Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
വിവാഹ രേഖ വെളിപ്പെടുത്തും സത്യങ്ങള്
വിവാഹ രേഖ വെളിപ്പെടുത്തും സത്യങ്ങള്
ഹസ്തരേഖ അഥവാ കൈരേഖ വിശ്വാസമല്ല, ശാസ്ത്രം തന്നെയാണ്. ഹസ്തരേഖാശാസ്ത്രം വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്.
കൈ രേഖകള് പലരിലും പല തരത്തിലാകും. ചിലരുടെ കയ്യില് കൂടുതല് രേഖകള്. ചിലരുടെ കയ്യില് കുറവു രേഖകള് എന്നിങ്ങനെ പോകും, ഇത്. ചിലര്ക്കു ചില പ്രത്യേക രേഖകള്. ചിലര്ക്കാകട്ടെ, ചില പ്രത്യേക ചിഹ്നങ്ങള്. എല്ലാറ്റിനും ഹസ്തരേഖ പ്രകാരം ഉത്തരവുമുണ്ട്.
ഹസ്തരേഖാ ശാസ്ത്രം വെളിപ്പെടുത്തുന്ന കാര്യങ്ങള് പലതാണ്. ഇതില് ഭൂതവും ഭാവിയും വര്ത്തമാനവുമെല്ലാം ഒളിഞ്ഞിരിയ്ക്കുന്നു.
വിവാഹ സംബന്ധമായ കാര്യങ്ങളും കൈ രേഖ വെളിപ്പെടുത്തും. വിവാഹ പ്രായം വരെ വെളിപ്പെടുത്താന് ഹസ്തരേഖാ ശാസ്ത്രം സഹായിക്കുന്നു.

വിവാഹ രേഖ
വിവാഹ രേഖകള് പുരുഷന്റെ കൈയ്യില് ഇടതും സ്ത്രീയുടെ കൈയ്യില് വലതുമായാണ് കാണപ്പെടുന്നത്.അതായത് പുരുഷന്റെ വലംകയ്യും സ്ത്രീയുടെ ഇടം വയ്യുമാണ് വിവാഹ രേഖ പരിശോധിയ്ക്കാന് ഉപയോഗിയ്ക്കുന്നത്.

വിവാഹരേഖ
ചെറുവിരലിനും ഹൃദയരേഖത്തും ഇടയിലുള്ള വിവാഹരേഖയാണ് നേരത്തേ നടക്കുമോ വൈകി നടക്കുമോ എന്നെല്ലാം മനസ്സിലാക്കാന് സഹായിക്കുന്നത്.ചെറുവിരലുമായി ഈ രേഖയുടെ അകലവും അടുപ്പവും നോക്കിയാണ് ഇതു നിശ്ചയിക്കുന്നത്.

വിവാഹപ്രായം
ചെറുവിരലിനോടു ചേര്ന്നാണ് വിവാഹരേഖയെങ്കില്
വിവാഹം 20-25 വയസ്സിനുള്ളില് നടക്കുമെന്നാണ് പറയുന്നത്. ഹസ്തരേഖ ശാസ്ത്രപ്രകാരം വിവാഹപ്രായം വളരെ നേരത്തെയായിരിക്കും.

മുപ്പതുകളിലാണ്
ഹൃദയരേഖക്കും ചെറുവിരലിനും നടുവിലായാണ് രേഖയെങ്കില് സാമാന്യ സമയത്തുള്ള വിവാഹം, അതായത്മുപ്പതുകളിലാണ് നിങ്ങളുടെ വിവാഹം നടക്കുകയെന്ന് പറയാം.

ചെറുവിരലിന്റെ ഏറ്റവും താഴെയായി
ചെറുവിരലിന്റെ ഏറ്റവും താഴെയായി അടുത്താണ് രേഖയെങ്കില് വൈകിയുള്ള വിവാഹമാണ് ഫലം. 35-40 വയസ്സ് വരെ വിവാഹത്തിനായി എടുത്തേക്കാം.

ഒന്നില് കൂടുതല്
വിവാഹരേഖയോടു ചേര്ന്ന് ഒന്നില് കൂടുതല് രേഖകളെങ്കില് വിവാഹം പെട്ടെന്ന് നടക്കുകയും ഇത് വഴി ഭാഗ്യം വരുമെന്നും ആണ് വിശ്വാസം.

നീളം
വിവാഹ രേഖയ്ക്ക് നീളം കൂടുതലെങ്കില് നിങ്ങള്ക്ക് ദീര്ഘകാല ദാമ്പത്യത്തിന് സാധ്യതയുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല ജീവിതം സന്തോഷകരവും ആയിരിക്കും.പൊതുവേ ഇതു നല്ല സൂചനയാണെന്നര്ത്ഥം.

വിവാഹരേഖയുടെ ദിശ
വിവാഹരേഖയുടെ ദിശ നോക്കിയും ചില കാര്യങ്ങള് മനസിലാക്കാം.വിവാഹ രേഖ മുകളിലേക്ക് പോവുന്ന തരത്തിലുള്ളതാണെങ്കില് അത് വിവാഹം ഉടന് നടക്കുമെന്നും പങ്കാളിയെ ഉടന് കണ്ടെത്തുമെന്നും ആണ് പറയുന്നത്.

രേഖയുടെ ദിശ
രേഖയുടെ ദിശ താഴേക്കാണെങ്കില് അത് പങ്കാളിയുടെ കാര്യത്തില് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിവാഹത്തിന് പല വിധത്തിലുള്ള തടസ്സങ്ങള് നേരിടുമെന്നും ആണ് സൂചിപ്പിക്കുന്നത്.

വിവാഹ രേഖയില് കുത്തോ പുള്ളികളോ
വിവാഹ രേഖയില് കുത്തോ പുള്ളികളോ ഉള്ളതു ദുശകുനമായി സൂചിപ്പിയ്ക്കുന്നു. വിവാഹബന്ധം തകരുന്നതിന്റെ സന്തോഷകലമല്ലാത്തതിന്റെ സൂചനയാണ് ഇതു നല്കുന്നത്.

കൈ രേഖ
കൈ രേഖ പ്രണയ വിവാഹത്തെ കുറിച്ചും സൂചനകള് നല്കുന്നുണ്ട്.
പ്രണയവിവാഹമെങ്കില് ഈ വിവാഹ രേഖയുടെ അടുത്തായി ഒരു നക്ഷത്ര ചിഹ്നം കൂടി കാണപ്പെടുന്നു. ഇതു പൊതുവേ ഭാഗ്യകരവുമാണ്.



Click it and Unblock the Notifications
