Latest Updates
-
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം?
വിവാഹ മാസം പറയും വിവാഹഭാവി
വിവാഹ മാസം പറയും വിവാഹഭാവി
വിവാഹം ഓരോരുത്തരുടേയും ജീവിതത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു സംഭവമാണ്. പുതിയ ജീവിതത്തിന്റെ തുടക്കം എന്നെല്ലാം വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. ഇതു കൊണ്ടു തന്നെ വിവാഹ ജീവിതത്തിന്റെ തുടക്കം, വിവാഹം മംഗളമായി നടത്താനും ശുഭമാകാനും എല്ലാവരും ശ്രദ്ധിയ്ക്കും. കാരണം ഇതിലാണ് തുടര്‍ന്നുളള ജീവിതത്തിന്റെ ഭാവി എന്നൊരു ചിന്തയോടെ.
വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും.
വിവാഹം നടക്കുന്ന മാസവും പ്രധാനപ്പെട്ടതാണ്. വിവാഹം നടക്കുന്ന മാസമനുസരിച്ച് വിവാഹ ജീവിതത്തെ കുറിച്ചു പല കാര്യങ്ങളും പറയാന്‍ സാധിയ്ക്കും. വിവാഹത്തിന്റെ ഭാവി വരെ.
വിവാഹ മാസം വെളിപ്പെടുത്തുന്ന വിവാഹ ഭാവിയെക്കുറിച്ച് അറിയൂ,

ജനുവരി
ജനുവരി മാസം വിവാഹമെങ്കില്‍ ഇത് പൊതുവേ നല്ലതാണന്നാണ് വിശ്വാസം. ഇത്തരം ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ നല്ല അടുപ്പവും ബന്ധവും നില നില്ക്കും. ഏറെ പരസ്പര സ്നേഹമുള്ള പങ്കാളികളുമാകും. പൊതുവേ വിവാഹ മോചനവും കുറവാകും. അക്വേറിയസ് ആണ് ജനുവരിയിലെ വിവാഹത്തെ സ്വാധീനിയ്ക്കുന്ന സോഡിയാക് സൈന്‍.

ഫെബ്രുവരി
ഫെബ്രുവരിയില്‍ വിവാഹം കഴിയ്ക്കുന്നവര്‍ പീസസ് സ്വാധീനത്തില്‍ വരുന്നവരാണ്. ഫെബ്രുവരിയില്‍ വിവാഹം ചെയ്തവര്‍ വൈകാരികമായി അടുപ്പമുള്ളവരായിരിയ്ക്കും. പങ്കാളികള്‍ പരസ്പരം വാഗ്ദാനങ്ങള്‍ പാലിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കുന്നവര്‍.പ്രണയത്തിന്റെ ശക്തി മനസിലാക്കുന്ന ദമ്പതിമാരാകും, ഇവര്‍. പരസ്പരം ഉത്തരവാദിത്വം നിറവേറ്റുന്നവരും.

മാര്‍ച്ചിലാണ് വിവാഹമെങ്കില്‍
മാര്‍ച്ചിലാണ് വിവാഹമെങ്കില്‍ ഏരീസ് സോഡിയാക് സൈന്‍ സ്വാധീനമാണ് വരുന്നത്. വിവാഹ ജീവിതത്തില്‍ നല്ലതും ചീത്തയുമുണ്ടാകും. പൊതുവേ സര്‍പ്രൈസുകള്‍ നിറഞ്ഞ വിവാഹ ജീവിതം ഉള്ളവരാകും, ഇവര്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറയും. പങ്കാളിയുടെ കാഴ്ചപ്പാടു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഒരു ദിവസം പരസ്പരം അഭിപ്രായ യോജിപ്പുണ്ടാകുമെങ്കില് പിറ്റേന്ന് ഇതില്‍ത്തന്നെ വിഭിന്നാഭിപ്രായങ്ങളുമുണ്ടാകും.

ഏപ്രിലില്‍
ഏപ്രിലില്‍ വിവാഹിതരാകുന്നവര്‍ക്ക് ടോറസ് എന്ന സോഡിയാക് സൈന്‍ സ്വാധീനമുണ്ടാകും. പൊതുവേ ഇന്ത്യന്‍ വിശ്വാസ പ്രകാരം വിവാഹത്തിനു പറ്റിയ മാസമാണ് ഇത്.ഏപ്രിലില്‍ വിവാഹമെങ്കില്‍ ജീവിതകാലം മുഴുവന്‍ പ്രണയം നിറഞ്ഞ ജീവിതമായിരിയ്ക്കും. നല്ലൊരു സെക്സ് ജീവിതവമുണ്ടാകും.

മെയ് മാസം
മെയ് മാസം ജെമിനിയുടെ സ്വാധീനത്തില്‍ വരുന്ന ഒന്നാണ്. വിവാഹം ചെയ്താല്‍ ജയപരാജയ സാധ്യതകള്‍ തുല്യമാണ്. ഇതില്‍ ഒരു പങ്കാളിയ്ക്ക് ഏറെ ദുര്‍ഗുണങ്ങളും മറ്റേ പങ്കാളിക്ക് ഏറെ നന്മയുമുണ്ടാകും. ഇതു കൊണ്ടു തന്നെ ചിലപ്പോള്‍ വേര്‍പിരിയാനും മറ്റു ചിലപ്പോള്‍ ദീര്‍ഘകാലം ഒരുമിച്ചു ജിവിയ്ക്കാനും സാധ്യതയുണ്ട്.

