For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിഥിയ്ക്ക് 1 ഗ്ലാസ് വെള്ളം കൊടുക്കും രഹസ്യം

അതിഥിയ്ക്ക് 1 ഗ്ലാസ് വെള്ളം കൊടുക്കും രഹസ്യം

|

നമുക്കു ചുറ്റും ഊര്‍ജ പ്രവാഹമുണ്ടെന്നതു വാസ്തമായ കാര്യമാണ്. പൊസറ്റീവ്, നെഗറ്റീവ് ഊര്‍ജ പ്രവാഹം നമുക്കു ചുറ്റും സംഭവിയ്ക്കുന്നുമുണ്ട്. നെഗററീവ് ഊര്‍ജം പേരു സൂചിപ്പിയ്ക്കുന്ന പോലെ നെഗറ്റീവിറ്റിയും പൊസറ്റീവ് ഊര്‍ജം പൊസറ്റീവിറ്റിയും നല്‍കുന്നു.

നമ്മുടെ ജീവിതത്തിലെ ചില ശീലങ്ങള്‍ തന്നെ നെഗറ്റീവ്, പൊസറ്റീവ് ഊര്‍ജ പ്രവാഹങ്ങള്‍ക്കു കാരണമാകാറുണ്ട്. പലപ്പോഴും നമ്മുടെ ചില ചിട്ടകള്‍, പണ്ടു കാലം മുതലുള്ള ചില ശീലങ്ങള്‍, ഇതെല്ലാം വെറും വിശ്വാസങ്ങളാണെന്നു കരുതുമെങ്കില്‍ പോലും ഇതിനു പുറകില്‍ ഇത്തരം ചില കാര്യങ്ങളുമുണ്ടാകും.

നാം വീട്ടില്‍ ചെയ്യുന്ന ചില ശീലങ്ങള്‍ നെഗറ്റീവ്, പൊസറ്റീവ് ഊര്‍ജ പ്രവാഹങ്ങള്‍ക്കു കാരണമാകും. നമ്മുടെ വീട്ടില്‍ നെഗറ്റീവ്, പൊസറ്റീവ് ഊര്‍ജത്തിനു കാരണമാകും. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അതിഥികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം

അതിഥികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം

വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കുകയെന്ന ശീലം പണ്ടു മുതല്‍ നാം അനുവര്‍ത്തിച്ചു പോരുന്ന ഒന്നാണ്. ചായ, കാപ്പി എന്നിവയ്ക്കു മുന്നായി വീട്ടിലെത്തുന്നവര്‍ക്ക് ഒരു ഗ്ലാസ് വെള്ളം എന്നത് പൊതുവേ മര്യാദയായി കണക്കാക്കുന്നു. തളര്‍ന്നു വരുന്നവര്‍ക്ക് ക്ഷീണമകറ്റാന്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും വീട്ടില്‍ വരുന്നവരില്‍ നിന്നുളള നെഗറ്റീവ് ഊര്‍ജമുണ്ടെങ്കില്‍ ഇതു പുറന്തള്ളാന്‍ ഇതു സഹായിക്കുമെന്നാണ് വിശ്വാസം. കാരണം വരുന്നവര്‍ എത്തരക്കാരാണെന്നു പറയാന്‍ സാധിച്ചെന്നു വരില്ല, ഇവരില്‍ നിന്നുള്ള ഊര്‍ജ പ്രവാഹം പൊസറ്റീവാണെങ്കില്‍ നല്ലതുണ്ടാകും, എന്നാല്‍ നെഗറ്റീവെങ്കില്‍ ദോഷവും. നെഗറ്റീവ് ഊര്‍ജം നല്‍കുന്ന ദോഷം ഒഴിവാക്കുകയെന്നതും അതിഥികള്‍ക്ക് 1 ഗ്ലാസ് വെള്ളം കൊടുക്കുന്നതിനു പുറകിലുണ്ട്. ഇവരുടെ ശരീരത്തിനൊപ്പം മനസും തണുക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

പുറത്തു പോയി വന്നാല്‍

പുറത്തു പോയി വന്നാല്‍

പുറത്തു പോയി വന്നാല്‍ കാലും മുഖവും കഴുകുക എന്ന ശീലം നല്ലതാണെന്നു പറയാം. നാം എല്ലാവരും മിക്കവാറും ചെയ്യാറുളള ഒന്നുമാണ്. ശുചിത്വമാണ് ഇതിനുളള കാരണമായി പറയുക. പുറത്തു നിന്നുള്ള അഴുക്കുകളോ അണുക്കളോ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഇതേ സമയം ഇത് നെഗറ്റീവ് ഊര്‍ജം കളയാനുളള ഒരു വഴി കൂടിയാണ്.

