For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെംഗ്ഷൂയി പ്രകാരം സാമ്പത്തികത്തിന്

ഫെംഗ്ഷൂയി പ്രകാരം സാമ്പത്തികത്തിന്

|

ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാത്തവര്‍ വളരെ ചുരുങ്ങും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രശ്‌നങ്ങളോട് പോരാടുന്നവരാണ് എല്ലാവരും. ഒരാളുടെ പ്രശ്‌നമാകില്ല മറ്റൊരാളുടേത് എന്നു മാത്രം. ചിലരുടേത് സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ മറ്റൊരു ചിലര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളാകും. വേറെ ചിലരുടേതാകട്ടെ, കുടുംബ പ്രശ്‌നങ്ങളും.

ജീവിത പ്രശ്‌നങ്ങള്‍ നേരിടാന്‍ പല തരത്തിലെ വഴികള്‍ തേടുന്നവരാണ് പലരും. ചിലര്‍ വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കും. ചിലര്‍ പൂജാദി കര്‍മങ്ങളില്‍ വിശ്വസിയ്ക്കും. ചിലരാകട്ടെ, വാസ്തു, ഫെംഗ്ഷുയി തുടങ്ങിയ ചിലതിലേയ്ക്കു തിരിയും.

വാസ്തു പൊതുവേ അംഗീകരിയ്ക്കപ്പെട്ട ഒരു വിശ്വാസ ശാഖയാണ്. വീടു പണിയ്ക്കും മറ്റും നാം വാസ്തു നോക്കാറുമുണ്ട്. വീട് നമുക്കു ദോഷമാകാതിരിയ്ക്കാനുള്ള വഴിയാണിത്. ഫെംഗ്ഷുയി വീടിന്റെ കാര്യത്തില്‍ മാത്രമല്ല, പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിയ്ക്കുന്നുണ്ട്. ഇത്തരെ ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

അക്വേറിയം

അക്വേറിയം

നെഗറ്റീവ്, പൊസറ്റീവ് ഊര്‍ജം നമ്മുടെ ജീവിതത്തിലും ചുറ്റുമെല്ലാം ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. വീട്ടില്‍ നെഗറ്റീവ് ഊര്‍ജമെങ്കില്‍ ഇത് പല വിധത്തിലും ദോഷങ്ങള്‍ വരുത്തും. വീട്ടിലെ പൊസറ്റീവ് ഊര്‍ജത്തിന് അക്വേറിയം സ്ഥാപിയ്ക്കുന്നതു നല്ലതാണ്. വീടിന്റെ തെക്കു കിഴക്കു ഭാഗത്തായാണ് അക്വേറിയം സ്ഥാപിയ്‌ക്കേണ്ടത്.

തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നീക്കാനും അക്വേറിയം

തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നീക്കാനും അക്വേറിയം

തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നീക്കാനും അക്വേറിയം നല്ലതാണ്. ഇതിനായി മൂടിയില്ലാത്ത അക്വേറിയം വടക്കു ദിശയില്‍ സ്ഥാപിച്ച് ഇതില്‍ ഗോള്‍ഡന്‍ ഫിഷിനെ വളര്‍ത്തുന്നത് നല്ലതാണ്. സ്വര്‍ണ മത്സ്യം പൊതുവെ ഭാഗ്യദായകമാണെന്നാണ് വിശ്വാസം.

ചെടികളോ ഇലകളോ

ചെടികളോ ഇലകളോ

കുടുംബ ബന്ധങ്ങള്‍ നല്ല രീതിയില്‍ നില നിര്‍ത്താന്‍ നില നിര്‍ത്താന്‍ തെക്കു കിഴക്കു ഭാഗത്ത് കടുത്ത നിറമുള്ള ചെടികളോ ഇലകളോ വയ്ക്കുന്നത് നല്ലതാണ്.

