Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മരണ ശേഷം ഇവള് ജീവനേകിയത് 50 പേര്‍ക്ക്
മരണം ജീവിതത്തില്‍ ഒരിക്കലും ഒരു സെക്കന്റ് ചാന്‍സ് ആര്‍ക്കും നല്കുകയില്ല. എന്നാല്‍ ചിലര്‍ക്ക് ഈ അപൂര്‍വ്വ ഭാഗ്യം ലഭിക്കുന്നു. ജീവിതത്തില്‍ ഇത് പലപ്പോഴും എല്ലാവര്ക്കും ലഭിച്ചെന്ന് വരില്ല. മേഗന് എന്ന സ്ത്രീയുടെ ജീവിതം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. കാരണം മരണ ശേഷം ഇവള് ജീവന് നല്കിയതേ ഏകദേശം 50 പേര്‍ക്കാണ്. ജീവിതത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് നമ്മളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള സന്തോഷവും ഒറ്റനിമിഷം കൊണ്ട് കളയുന്നതിന് മരണത്തിന് സാധിക്കുന്നു. എന്നാല്‍ മരണ ശേഷവും മേഗന് ജീവിക്കുന്നുണ്ട് അതും 50 പേരിലൂടെ. പ്രസവ ശേഷമാണ് മേഗന് മരണപ്പെട്ടത്. അതിനു ശേഷം നടന്നത് എന്താണെന്ന് നോക്കാം. ജീവിച്ചിരിക്കുന്നവര്‍ക്ക് വളരെയധികം സന്തോഷം നല്‍കിയാണ് മേഗന് മരണപ്പെട്ടത്. അവളുടെ ജീവിതത്തിലൂടെ നോക്കാം.

ആരംഭ ഘട്ടത്തില്‍
ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ മേഗനെ അലട്ടിയിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് മേഗന്റേയും ആരോഗ്യത്തിന് ഭീഷണിയായത്. എന്നാല്‍ ഹൃദയമാറ്റത്തിനായി അവര്‍ക്ക് ആരോഗ്യമുള്ള ഒരു ഹൃദയം നല്കാന് ഒരാള്‍ തയ്യാറായി.

ജീവിതത്തിലെ രണ്ടാം ചാന്‍സ്
ശരിക്കും ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തില്‍ ഒരു രണ്ടാം ചാന്‍സ് എടുക്കുന്നതിന് വേണ്ടി മേഗന് തയ്യാറായി. തന്റെ മരണത്തിന് ശേഷം അവയവ ദാനമെന്ന മഹത്തായ ദാനത്തിന് മേഗന് തയ്യാറെടുത്തിരുന്നു.

വിവാഹവും ജീവിതവും
സാധാരണക്കാരെ പോലെ തന്നെ ഒരു വിവാഹവും ഗര്‍ഭധാരണവും എല്ലാം മേഗന്റെ ജീവിതത്തിലും ഉണ്ടായി. സംഗീതഞ്ജനായ നഥാന്‍ ജോണ്സണ് എന്നയാളെയാണ് മേഗന് വിവാഹം കഴിച്ചത്. വളരെ താമസിയാതെ തന്നെ മേഗന് ഗര്‍ഭം ധരിക്കുകയും ചെയ്തു.

പ്രസവ ശേഷം
എന്നാല്‍ പ്രസവ ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. വളരെയധികം സന്തോഷത്തോടെ ജീവിച്ചിരുന്നവരായിരുന്നു ഇവര്‍. എന്നാല്‍ പ്രസവത്തോടെ പല ആരോഗ്യപരമായ വെല്ലുവിളികളും മേഗന് ഉണ്ടായി. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി മേഗന് മരണപ്പെട്ടു. മരണത്തിന്റെ കാരണം ഇത് വരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

അവയവങ്ങള്‍ ദാനം ചെയ്യുന്നു
അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് വേണ്ടി മേഗന് ആദ്യമേ തയ്യാറെടുത്തിരുന്നു. കണ്ണ് അന്ധരായ രണ്ട് പേര്‍ക്ക് ദാനം ചെയ്തു. അവരുടെ അവയവം 50 പേര്‍ക്കാണ് ദാനം ചെയ്തത്. ലോകത്തിന് മുന്നില്‍ നല്ലൊരു വാഗ്ദാനമാണ് മേഗന്റെ പ്രവൃത്തികള്‍.



Click it and Unblock the Notifications
