Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
ഹൃദയരേഖക്ക് കട്ടികൂടുതലോ, ദാമ്പത്യ ബന്ധം കുളമാവും
ദാമ്പത്യത്തിന് ജീവിതത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ജാതകപ്പൊരുത്തവും നക്ഷത്രപ്പൊരുത്തവും എല്ലാം നോക്കി വിവാഹം കഴിക്കുന്നവരാണ് പലരും. പ്രണയ വിവാഹത്തില്‍ പോലും ഇത്തരം കാര്യങ്ങള്‍ പലരും നോക്കുന്നുണ്ട്. എന്നാല്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ ദാമ്പത്യ ജീവിതം സുഖകരമാവാന്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് മനപ്പൊരുത്തം ആണ്. അല്ലെങ്കില്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്.
അതുകൊണ്ട് തന്നെ മനപ്പൊരുത്തം വളരെ അധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. കൈയ്യിലുള്ള ഹൃദയരേഖക്ക് നമ്മുടെ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. ഹൃദയരേഖ നോക്കി എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഹൃദയരേഖയിലെ കട്ടി നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. എന്തൊക്കെയെന്ന് നോക്കാം.

ഹൃദയരേഖ പറയുന്നത്
ഹൃദയരേഖക്ക് നമ്മുടെ പല കാര്യങ്ങളും പറയാന്‍ സാധിക്കും. സ്നേഹം, മനസ്സിലെ ഇഷ്ടം, ദാമ്പത്യ ബന്ധം എന്നിവയെക്കുറിച്ചെല്ലാം നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ദയരേഖക്ക് കട്ടി കൂടുതലാണെങ്കില്‍ അത് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ഹൃദയരേഖ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം.

ദാമ്പത്യ ബന്ധം
ഹൃദയരേഖക്ക് കട്ടി കൂടുതലാണെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ബന്ധം അത്ര സുഖകരമായിരിക്കില്ല. ഇത് പലവിധത്തില്‍ നിങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കുടുംബ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന് പലപ്പോഴും ഹൃദയരേഖ കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ആത്മധൈര്യം
എന്നാല്‍ ആത്മധൈര്യം ഉള്ള കൂട്ടത്തില്‍ ആയിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയരേഖക്ക് കട്ടിയുണ്ടെങ്കില്‍ അത് നിങ്ങളില്‍ ആത്മധൈര്യം നിറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ കാരണമാകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് ഹൃദയരേഖയുടെ കട്ടി വര്‍ദ്ധിക്കുന്നത് സഹായിക്കുന്നു.

ദാനശീലമുള്ളവര്‍
നല്ല സ്വഭാവത്തിന് ഉടമകളായിരിക്കും ഇവര്‍. അതുകൊണ്ട് മറ്റുള്ളവരുടെ ദാരിദ്ര്യം അറിഞ്ഞ് പെരുമാറുന്നവരായിരിക്കും ഇവര്‍. മാത്രമല്ല നല്ല ദാനശീലമുള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ പല കാര്യങ്ങളും അറിഞ്ഞ് ചെയ്യുന്നവരായിരിക്കും ഇവര്‍. പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ആഗ്രഹം എന്നും നിങ്ങളുടെ മനസ്സിലുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ വളരെയധികം സഹായിക്കുന്നു.

നേതൃസ്വഭാവം
ആരേയും നയിക്കുന്നതിനും അതിനുള്ള കഴിവ് ഇവര്‍ക്കുണ്ടാവുന്നു. മാത്രമല്ല ജീവിതത്തില്‍ എത്ര താഴെപ്പോയാലും അത് നിങ്ങളെ മുന്നോട്ട് നയിക്കുന്നതിനും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഹൃദയരേഖക്ക് കട്ടി കൂടുതലാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലുണ്ടാവണം.

ദേഷ്യം കൂടുതല്‍
എന്നാല്‍ ഇവര്‍ക്ക് ദേഷ്യം അല്പം കൂടുതലായിരിക്കും. ഇത് ഇവരുടെ ജന്മനാ ഉള്ള സ്വഭാവങ്ങളില്‍ ഒന്നായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് ഇടപെടേണ്ടത് അത്യാവശ്യമാണ്. ദേഷ്യം കൂടുന്നത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്നത് ജീവിതത്തില്‍ പ്രതിസന്ധിയാണ്. എവിടേയും വിജയം കണ്ടെത്തുന്നതിന് അല്പം ദേഷ്യം കുറക്കണം എന്ന കാര്യം മറക്കരുത്.



Click it and Unblock the Notifications