വിന്‍ഡ് ചൈമുകള്‍

വിന്‍ഡ് ചൈമുകള്‍

വീട്ടിലെ കുട്ടികളുടെ നല്ലതിന് വിന്‍ഡ് ചൈമുകള്‍ തൂക്കുന്നത് നല്ലതാണ്. ഇത് വീടിന്റെ വടക്കു പടിഞ്ഞാറ് ദിശകളില്‍ സ്ഥാപിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പടിഞ്ഞാറ് ഭാഗത്ത് ഇതു തൂക്കുന്നത് പഠന കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകാന്‍ നല്ലതാണ്. വടക്കു പടിഞ്ഞാറു ഭാഗത്ത് ഇത് തൂക്കുന്നത് തൊഴില്‍ പരമായ ഉന്നതിയ്ക്കും നല്ലതാണ്. വീടിന്റെ നടുവിലായി ഇതു തൂ്ക്കുന്നത് വീട്ടില്‍ മുഴുവന്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ മണികള്‍ കാറ്റത്താടി ശബ്ദമുണ്ടാക്കുന്ന വിധത്തില്‍ വേണം, സ്ഥാപിയ്ക്കാന്‍. ഇതിന്റെ ശബ്ദം പൊസറ്റീവ് തരംഗങ്ങള്‍ സൃഷ്ടിയ്ക്കുന്നു.

 പ്രകാശത്തിന്റെ ഉറവിടം

പ്രകാശത്തിന്റെ ഉറവിടം

ജീവിതത്തില്‍ പ്രശസ്തിയും ഉന്നതിയും തേടുന്നവരെങ്കില്‍ പ്രകാശത്തിന്റെ ഉറവിടം, നല്ല തെളിച്ചമുള്ള ലൈറ്റോ മറ്റോ തെക്കു ഭാഗത്ത് സ്ഥാപിയ്ക്കുന്നത് ഏറെ നല്ലതാണ്.

ചുവന്ന ഒരു വിളക്കോ റാന്തലോ

ചുവന്ന ഒരു വിളക്കോ റാന്തലോ

തെക്കു പടിഞ്ഞാറ് മൂലയാണ് വിവാഹ ബന്ധങ്ങള്‍ക്ക് ഉത്തമമെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇവിടെ ക്രിസ്റ്റലോ ചുവന്ന ഒരു വിളക്കോ റാന്തലോ മറ്റോ സ്ഥാപിയ്ക്കുന്നത് വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഈ ഭാഗത്തു ചുവന്ന റോസാപ്പൂക്കള്‍ വയ്ക്കുന്നത് നല്ലതാണെന്നു ഫെംഗ്ഷുയി പറയുന്നു.

വീടിന്റെ ഓടുകളോ തറയോടുകളോ

വീടിന്റെ ഓടുകളോ തറയോടുകളോ

വീടിന്റെ ഓടുകളോ തറയോടുകളോ പൊട്ടിയാല്‍ പെട്ടെന്നു തന്നെ ഇവ മാറ്റണമെന്നും ഫെംഗ്ഷൂയി പറയുന്നു. അല്ലാത്ത പക്ഷം ഇത് കുടുംബാംഗങ്ങള്‍ തമ്മിലോ കൂട്ടുകാരോ ബന്ധുക്കളോ തമ്മിലോ വഴക്കുകളുണ്ടാകാന്‍ ഇടയാക്കും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഫെംഗ്ഷുയി പരിഹാരം നിര്‍ദേശിയ്ക്കുന്നുണ്ട്. വീട്ടിലെ ബാത്‌റൂമിന് ധനവുമായി അടുത്ത ബന്ധമുണ്ട്. വീടിന്റെ ധനമൂലയില്‍ ബാത്‌റൂമെങ്കില്‍ ധനനഷ്ടമാണ് ഫലം. വീടിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ ഇടതുവശത്ത് ഏറ്റവും പുറകിലായി വരുന്ന സ്ഥാനമാണ് ധനമൂല. ഇതുപോലെ പൈപ്പില്‍ ലീക്കില്ലാതെ നോക്കുന്നതും ക്ലോസറ്റ് ഉപയോഗിയ്ക്കാത്ത സമയത്ത് കവര്‍ കൊണ്ടു മൂടി വയ്ക്കുന്നതും ബാതൂറൂം വാതില്‍ അടച്ചിടുന്നതുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

English summary

Fengshui Tips For Financial Problems

Fengshui Tips For Financial Problems, Read more to know about,
Story first published: Saturday, July 7, 2018, 14:01 [IST]
X
Desktop Bottom Promotion