Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
രാശി പ്രകാരം 2019ല്‍ നിങ്ങളുടെ ധനസ്ഥിതി അറിയാം
രാശി പ്രകാരം 2019ല്‍ നിങ്ങളുടെ ധനസ്ഥിതി അറിയാം
പുതുവര്‍ഷം പടിക്കലെത്തി. കഴിഞ്ഞ വര്‍ഷത്തെ ദുഖങ്ങളും കഷ്ടപ്പാടുകളുമെല്ലാം മറന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മനസാ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ് നാമെല്ലാവരും.
ഒരു വര്‍ഷത്തെ നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഗ്രഹങ്ങളും രാശിയുമടക്കം നമ്മുടെ പ്രവൃത്തികളു കഠിനാധ്വാവും വരെ ഇതിനെ ഒരു പരിധി വരെ സ്വാധീനിയ്ക്കുന്നു.
2019ല്‍ പലരും ഉറ്റു നോക്കുന്ന ഒന്നായിരിയ്ക്കും സാമ്പത്തിക ലാഭം, ധനസ്ഥിതി എന്നിവ. മറ്റു പല കാര്യങ്ങളും പലര്‍ക്കും പ്രധാനമെങ്കിലും മിക്കവാറും എല്ലാവരും അറിയാന്‍ ആഗ്രഹിയ്ക്കുന്ന ഒന്നാകും, ഇത്.
2019ല്‍ രാശി പ്രകാരം നിങ്ങളുടെ ധനസ്ഥിതിയെക്കുറിച്ച്, സാമ്പത്തികത്തെ കുറിച്ച് അറിയൂ, ഇത് നല്ല ഫലമാണോ മോശം ഫലമാണോ വരുത്തുന്നതെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് 2019 സാമ്പത്തികം ഗുണ ദോഷ സമ്മിശ്ര ഫലമാകും, തരിക. ധന സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിയ്ക്കുക. വസ്തുക്കള്‍ വില്ക്കാന് ്ആഗ്രഹിയ്ക്കുന്നവര്ക്ക് 2019 നല്ല വര്‍ഷമാണ്. ഇതുപോലെ സ്ഥലവും കാറും വീടുമെല്ലാം വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും ഇതു നല്ലൊരു വര്‍ഷമാണ്. നാലാം ഭാവത്തില്‍ രാഹുവായതു കൊണ്ടു തന്നെ ഡോക്യുമെന്റുകള്‍ ഒപ്പിടുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് സാമ്പത്തികം 2019ല്‍ പൊതുവേ നല്ലതാണ്. ഏറെക്കാലമായുള്ള കടങ്ങളും ലോണുമെല്ലാം അടച്ചു തീര്‍ക്കാന്‍ സാധിയ്ക്കുന്ന വര്‍ഷമാണ്. വര്‍ഷം പകുതിയോടെയാകും, സാമ്പത്തിക ഉന്നമനമുണ്ടാകുക. എന്നാല്‍ പലപ്പോഴും വിചാരിച്ച ബജറ്റില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചെന്നു വരില്ല.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് 2019 സാമ്പത്തികം ഏതാണ്ടു മധ്യമ അവസ്ഥയിലാണെന്നു പറയാം. പുതിയ വസ്തുവകകള്‍ വാങ്ങും, എന്നാല്‍ നിങ്ങള്‍ വിചാരിച്ച പോലെ ലാഭം കിട്ടില്ല. ഇതുപോലെ ധന സമ്പാദനത്തിനായി കഠിനാധ്വാനം ചെയ്യും. അല്പം താമസം വന്നാലും ഫലമുണ്ടാകുകയും ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് സാമ്പത്തികത്തില്‍ ഉയര്‍ച്ചയുണ്ടാകും. പ്രത്യേകിച്ചും ഏപ്രില്‍-മെയ് മാസത്തില്‍. ബാങ്ക് ബാലന്‍സിലും വര്‍ദ്ധനവുണ്ടാകും. ഫാമിലി ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്കും പൊതുവേ പുരോഗതിയാണ് 2019ല്‍ കാണുന്നത്. എന്നാല്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് 2019 സാമ്പത്തികമായി പുരോഗമനമുണ്ടാകുന്ന വര്‍ഷമാണ്. ലോണ്‍ എടുത്ത് ഏതെങ്കിലും വസ്തുവില്‍ നിക്ഷേപിയ്ക്കുന്ന പണം ലാഭം നല്‍കും. വരുമാനത്തില്‍ പൊതുവേ വര്‍ദ്ധനവാണ് ഫലമെങ്കിലും വസ്തുക്കല് വില്‍പ്പന നടത്തുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം വരും. ബാങ്ക് ബാലന്‍സും വര്‍ദ്ധിയ്ക്കും. മനസില്‍ കരുതുന്ന ലക്ഷ്യം സാധിയ്ക്കുന്ന വര്‍ഷമാണിത്. ഇതു കൊണ്ടു തന്നെ സാമ്പത്തിക ലാഭം മനസിലെങ്കില്‍ ഇതു നടത്തിയെടുക്കാനും സാധിയ്ക്കും. അല്പം ശ്രദ്ധ വേണമെന്നു മാത്രം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് 2019 ജനുവരി മുതല്‍ ഏപ്രില്‍ ആദ്യ ആഴ്ച വരെ സാമ്പത്തികത്തില്‍ നല്ല