For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗംഗാമ്മ, ഫേസ്ബുക്കിലൂടെ ലോകമറിഞ്ഞ ഗായിക

ഗംഗാമ്മ, ഫേസ്ബുക്കിലൂടെ ലോകമറിഞ്ഞ ഗായിക

|
ഗംഗാമ്മ, ഫേസ്ബുക്കിലൂടെ ലോകമറിഞ്ഞ ഗായിക | Boldsky Malayalam

നിമിഷനേരം കൊണ്ടോ ഒരു ദിവസം കൊണ്ടോ ഭാഗ്യം അനുഗ്രഹിയ്ക്കുന്ന, പ്രശസ്തിയിലേക്കുയരുന്ന പലരേയും നമുക്കു ചുറ്റും കാണാം. ഭാഗ്യം ചെയ്തവര്‍ എന്നു നാം അവരെക്കുറിച്ചു മനസിലെങ്കിലും പറയുകയും ചെയ്യും.

ഗംഗാമ്മ എന്ന 55കാരിയുടെ ജീവിതം ഇത്തരം പ്രശസ്തിയ്ക്കും ഭാഗ്യത്തിനും ഒരു ഉദാഹരണമാണ്. സാധാരണക്കാരിയില്‍ സാധാരണക്കാരിയായ ഗംഗാമ്മ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കുയര്‍ന്നത്.

ജീവിതം

ജീവിതം

കൊപ്പാളിലെ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗംഗാമ്മയ്ക്ക് ജീവിതം സുഖകരമായിരുന്നില്ല, വെല്ലുവിളിയായിരുന്നു. 9 കൂടപ്പിറപ്പുകള്‍ക്കൊപ്പം ജീവിച്ച ഇവരുടെ പഠനം അഞ്ചാംതരത്തില്‍ അവസാനിയ്ക്കുകയും ചെയ്തു. എങ്കിലും ഹിന്ദി, തെലുങ്ക് സിനിമാ ഗാനങ്ങള്‍ വരെ കന്നഡയില്‍ എഴുതിയെടുത്ത് പാടാനുളള കഴിവ് ഗംഗാമ്മയ്ക്കുണ്ടായിരുന്നു. സംഗീതത്തെ സനേഹിച്ച അവര്‍ ശാസ്ത്രീയ പഠനമില്ലാതെ തന്നെ നല്ലപോലെ പാടുമായിരുന്നു.

സംഗീത ജീവിതത്തിന്

സംഗീത ജീവിതത്തിന്

ഇടക്കാലത്ത് അച്ഛനും രണ്ടു സഹോദരങ്ങളും നഷ്ടപ്പെട്ട ഇവരുടെ സംഗീത ജീവിതത്തിന് സാധാരണക്കാരിയായ അമ്മ എതിരായിരുന്നു. പാട്ടു പാടാന്‍ വേണ്ടി ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ വരുന്നതിനെ ഒരു പെണ്‍കുട്ടി എന്നതു കൊണ്ട് അമ്മ എതിര്‍ത്തു. ഗംഗാമ്മയുടെ സംഗീത പ്രേമത്തോട് താല്‍പര്യമില്ലാതിരുന്ന അമ്മ ഇതിന്റെ പേരില്‍ മൂന്നു ദിവസം ഗംഗാമ്മയെ പട്ടിണിയ്ക്കിടുകയും ചെയ്തതായി അവര്‍ ഓര്‍ക്കുന്നു.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

എന്നാല്‍ സംഗീതത്തോടുള്ള ഇഷ്ടം ഗംഗാമ്മയെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തയാക്കി. കൂലിയായി ജോലി ചെയ്ത് ബാംഗ്ലൂരില്‍ ഗാനമേളയ്ക്കു പാടിയിരുന്ന ഗംഗാമ്മയുടെ പാട്ടിനെ സംഗീത പ്രേമികള്‍ നിറഞ്ഞ മനസോടെ അംഗീകരിച്ചു. തൊഴിലും സംഗീതവും ഇവര്‍ ഒരുപോലെ മുന്നോട്ടു കൊണ്ടുപോയി.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ശിവപ്രസാദ് എന്ന നല്ലൊരു മനുഷ്യനാണ് ഗംഗാമ്മയെ കുറിച്ചു ലോകം അറിയണം എന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പാട്ടു പാടുന്ന ഗംഗാമ്മയുടെ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. ഇതോടെ ഈ ഗായികയെ ആളുകള്‍ ഏറ്റെടുത്തു. പലരും എസ്.ജാനകിയുടെ സ്വരത്തോടാണ് ഇവരെ ഉപമിച്ചത്. ജൂനിയര്‍ ജാനകി എന്ന പേരില്‍ ഗംഗാമ്മ അറിയപ്പെടാനും തുടങ്ങി.

എസ്. ജാനകിയുടെ ആരാധിക

എസ്. ജാനകിയുടെ ആരാധിക

എസ്. ജാനകിയുടെ ആരാധികയായ ഗംഗാമ്മയ്ക്ക് ഒരിക്കല്‍ അവരെ നേരില്‍ കാണാനുള്ള ഭാഗ്യവും ലഭിച്ചു. അവരുടെ പാട്ടു കേട്ട ജാനകിയമ്മ താനല്ല, ഗംഗാമ്മയാണ് എസ്. ജാനകി എന്ന ആദരവും ഈ ഗായികയ്ക്കു നല്‍കി.

അവസരങ്ങള്‍

അവസരങ്ങള്‍

അങ്ങനെ 20 വര്‍ഷങ്ങളോളം പേരെടുത്ത ഗായികയാകാന്‍ നടത്തിയ കഠിന പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ഗംഗാമ്മയുടെ ആ മോഹം സഫലീകരിയ്ക്കാനുളള വഴികള്‍ തെളിഞ്ഞു വരികയാണ്. നിരവധി കന്നഡ ചിത്രങ്ങളില്‍ പാടുവാനുള്ള അവസരങ്ങള്‍ ഈ ഗായികയ്ക്കു മുന്നില്‍ വന്നു കഴിഞ്ഞു. ഫേസ്ബുക്കിലെ കേവലം ഒരു വീഡിയോ ഈ ഗായികയ്ക്കു മുന്നില്‍ ഭാഗ്യത്തിന്റെ ലോകം തുറന്നു കൊടുത്തു എന്നു തീര്‍ത്തു പറയാം.

English summary

Gangamma Now Known As Junior S Janaki Is A Facebook Sensation Now

Gangamma Now Known As Junior S Janaki Is A Facebook Sensation Now, Read more to know about her personality,
X
Desktop Bottom Promotion