ജൂണില്‍
ജൂണില്‍ വിവാഹമെങ്കില്‍ പരസ്പരം ദയയും കരുതലുമുള്ളവരായിരിയ്ക്കും. പങ്കാളികളുടെ കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധിയ്ക്കും.ക്യാന്‍സര്‍ സോഡിയാക് സൈന്‍ അഥവാ കര്‍ക്കിടക രാശിയുടെ സ്വാധീനമാണ് ജൂണ്‍ മാസത്തില്‍ വിവാഹിതരാകുന്നവര്ക്കുള്ളത്. പൊതുവേ ഈ മാസം വിവാഹം അത്ര ശുഭവുമല്ലെന്നാണ് കരുതുന്നത്. എന്നാല്‍ ദാമ്പത്യപരമായ ദോഷം പറയാനും പറ്റില്ല, ജൂണില്‍ വിവാഹമെങ്കില്‍ പരസ്പരം ദയയും കരുതലുമുള്ളവരായിരിയ്ക്കും. ഇരു പങ്കാളികളും മറു പങ്കാളിയുടെ കുടുംബക്കാരെ സ്നേഹിയ്ക്കുകയും കരുതലെടുക്കുകയും ചെയ്യും. വരും തലമുറയെ നല്ല രീതിയില്‍ വാര്‍ത്തെടുക്കാന്‍ ഈ മാസം വിവാഹിതരാകുന്ന പങ്കാളികള്‍ക്കു സാധിയ്ക്കും.

ജൂലൈ
ലിയോ സ്വാധീനമുള്ളവരാണ് ജൂലൈയില്‍ വിവാഹം കഴിച്ചവര്‍. സന്തോഷകമായ ദാമ്പത്യത്തിനു ശ്രമിയ്ക്കുകയും ഇതില്‍ വിജയിക്കുകയും ചെയ്യും. പരസ്പരം ആകര്ഷണുള്ളവരായിരിയ്ക്കും ഇവര്‍. ദീര്‍ഘകാലം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യും.വിവാഹ ജീവിതം സന്തുഷ്ടമാക്കാന്‍ ഇരു പങ്കാളികളുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാകുകയും ചെയ്യും.

ആഗസ്തില്‍
ആഗസ്തില്‍ വിവാഹം ചെയ്തവര്‍ക്ക് വിര്‍ഗോ അഥവാ കന്നി രാശിയുടെ സ്വാധീനം കൂടുതലാകും.
ഇവര്‍ക്ക് ധാരാളം ജീവിത പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരും. പരസ്പരം സഹായിച്ചാല്‍ ഇവര്‍ക്ക് സന്തോഷകരമായ കുടുംബജീവിതം നയിക്കാം.

സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസം ലിയോ സ്വാധീനമുളളവരാകും. പെര്‍ഫെക്ട് കപ്പിള്‍ എന്ന ഗണത്തില്‍ പെട്ടവരായിരിയ്ക്കും സെപ്റ്റംബറില്‍ വിവാഹം കഴിച്ചവര്‍ . സന്തോഷകരമായ ജീവിതത്തിന്റ രഹസ്യമറിയുന്നവര്‍. ഇവര്‍ക്കിടയില്‍ വഴക്കുകല് തീരെ കുറവായിരിയ്ക്കും. പരസ്പര ബന്ധം ഊട്ടിയുറപ്പിയ്ക്കാന്‍ ഇരു പങ്കാളികളുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാകുകയും ചെയ്യും.

ഒക്ടോബര്‍
ഒക്ടോബര്‍ സ്കോര്‍പിയോ സ്വാധീനം ഏറെയുള്ളവരാണ്. പരസ്പം ഏറെ പ്രണയം സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരുമിച്ചു ചേര്‍ന്നു നില്‍ക്കുന്നവരാകും, ഒക്ടോബറില്‍ വിവാഹം കഴിയ്ക്കുന്നവര്‍.

നവംബര്‍
നവംബര്‍ സാജിറ്റേറിയസ് സ്വാധീനമുള്ള മാസമാണ്. നവംബറില്‍ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് തടസങ്ങളില്ലാത്ത സുഖകരമായ ദാമ്പത്യം ലഭിയ്ക്കും. പങ്കാളികളുടെ ജീവിതം പരസ്പം ആനന്ദകരമാക്കാന്‍ ഇവര്‍ ശ്രമിയ്ക്കും.ജീവിതത്തിലെ ഏതു പ്രതിസന്ധികളേയും ഒരുമിച്ചു കൈകാര്യം ചെയ്യാന്‍ ശ്രമിയ്ക്കുന്നവരുമാണിവര്.

ഡിസംബറില്‍
കാപ്രികോണ്‍ സ്വാധീനമുളളവരാണ് ഡിസംബറില്‍ വിവാഹം ചെയ്യുന്നവര്‍. ഭാവിയില്‍ സുഖകരമാക്കാനുള്ള ശ്രമത്തില്‍ ജീവിയ്ക്കാന്‍ മറക്കും. ഇവര്‍ വര്‍ത്തമാന കാല ജീവിതം ആസ്വദിയ്ക്കാന്‍ മറക്കുന്നവരാണ്. ഭാവിയിലേയ്ക്കുള്ള പ്ലാനിംഗും സാമ്പത്തികവുമെല്ലാം പ്രധാനമായി കാണുന്നവരും.
ഇവരുടെ ദാമ്പത്യത്തില്‍ മുന്‍ഗണന സാമ്പത്തികത്തിനായിരിയ്ക്കും.പരസ്പരമുള്ള വേര്‍പിരിയലും ഇവര്‍ക്കിടയില്‍ സംഭവിയ്ക്കാം.



Click it and Unblock the Notifications