സമയമാണ്. എന്നാല്‍ ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതല്‍ ആഗസ്ത് ആദ്യ ആഴ്ച വരെ അത്ര നല്ലതാകില്ല. എന്നാല്‍ ആഗസ്ത് രണ്ടാമത്തെ ആഴ്ച മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നല്ല സമയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ 2019ല്‍ അഞ്ചുമാസം സാമ്പത്തികമായി നല്ലതും ബാക്കിയുള്ള മാസങ്ങള്‍ മോശവുമാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് 2019ല്‍ വസ്തു വാങ്ങാന്‍ പറ്റിയ സമയമല്ല. ശനിയും കേതുവും അനുകൂലമല്ല എന്നതാണ് കാരണം. ജൂലൈയില്‍ പുതിയ വസ്തു വാങ്ങാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കുക. പഴയ വീട് പുതുക്കി പണിയാം. എന്നാല്‍ പുതിയ വീടു വാങ്ങാന്‍ അല്പം കാത്തിരിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ധന, വസ്തു സംബന്ധമായ കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുന്ന വര്‍ഷമാണ്.. വസ്തു വില്ക്കാന് ശ്രമിയ്ക്കുന്നവര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, ആഗസ്ത, ഡിസംബര്‍ മാസങ്ങള്‍ നല്ലതാകും. പുതിയ വസ്തു വാങ്ങാനുള്ള ലോണുകളും പാസായിക്കിട്ടും. ഏതെങ്കിലും കാരണത്താല്‍ പെട്ടെന്നു തന്നെ വീടോ വാഹനമോ വാങ്ങാന്‍ സാധ്യതയുള്ള വര്‍ഷമാണിത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് 2019ല്‍ ധന സംബന്ധമായി പൊതുവേ നല്ല സമയമാണ്. വര്‍ഷത്തില്‍ 7 മാസവും ധന സംബന്ധമായി ഏറെ നല്ലതാണ്. നാലു മാസം ഏതാണ്ട് മധ്യഫലം തരും. ഒരു മാസം ആവറേജ് റിസര്‍ട്ടും. എങ്ങനെ നോക്കിയാലും ധന നഷ്ടം, ധനത്തിന് ബുദ്ധിമുട്ടുണ്ടാകില്ല.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് 2019 വീടും വാഹനവുമെല്ലാം വാങ്ങാന്‍ അനുകൂലമായ സമയമാണ്. സാമ്പത്തികമായി ഏതാണ്ടു നല്ല വര്‍ഷമെന്നു പറയാം. ധന ലാഭം മുന്നില്‍ കണ്ട പ്രവര്‍ത്തിച്ചാല്‍ നേട്ടം ലഭിയ്ക്കുക തന്നെ ചെയ്യും. എന്നു കരുതി പണം വരുന്നത് അത്രയധികം വര്‍ദ്ധിയ്ക്കും എന്നു പറയാനാകില്ല. ഇതുപോലെ അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യത വരാനും സാധ്യതയുണ്ട്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് 2019 ധനപരമായി ആവറേജ് എന്ന ഗണത്തില്‍ പെടുത്തേണ്ടി വരും. ധനത്തിന് പൊതുവേ ബുദ്ധിമുട്ടു വരില്ല. ശനി സ്വാധീനം നല്ലതല്ലാത്തതു കൊണ്ട് ചിലവുകള്‍ക്കു സാധ്യതയുണ്ട്. കൃത്യമായി കണക്കു കൂട്ടി അധികച്ചെലവ് ഒഴിവാക്കി പോയാല്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കൂടുതല്‍ ചെലവു കാണുന്ന.ു സെപ്റ്റംബര്‍ കുറവാകും. എന്നാല്‍ 2019 ഡിസംബറില്‍ വീണ്ടും ചെലവില്‍ വര്‍ദ്ധന കാണുന്നു. കുബേര സ്ഥാനം ഗുണകരമല്ലാത്തതു തന്നെ കാരണം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് 2019 സാമ്പത്തികമായി നല്ല അവസരങ്ങള്‍ നല്കുന്ന വര്‍ഷമാകും. ശ്രമിച്ചാല്‍ കൂടുതല്‍ പണം നേടാനാകും, അതായത് അധ്വാനത്തേക്കാള്‍ കൂടുതല്‍ പണം. ആവശ്യമില്ലാത്ത ചിലവുകള്‍ക്കു സാധ്യതയുള്ളതു കൊണ്ടു തന്നെ ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടതും അത്യാവസ്യമാണ് എന്നു വേണം, പറയാന്‍. വസ്തു വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് 2019 നല്ല സമയമാണ്. പ്രത്യേകിച്ചും ഏപ്രില്‍ 2019.

രാശി പ്രകാരം
രാശി പ്രകാരം ഇത് അനുസരിച്ചു നിങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തിക വര്‍ഷം പ്ലാന്‍ ചെയ്യാം.



Click it and Unblock the Notifications