ചെരിപ്പുകള്‍

ചെരിപ്പുകള്‍

പുറത്തു പോയി വന്നാല്‍ ചെരിപ്പുകള്‍ വീട്ടിനുള്ളിലേയ്ക്കു കയറ്റരുത്. ഇത് പുറത്തു തന്നെയിടുക. അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ പ്രവാഹമാണ് ഫലം. ചെരിപ്പ് വീടിനു പുറത്തു വയ്ക്കുന്നതു തന്നെയാണ് എപ്പോഴും നല്ലത്. അകത്തു വയ്ക്കരുതെന്നു മാത്രമല്ല, ഇത് വയ്ക്കുകയാണെങ്കില്‍ പുറത്തു കാണാത്ത വിധത്തില്‍ അടച്ചു സൂക്ഷിയ്ക്കുക. അവിടേയും ഇവിടേയും വലിച്ചു വാരി ഇടരുത്. പ്രത്യേകിച്ചും മെയിന്‍ വാതിലിനു സമീപം. ഇത് നെഗറ്റീവ് ഊര്‍ജം നല്‍കുന്ന ഒന്നാണ്.

വീട്ടില്‍ ചെടികള്‍

വീട്ടില്‍ ചെടികള്‍

വീട്ടില്‍ ചെടികള്‍ വയ്ക്കുന്നത് ഭംഗിയ്ക്കു മാത്രമല്ല, ഇവ നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ഉണങ്ങാന്‍ അനുവദിയ്ക്കരുത്. ഇത് ദോഷമാണ്. ഇവയ്ക്കു ദിവസവും വെള്ളമൊഴിയ്ക്കുകയും പരിപാലിയ്ക്കുകയും വേണം. വീട്ടിലേയ്ക്കുള്ള ഇടുങ്ങിയ കോറിഡോറില്‍ ചെടി വയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം കളയാന്‍ സഹായക്കും. ഇതുപോലെ മുള്ളുള്ള ചെടികള്‍ വീടിനുള്ളില്‍ യാതൊരു കാരണവശാലും വളര്‍ത്തരുത്. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും.

പാത്രത്തില്‍ ഭക്ഷണം

പാത്രത്തില്‍ ഭക്ഷണം

പാത്രത്തില്‍ ഭക്ഷണം ബാക്കി വയ്ക്കരുത്. അതായത് ഭക്ഷണം വേസ്റ്റാക്കരുത്. ഭക്ഷണത്തോടുള്ള അവഹേളനം മാത്രമല്ല, സാമ്പത്തിക നഷ്ടം വരുത്താനുള്ള വഴി കൂടിയാണിത്. ഇതുപോലെ എച്ചില്‍ പാത്രം ഉണങ്ങാന്‍ അനുവദിയ്ക്കരുത്. ഉടന്‍ കഴുകുകയോ അല്ലെങ്കില്‍ വെള്ളമൊഴിച്ചിടുകയോ ചെയ്യുക. കഴിച്ച പാത്രം ഉടന്‍ തന്നെ നീക്കം ചെയ്യുക. ഇതുപോലെ പാകം ചെയ്ത പാത്രങ്ങളും ഉണങ്ങാന്‍ അനുവദിയ്ക്കരുത്.

തുപ്പുന്ന ശീലമുള്ളവരുണ്ട്

തുപ്പുന്ന ശീലമുള്ളവരുണ്ട്

അവിടെയും ഇവിടേയുമെല്ലാം തുപ്പുന്ന ശീലമുള്ളവരുണ്ട്. ഇത് ആരോഗ്യകരമായി ചീത്തയാണെന്നതു മാത്രമല്ല, ദോഷം വരുത്തുകയും ചെയ്യും. അതായത് നെഗറ്റീവ് ഊര്‍ജം നല്‍കുന്ന ഒന്നാണിത്. ഇത് അപകീര്‍ത്തിയുണ്ടാക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം.

അടിച്ചു വാരല്‍

അടിച്ചു വാരല്‍

സന്ധ്യാ സമയത്തും വിളക്കു വച്ച ശേഷവുമെല്ലാം അടിച്ചു വാരല്‍ അരുത്. ഇത് ദോഷകരമാണ്. അടിച്ചു തുടച്ചു വൃത്തിയാക്കിയ ശേഷം വിളക്കു വയ്ക്കുന്നത് ഐശ്വര്യവും പൊസറ്റീവ് ഊര്‍ജവും നല്‍കുന്ന ഒന്നാണ്.

English summary

Giving A Glass Of Water To Guests Helps To Avoid Negative Energy

Giving A Glass Of Water To Guests Helps To Avoid Negative Energy, Read more to know about,
Story first published: Wednesday, August 29, 2018, 14:52 [IST]
X
Desktop Bottom Promotion