. മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

 സെന്‍സിറ്റീവ്

സെന്‍സിറ്റീവ്

ചില കാര്യങ്ങള്‍ക്ക് അല്‍പം സെന്‍സിറ്റീവ് ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് കരയുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ കാര്യങ്ങള്‍ കേട്ടാല്‍ പോലും കരയുന്നവരായിരിക്കും ഇവര്‍.മനക്കട്ടി കുറവായിരിക്കും. അതുകൊണ്ട് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നതില്‍ നിന് പരമാവധി ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം.

ഭക്തിയുള്ളവര്‍

ഭക്തിയുള്ളവര്‍

ഭക്തിയുടെ കാര്യത്തില്‍ വളരെ മുന്നിലായിരിക്കും ഇവര്‍. മാത്രമല്ല സ്ത്രീകള്‍ക്കാണ് ബ്രൗണ് നിറമുള്ള കണ്ണുള്ളതെങ്കില്‍ ഇവര്‍ പങ്കാളികളോട് വളരെയധികം വിധേയത്വമുള്ളവരായിരിക്കും. പുരുഷന്‍മാര്‍ക്കാണെങ്കില്‍ അവര്‍ വളരെ വിശാലഹൃദയരായിരിക്കും. എന്ത് ചെയ്യുമ്പോഴും കുടുംബത്തിന് വേണ്ടി ചെയ്യുന്നവരായിരിക്കും ഇവര്‍.

 പുസ്തകങ്ങള്‍ വായിക്കുന്നതിനിഷ്ടം

പുസ്തകങ്ങള്‍ വായിക്കുന്നതിനിഷ്ടം

എല്ലാവര്‍ക്കും ചില ഹോബികള്‍ ഉണ്ടായിരിക്കും. ഇവരില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഹോബി എന്ന് പറഞ്ഞാല്‍ അത് പുസ്തകവായനയായിരിക്കും. എന്തിനേക്കാള്‍ ഇഷ്ടം ഇവര്‍ക്ക് പുസ്തകങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നതിനായിരിക്കും. എന്ത് സമ്മര്‍ദ്ദവും പുസ്തക വായനയിലൂടെ ഇവര്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നു. ഇതെല്ലാം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നു.

രഹസ്യം സൂക്ഷിക്കുന്നവര്‍

രഹസ്യം സൂക്ഷിക്കുന്നവര്‍

രഹസ്യം സൂക്ഷിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. എത്ര വലിയ രഹസ്യം സൂക്ഷിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവരുടെ കുടുംബം തകര്‍ക്കാന്‍ വരെകഴിവുള്ള രഹസ്യം സൂക്ഷിക്കുന്നതിന് ഇവര്‍ക്ക് കഴിവുണ്ട്. രഹസ്യം തുറന്ന് പറഞ്ഞാല്‍ അത് ജീവിതത്തെ എങ്ങനെ ബാധിക്കും എന്നത് ഇവര്‍ക്ക് നല്ലതു പോലെ അറിയാം. അതുകൊണ്ട് തന്നെ അതൊരിക്കും പറയാന്‍ ഇവര്‍ ധൈര്യപ്പെടില്ല.

ഒന്നും മറക്കാത്ത സ്വഭാവക്കാര്‍

ഒന്നും മറക്കാത്ത സ്വഭാവക്കാര്‍

നല്ല കാര്യമാണെങ്കിലും ചീത്ത കാര്യമാണെങ്കിലും തനിക്ക് നേരിട്ട പ്രശ്‌നങ്ങള്‍ ഒന്നും മറക്കുന്നവരല്ല ഇവര്‍. ഓര്‍മ്മശക്തി ഇവര്‍ക്ക് കൂടുതലായിരിക്കും. എത്ര പഴയ കാര്യങ്ങളും ഇവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നു. എന്നാല്‍ ഒരിക്കലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാെൈത പ്രവര്‍ത്തിക്കാന്‍ നില്‍ക്കരുത്.

വിവിധതരത്തിലുള്ള കൂട്ടുകാര്‍

വിവിധതരത്തിലുള്ള കൂട്ടുകാര്‍

പലപ്പോഴും വിവിധ തരത്തിലുള്ള വിചിത്രസ്വഭാവക്കാരായ കൂട്ടുകാര്‍ ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ ഇവരെയെല്ലാം ഒരുമിച്ച് കൊണ്ട് പോവുന്നതിനും അതിനായി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും ഇവര്‍ക്ക് കഴിയുന്നു. എന്തിനേക്കാള്‍ ഉപരി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍.

English summary

belief of having brown eyes

If you have brown eyes then you should agree with these facts that describe your personality. Check out the hidden meaning of having brown eyes
Story first published: Monday, July 9, 2018, 10:49 [IST]
X
Desktop Bottom Promotion