Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
കൈയ്യില്‍ ഈ ചിഹ്നങ്ങളുണ്ടോ, അതില്‍ ഒരു രഹസ്യമുണ്ട്
ഹസ്തരേഖാശാസ്ത്രത്തിന്റെ പ്രാധാന്യം ഇന്നും വളരെയധികം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നത് തന്നെ സംശയമാണ്. എങ്കിലും ഒരു വലിയ വിഭാഗം ആളുകളും ഇന്നും ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ഇത്തരത്തില്‍ ഹസ്തരേഖാ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കൈയ്യിലെ രേഖകളെപ്പറ്റിയും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.
കൈയ്യിലെ ഓരോ രേഖക്കും അടയാളത്തിനും ചില കാര്യങ്ങള്‍ പറയാനുണ്ടാവും. കാരണം ഓരോരുതത്തരും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ അനുഭവിക്കുമ്പോഴാണ് പലരും വിശ്വാസങ്ങളിലേക്കും മറ്റും തിരിയുന്നത്. ജീവിതത്തില്‍ തുടര്‍ച്ചയായുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് ജ്യോത്സ്യനെ സമീപിക്കുകയും മറ്റും ചെയ്യുന്നവര്‍ ചില്ലറയല്ല. ഇതില്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് ഹസ്തരേഖാശാസ്ത്രം. ഹസ്തരേഖാശാസ്ത്രത്തില്‍ കൈയ്യിലെ ചില രേഖകള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്നവയാണ്. കൈയ്യിലെ ചില ചിഹ്നങ്ങള്‍ നിങ്ങളോട് പറയുന്നത് എന്താണെന്ന് നോക്കാം.

മത്സ്യത്തിന്റേത് പോലെയുള്ള ചിഹ്നം
നിങ്ങളുടെ കൈയ്യില്‍ ഒരു മത്സ്യത്തിന്റേത് പോലുള്ള ചിഹ്നം ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കാണുന്നുണ്ടോ? ഇത് നിങ്ങളിലെ സന്തോഷകരമായ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്.മാത്രമല്ല ജീവിതത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ളവരായിരിക്കും നിങ്ങള്‍ എന്നതും ഇതിന്റെ സൂചനയാണ്. കൂടാതെ വിദേശ യാത്ര നടത്തുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും ഇല്ലാതെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവൃത്തികളിലും വിശ്വസിച്ച് മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

പതാക ചിഹ്നം
പതാക ചിഹ്നം പോലുള്ള ഒന്ന് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ശനിയുടെ അനുഗ്രഹം ഉണ്ട് എന്നതാണ്. ഇത് നിങ്ങളിലെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങള്‍ വളരെ പ്രസിദ്ധനാവും എന്നതിന്റെ സൂചനയാണ് ഇത്. മാത്രമല്ല അന്താരാഷ്ട നിലയിലേക്ക് എത്തുന്നതിനുള്ള സാധ്യത ഈ രേഖ ഉള്ളവരില്‍ കാണുന്നു. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും ഇവര്‍ ഭാഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലായിരിക്കും ഇവര്‍.

സ്വസ്ഥിക് ചിഹ്നം
സ്വസ്ഥിക് ചിഹ്നം നിങ്ങളുടെ കൈയ്യിലുണ്ടെങ്കിലും നിങ്ങള്‍ അതിഭാഗ്യവാന്മാരായിരിക്കും എന്നതാണ് പറയുന്നത്. ചെയ്യുന്ന കഠിനാധ്വാനത്തിനും ആത്മസമര്‍പ്പണത്തിനും പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു. ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് പലപ്പോഴും നിങ്ങളുടെ വിധിരേഖക്ക് അടുത്തായിരിക്കും ഉണ്ടാവുക. മാത്രമല്ല നിങ്ങള്‍ വളരെയധികം പ്രതിഭാശാലിയാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം വെല്ലുവിളിച്ച് വിജയിച്ച് മുന്നിലേക്കെത്തുന്നു.

താമര ചിഹ്നം
താമര ചിഹ്നമാണ് നിങ്ങളുടെ കൈയ്യിലുള്ളതെങ്കില്‍ ലക്ഷ്മീ സാന്നിധ്യം നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടാവും എന്നതിന്റെ സൂചനയാണ്. മാത്രമല്ല സമ്പത്തും ഭാഗ്യവും നിങ്ങളില്‍ ഉണ്ടാവുന്നു. മാത്രമല്ല ശുദ്ധമായി മാത്രം ഏത് കാര്യത്തേയും സമീപിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ആഢംബര ജീവിതം നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇവര്‍ക്ക്. ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാവുകയില്ല. മാത്രമല്ല ആത്മീയ കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ്.

ക്ഷേത്രത്തിന്റെ ചിഹ്നം
ക്ഷേത്രത്തിന്റെ ഗോപുരം പോലുള്ള നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കാം. കാരണം ഇത് നിങ്ങളില്‍ ഉള്ള അനുഗ്രഹത്തിന്റെ ലക്ഷണമാണ്. ജീവിതത്തില്‍ ബുദ്ധിപരമായി ഏത് കാര്യത്തേയും സമീപിക്കുകയും ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല സമൂഹത്തില്‍ ഉയരത്തിലുള്ള ഒരു സ്ഥാനത്തെത്തുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. പിതൃക്കളുടെ അനുഗ്രഹം ഇവരില്‍ ഉണ്ടാവുന്നു. ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല.



Click it and Unblock the Notifications